Headlines

നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തിയ താരം പതിവ് ചെക്കപ്പിനായാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ എത്തിയത്. ചില ടെസ്റ്റുകള്‍ നടത്തിയെന്നും അതിന്റെ റിസള്‍ട്ടിനായി കാത്തു നില്‍ക്കേണ്ടതിനാലാണ് അഡ്മിറ്റ് ചെയ്തതെന്ന് ഭാര്യ ലത പറയുന്നത്. നാല്‍പത്തിയഞ്ച് വര്‍ഷത്തിലേറെയായി സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ദാദാഭായ് നൗരോജി പുരസ്‌കാരം നല്‍കി രാജ്യം രജനികാന്തിനെ ആദരിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഡല്‍ഹിയില്‍ പോയി മടങ്ങിയ ശേഷമാണ് രജനികാന്ത് ആശുപത്രിയില്‍ എത്തിയത്. ഡല്‍ഹിയില്‍ പോയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായും പ്രസിഡന്റ്…

Read More

ചാലക്കുടിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; മുൻ വൈരാഗ്യമെന്ന് സൂചന

ചാലക്കുടി പരിയാരത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മുനപ്പാറ കളത്തിങ്കൽ ഡേവിസ്(58)ആണ് കൊല്ലപ്പെട്ടത്. സിപിഐ പ്രവർത്തകനായ ഷിജിത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. വീട്ടിലേക്കുള്ള വഴിയിൽ ഷിജിത്ത് വാഹനം നിർത്തിയിട്ടത് ഡേവിസ് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കമുടലെടുക്കുകയും ഷിജിത്തിന്റെ കാൽ ഡേവിസ് തല്ലിയൊടിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്.

Read More

കൊവിഡിനെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ; നേതാക്കളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകുമെന്ന് വി ഡി സതീശൻ

  കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ ധർമം നിർവഹിക്കും. സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമാകും കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും രണ്ടാംതലമുറ നേതാക്കളെയും ഒന്നിപ്പിച്ച് മുന്നോട്ടു പോകും. പാർട്ടിയെ ശക്തിപ്പെടുത്തും. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനം അറിയിച്ചിട്ുണ്ട്. പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു ഗ്രൂപ്പുകൾ മഹാപാപമാണെന്ന നിലപാടിൽ ഇപ്പോൾ പോകേണ്ടതില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ്…

Read More

കാശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രജൗരി ജില്ലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. രണ്ടാഴ്ച മുമ്പ് രജൗറിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Read More

ആശങ്കയുയർത്തി ഡെല്‍റ്റ വൈറസിന്റെ വകഭേദം: പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ കോഴിക്കോടും

  കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയിൽ ആശങ്കയായി ഡെല്‍റ്റ വൈറസിന്റെ വകഭേദം. പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ ഡെല്‍റ്റ വൈറസിന്റെ വകഭേദം കോഴിക്കോടും സ്ഥിരീകരിച്ചു. മുക്കം ​ന​ഗരസഭാ പരിധിയിലുള്ള നാലുപേർക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. വൈറസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയിരുന്നു. പാലക്കാട്ട് ഡെല്‍റ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ടു സ്ത്രീകള്‍ക്ക് രോഗം പകര്‍ന്നത് കണ്ണാടി…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിലെത്തും; ഒരാഴ്ച്ചക്ക് ശേഷം കേരളത്തിലേക്ക്

  ചികിത്സക്കായി യുഎസിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിലെത്തും. ഒരാഴ്ച യുഎഇയിൽ തങ്ങിയ ശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കുക. ദുബായിയിലെത്തുന്ന മുഖ്യമന്ത്രി ദുബൈ എക്സ്പോയിൽ കേരളത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്യും. പിന്നീട് എമിറേറ്റിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് ദുബയിലെത്തുന്ന മുഖ്യമന്ത്രി മൂന്ന് ദിവത്തെ വിശ്രമത്തിന് ശേഷമായിരിക്കും പൊതുപരിപാടിയിലേക്ക് കടക്കുക. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യമായി യുഎഇ സന്ദർശനം കുടിയാണ് ഇത്. സന്ദർശത്തിനിടെ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും….

Read More

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തി; പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി എത്തുന്ന ദേശീയപാതയിലെ പാലക്കാട് വെള്ളപ്പാറ യിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പ്രവർത്തകരെ കണ്ടു സംശയം തോന്നിയ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീഷ് മാധവന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കരിങ്കോടി കാണിക്കാൻ എത്തിയത്. കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ഇൻഡ് സമ്മിറ്റ് പരിപാടിയി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം പൊലീസ് മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച്…

Read More

മാനന്തവാടി കൂടൽക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി:പയ്യംമ്പള്ളി കൂടൽക്കടവ് ചെക്ക്ഡൊമിൽ കുളിക്കാനിറങ്ങിയ കൂടരഞ്ഞി കൂമ്പാറ പനന്താനം ജോയി-ഗ്രേസി ദമ്പതികളുടെ മകൻ ജസ്റ്റിൻ (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരങ്ങൾ:സൗമ്യ, പരേതനായ സിജോ

Read More

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 7 ജില്ലകളിൽ വ്യാജ വെളിച്ചെണ്ണ പിടികൂടി

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ…

Read More

അഫ്ഗാനെ ഒഴിവാക്കി, മോദിയുടെ വിമാനം പറന്നത് പാകിസ്താൻ വഴി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് പോയത് പാക് വ്യോമപാത വഴി. യാത്രയ്ക്കായി പാകിസ്താൻ അനുമതി നൽകിയതോടെയാണ് മോദിക്ക് അയൽരാഷ്ട്രം വഴിയുള്ള വിമാനയാത്ര സാധ്യമായത്. 2019ൽ കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞ ശേഷമാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വിലക്കേർപ്പെടുത്തിയിരുന്നത്. നേരത്തെ മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ മൂന്നു തവണ പാകിസ്താൻ അനുമതി നിഷേധിച്ചിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയ ശേഷം വാണിജ്യ വിമാനങ്ങൾക്ക് പറക്കാൻ അനുമതിയില്ല. ആഗസ്ത് 16 മുതലാണ് അഫ്ഗാൻ തങ്ങളുടെ വ്യോമപാത അടച്ചത്….

Read More