Headlines

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു

  തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യുന മര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇനി മുതല്‍ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ സാധ്യത പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. എന്‍സിയുഎം കാലാവസ്ഥ മോഡല്‍ പ്രകാരം എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഒറ്റപെട്ട മഴയ്ക്ക് സാധ്യത. സംസ്ഥാനത്തിന്റെ ചില ഭാഗത്ത്…

Read More

പനമരം കൈതക്കൽ കൊയ്ലേരി റോഡ് ഗതാഗത യോഗ്യമാകുക :യുഡിഫ് തിരുനെല്ലി പഞ്ചായത്ത്‌ കമ്മിറ്റി

കാട്ടിക്കുളം :കുറുവ ദ്വീപ്,  തോൽപ്പെട്ടി തിരുനെല്ലി ഉൾപ്പടെ ഉള്ള വിനോദ സഞ്ചാര മേഖലകളിലേക് നിത്യേന എത്തുന്ന നൂറ് കണക്കിന് വിനോദ സഞ്ചാരികളെ നഷ്ടപെടാൻ ഈ റോഡ് നിർമാണം വൈകുന്നത് കാരണമാകുന്നു. പനമരം, മാനന്തവാടി, തിരുനെല്ലി പഞ്ചായത്ത്കളെ ഒരേ പോലെ ബന്ധിപ്പിക്കുന്ന പ്രധാന റോഡും, അതിർത്തി പ്രദേശത്തെ ജനങ്ങൾക്കും,തിരുനെല്ലി പഞ്ചായത്ത്‌നെയും ജില്ലാ ആസ്ഥാനതെക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പത്തിൽ ഉള്ള ഈ റോഡ് നിർമാണം അനീഷ്‌ചിത മായി നീണ്ടു പോകുന്നത് വ്യാപാര മേഖലക്കും , മറ്റു ഇതര മേഖലകൾക്കും വലിയ…

Read More

കണ്ണൂർ ആലക്കോട് 16കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായി. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസിൽ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പിൽ ജിതിൻ (27) എന്നിവരാണ് പിടിയിലായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. 2018 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു….

Read More

വയനാട് വെങ്ങപ്പള്ളി മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം; നൂറോളം വരുന്ന കുടുംബങ്ങൾ ക്വാറിയിലേക്ക് വരുന്ന റോഡ് ഉപരോധിക്കുന്നു

കൽപ്പറ്റ:വയനാട് വെങ്ങപ്പള്ളി മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം; നൂറോളം വരുന്ന കുടുംബങ്ങൾ ക്വാറിയിലേക്ക് വരുന്ന റോഡ് ഉപരോധിക്കുന്നു ജന ജീവിതത്തിന് ഭീഷണിയാകുന്ന ക്വാറി അടച്ചു പൂട്ടണമെന്നാണ് പ്രധിഷേധക്കാരുടെ ആവശ്യം.

Read More

വയനാട്ടിൽ പുതിയ കണ്ടെയന്‍‌മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,6,7,15, വാര്‍ഡുകളെ കണ്ടെയന്‍്‌മെന്റ് സോണായും വാര്‍ഡ് 8 കടകള്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം മൈക്രോ കണ്ടെയന്‍്‌മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More

വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ഇന്നും ചർച്ചകൾ തുടരും

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം ഇന്നലെ സംസ്കരിക്കാനുള്ള ഭർത്താവിന്റെ നീക്കം കോൺസുലേറ്റ് തടഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിഷയത്തിൽ ഇന്നും ചർച്ചകൾതുടരും. അതിനിടെ വിപഞ്ചികയുടെ സഹോദരൻ യുഎഇയിലെത്തിയിട്ടുണ്ട്. ഇന്ന് വിപഞ്ചികയുടെ സഹോദരനും അമ്മയും കോൺസുൽ ജനറലിനെ നേരിൽ കാണും. ഷാർജയിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരെ പോലീസിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ തേടിയിരുന്നു….

Read More

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം. ഇന്നലെ ഒരു പവന് 94,920 രൂപയാായിരുന്നു. ഈ മാസം 8 നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം…

Read More

നേമത്ത് സിപിഎമ്മും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരൻ

നേമത്ത് കോൺഗ്രസും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടത്തിയെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപിയെ തോൽപിക്കാൻ നേമത്ത് സിപിഎം കോൺഗ്രസിന് വോട്ട് മറിക്കും. നേമത്തെ ബിജെപി വോട്ടുകൾ എങ്ങോട്ടും പോകില്ല. നേമം ബിജെപിയുടെ ഗുജറാത്ത് തന്നെയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. യുഡിഎഫും സിപിഎമ്മും മുഖ്യ എതിരാളികൾ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെയും സിപിഎമ്മിന്റെയും പാളയത്തിലാണ് വോട്ട് ചോർച്ച ഉണ്ടായിട്ടുള്ളത്. ബിജെപിയെ തോൽപിക്കാൻ ഇരുപക്ഷവും ശ്രമിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Read More

റെക്കോർഡിട്ട് കോവിഡ് ; 339 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നു. ഇന്ന് മാത്രം 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്ന് 74 പേര്‍. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തവര്‍ ഏഴ് പേരുണ്ട് ഒരു ബി എസ് എഫ് ജവാനും ഒരു ഡി എസ് സി, 4 എച്ച് സി ഡബ്ല്യു, 2…

Read More

മെക്‌സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ്

മെക്‌സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് 2025. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് കിരീടമണിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ വിജയി വിക്ടോറിയ ക്‌ജെര്‍ ആണ് ഫാത്തിമയെ കിരീടം അണിയിച്ചത്. സ്‌നേഹത്തിന്റെ ശക്തി എന്നതായിരുന്നു ഈ വര്‍ഷത്തെ ചടങ്ങിന്റെ പ്രമേയം. 121 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. സൗദി അറേബ്യ, പലസ്തീന്‍, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മത്സരാര്‍ഥികള്‍ എത്തിയിരുന്നു. 74-ാം മിസ് യൂണിവേഴ്‌സ് കിരീടമാണ് ഫാത്തിമ ബോഷ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയെ…

Read More