പൊലീസ് നിയമ ഭേദഗതി അസാധുവായി; പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

എൽ.ഡി.എഫ് സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു. 118 എ വകുപ്പ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചത്. സൈബർ ഇടത്തിൽ സ്ത്രീകൾ ഉൾപ്പെടയുള്ളവർക്ക്‌ നേരെയുള്ള അതിക്രമവും വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും തടയാനാണ് നിയമ ഭേദഗതി കൊണ്ടു വന്നതെനന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഫലത്തിൽ നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരുന്നു….

Read More

സാഫ് കപ്പില്‍ ഇന്ത്യക്ക് വീണ്ടും സമനില

സാഫ് കപ്പിൽ ഇന്ത്യക്ക് സമനില. ദുർബലരായ ശ്രീലങ്കയാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. കളിയിലുടനീളം ഇന്ത്യ മേധാവിത്വം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനിയില്ല. കളിയിൽ 11 തവണയാണ് ഇന്ത്യൻ സ്‌ട്രൈക്കർമാർ ശ്രീലങ്കന്‍ ഗോൾവല ലക്ഷ്യമാക്കി നിറയൊഴിച്ചത്. 73% ബോൾ പൊസിഷനടക്കം കണക്കുകളിൽ ഇന്ത്യ തന്നെയായിരുന്നു മുന്നിൽ. ഇന്ത്യയുടെ സെറിട്ടോണ്‍ ഫെര്‍ണാണ്ടസാണ് കളിയിലെ താരം ടൂർണമെന്‍റില്‍ ഇത് വരെ ഒരു മത്സരം പോലും ജയിക്കാത്ത ഇന്ത്യ രണ്ട് സമനിലകളിൽ നിന്ന് രണ്ട് പോയിന്‍റുമായി ഗ്രൂപ്പിൽ നേപ്പാളിനും ബംഗ്ലാദേശിനും താഴെ മൂന്നാം…

Read More

വയനാട് ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26460 ആയി. 24809 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1357 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1162 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

തിരുവനന്തപുരം പാങ്ങോട് യുവാവിന് തലയ്ക്ക് വെടിയേറ്റു; പ്രതി പിടിയിൽ

  തിരുവനന്തപുരം പാങ്ങോട് യുവാവിന് തലയ്ക്ക് വെടിയേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി റഹീം എന്ന യുവാവിനാണ് വെടിയേറ്റത്. വർക്ക് ഷോപ്പ് നടത്തുന്ന വിനീത് എന്നയാളാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിനീതിനെ പോലീസ് കസ്റ്റഡിയിലെടുത്തു കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. വിനീതിനൊപ്പമുള്ളവർക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. റഹീമിന്റെ ബൈക്ക് വിനീതിന്റെ വർക്ക് ഷോപ്പിൽ റിപ്പയറിംഗിന് നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ റഹീമിന്റെ തലയ്ക്ക് ശസ്ത്രക്രിയ…

Read More

വോട്ടെണ്ണൽ ദിനത്തിൽ ഡിജെ ഒഴിവാക്കണം, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുത്; ആഹ്ളാദപ്രകടനങ്ങൾ 7 മണിക്ക് അവസാനിപ്പിക്കണം; കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടറും പൊലീസും. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങൾ, റാലികൾ, വലിയ ജാഥകൾ എന്നിവയ്‌ക്കും നിയന്ത്രണമുണ്ടാകും. രാഷ്‌ട്രീയ പാർട്ടികളും പ്രവർത്തകരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു. മുൻകരുതലിന്റെ ഭാഗമായിട്ടാണ് തീരുമാനം. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ളാദപ്രകടനങ്ങൾ അവസാനിപ്പിക്കണം. ആഹ്ളാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാൻ നിർദ്ദേശം. പ്രകടനങ്ങളിൽ വടി മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിക്കാൻ…

Read More

സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കൊവിഡ്, 15 മരണം; 2039 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂർ 170, കാസർഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനം; സെർച്ച് കമ്മിറ്റി ഇന്ന് രൂപീകരിച്ചേക്കും

സാങ്കേതിക ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി സുപ്രീംകോടതി ഇന്ന് രൂപീകരിച്ചേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സെർച്ച് കമ്മിറ്റിയിലേക്കുള്ള പട്ടിക സമർപ്പിക്കാൻ കൂടുതൽ സമയം ചാൻസിലർ തേടിയതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. സംസ്ഥാന സർക്കാർ ഇതിനോടകം പട്ടിക കൈമാറിയിട്ടുണ്ട്. ചാൻസിലർക്ക് വേണ്ടി അറ്റോണി ജനറൽ കൂടി പട്ടിക കൈമാറുന്നതോടെ യുജിസി നോമിനിയെ കൂടി ഉൾപ്പെടുത്തി ജസ്റ്റിസ് ജെ ബി പർദ്ദിവാലയുടെ ബഞ്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കും. സുപ്രീംകോടതി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വി സി…

Read More

മലപ്പുറം ചേകന്നൂരിൽ വൻ മോഷണം; ഒരു വീട്ടിൽ നിന്നും 125 പവനും 65,000 രൂപയും കവർന്നു

മലപ്പുറം ചേകന്നൂരിൽ വൻ മോഷണം. ഒരു വീട്ടിൽ നിന്നും 125 പവൻ സ്വർണാഭരണങ്ങളും 65,000 രൂപയുമാണ് കവർന്നത്. ചേകന്നൂർ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുറത്തുപോയ വീട്ടുകാർ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

കോഴിക്കോട് പാലാഴിയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു

കോഴിക്കോട് പാലാഴിയിൽ പതിനഞ്ചുവയസ്സുകാരൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റസിഡൻസിയുടെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി വീണത് മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകൻ പ്രയാൻ മാത്യൂവാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. പാലാഴി സദ്ഭാവന സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച പ്രയാൻ  

Read More

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കണ്ട് ഹൈക്കോടതി. ജസ്റ്റിസ് എന്‍ നഗരേഷും കോടതി പ്രതിനിധികളും സിനിമ കാണാനെത്തി. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കാക്കനാട്ടെ സ്റ്റുഡിയോയില്‍ എത്തി സിനിമ കണ്ടത്. ചിത്രം കണ്ട് വിലയിരുത്തിയ കോടതി ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും. രാവിലെ പത്ത് മണിയോടെ കൊച്ചി പടമുഗളിലെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ എത്തിയാണ് ജഡ്ജി എന്‍ നാഗരേഷ് സിനിമ നേരിട്ട് കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ്…

Read More