‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ
മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ ഇല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല. മരുന്ന് സപ്ലൈ കമ്പനികൾ നിർത്തി, അവർക്ക് സർക്കാർ കോടികൾ കൊടുക്കാനുണ്ട്. ആരോഗ്യ രംഗത്ത് നടക്കുന്നത് തീവട്ടിക്കൊള്ള. ഡോക്ടർ ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം ഈ വിഷയം പറഞ്ഞിട്ടുണ്ട്. ആരോഗ്യ മന്ത്രി ആളുകളെ തെറ്റുധരിപ്പിക്കരുത്. ആരോഗ്യ മേഖലയിൽ PR ഏജൻസിയെ വെച്ച് പ്രോപഗണ്ടയുണ്ടാക്കിയെന്നും വി ഡി സതീശൻ ആരോപിച്ചു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ആരോഗ്യ മേഖലയിൽ നടക്കുന്നത്….
