Headlines

ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; അഡ്‌ഹോക് കമ്മിറ്റി ചെയർമാനായി അഹമ്മദ് ദേവർകോവിൽ

  ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗൺസിൽ എന്നിവ പിരിച്ചുവിട്ടു. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം 2022 മാർച്ച് 31ന് മുമ്പ് പുതിയ സംസ്ഥാന വർക്കിംഗ് കമ്മിറ്റി ചുമതലയേൽക്കുന്നതിനായി അംഗത്വവും കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂർത്തിയാക്കാനായി ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. അഹമ്മദ് ദേവർകോവിലാണ് കമ്മിറ്റി ചെയർമാൻ. കെ എസ് ഫക്രൂദ്ദീൻ, ഡോ. എ…

Read More

തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര ചികില്‍സാപ്പിഴവ്; പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ട് മറന്നുവച്ചു

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ഗുരുതരമായ ചികില്‍സാപ്പിഴവുണ്ടായത്. വലിയതുറ സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ യുവതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വയറിനുള്ളില്‍ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെത്തുടര്‍ന്ന് യുവതിയുടെ ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റു. പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ്. വലിയതുറ സ്വദേശി 22 വയസുള്ള അല്‍ഫിന അലി…

Read More

കൊവാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഐസിഎംആർ

കൊവാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഐസിഎംആ. ഇതിനോടകം 23,000ത്തോളം പേരിൽ പരീക്ഷിച്ചതാണ്. വാക്‌സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു. വാക്‌സിന്റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവാക്‌സിനും കൊവിഷീൽഡിനും ഇന്നലെയാണ് കേന്ദ്രം അനുമതി നൽകിയത്. ഇതിൽ കൊവാക്‌സിനെ സംബന്ധിച്ച് വിവാദമുയർന്നിരുന്നു. ഐസിഎംആറും ഭാരത് ബയോടെകും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിൻ. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പേ ഇതിന് അനുമതി നൽകിയതിനെയാണ് നിരവധി പേർ ചോദ്യം ചെയ്തത് എന്നാൽ കൊവിഷീൽഡിന് 70.42…

Read More

വാഹനാപകടം; പ്രവാസി മലയാളി യുവാവ് മരിച്ചു

ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. പുല്ലൂര്‍ ഊരകത്ത് ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ബേബിയുടെ മകന്‍ ജെറിയാണ് (38) മരിച്ചത്. ജോലിക്കിടെ സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. 18 വര്‍ഷമായി പ്രവാസിയാണ്. അമ്മ: റെജീന. സഹോദരന്‍: ബെന്നി. സംസ്‌കാരം പിന്നീട്.

Read More

ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടേക്കും

  രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ പത്തരയോടെയാണ് ഐഷ ചോദ്യം ചെയ്യലിനായി ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന അറസ്റ്റ് ചെയ്താൽ ഐഷയെ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കലക്ടർ ഐഷക്ക് നോട്ടീസ് നൽകിയിരുന്നു.

Read More

‘സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ല; സുരക്ഷയെ ബാധിക്കും’; ആപ്പിൾ

മൊബൈൽ സുരക്ഷയ്ക്കെന്ന പേരിൽ കേന്ദ്രസർക്കാർ നിർദേശിച്ച സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ലെന്ന് ആപ്പിൾ. ഐ ഒ എസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. ആപ്ലിക്കേഷൻ നിർബന്ധമല്ലെന്നും ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്ത്യയിൽ ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കണമെന്ന നിർദേശമായിരുന്നു കേന്ദ്ര സർക്കാർ ആദ്യ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്. വിമർശനം ഉയർന്നതിന് പിന്നാലെ സഞ്ചാർ സാഥി അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പൗരന്മാരെ നിരീക്ഷിക്കാനുള്ള സർക്കാരിന്റെ പുതിയ…

Read More

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന; യുഎഇയിലും ആക്രമണശ്രമം

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യക്ക് നേരെ വന്ന 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. (iran attempted to attack saudi and uae) യുഎഇയിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിലെ ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു. അമേരിക്കയുമായുള്ള സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ ഇന്നലെ മാത്രം ആകെ നേരിട്ടത് 4 മിസൈലുകളും 25 ഡ്രോണുകളുമാണ്….

Read More

ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം; ലിയോ മാര്‍പാപ്പയെ നേരിട്ട് വിളിച്ച് നെതന്യാഹു

ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം ലോകമെമ്പാടും ചര്‍ച്ചയാകുന്നതിനിടെ ലിയോ മാര്‍പ്പാപ്പയെ നേരിട്ട് വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പള്ളി ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹു മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ടത്. നെതന്യാഹുവിനോട് സംസാരിച്ചപ്പോള്‍ മാര്‍പ്പാപ്പ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ മതവിശ്വാസികളുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞതായി വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയിലെ അവസ്ഥയും മനുഷ്യരുടെ യാതനകളും ഇരുവരും തമ്മിലുള്ള…

Read More

എറണാകുളത്തെ ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചു

എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധയുണ്ടായത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോർട്ട്‌കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാർക്കറ്റുകർ അടച്ചു. എടത്തല, തൃക്കാക്കര, ചൂർണിക്കര സ്വദേശികൾക്കും എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന ഒരാൾക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതലുകളും പരിശോധനകളും കൂടുതൽ ശക്തമാക്കി. പ്രതിരോധ…

Read More

‘101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്, മാസത്തിൽ ഒന്നുവീതം അവിശ്വാസപ്രമേയങ്ങൾ നേരിടാൻ സജ്ജം’; വി വി രാജേഷ്

  നഗരസഭയിൽ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന വാർത്തകളോട് പ്രതികരിച്ച് മേയർ വി.വി. രാജേഷ്. ഇത്തരത്തിലുള്ള അവിശ്വാസ പ്രമേയങ്ങൾ തങ്ങൾ നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ നിയമപരമായി അനുവദിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.     ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങൾ തങ്ങൾ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യ സംവിധാനത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് നിയമപരമായി അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നഗരസഭയുടെ ജനറൽ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കങ്ങളെ പൂർണ്ണമായി സ്വാഗതം…

Read More