Headlines

മുല്ലപ്പെരിയാർ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി

  മുല്ലപ്പെരിയാർ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് നിലപാട്. അതിന് വ്യത്യസ്തമായ നിലപാടുണ്ടെങ്കിൽ പരിശോധിക്കും. മുല്ലപ്പെരിയാർ വിഷയം ഇന്നലത്തെ എൽഡിഎഫ് യോഗത്തിൽ ചർച്ചയായില്ല. മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

Read More

ഐപിഎൽ താരലേലം: ശ്രേയസ്സ് 12.25 കോടിക്ക് കൊൽക്കത്തയിൽ; അശ്വിൻ 5 കോടിക്ക് രാജസ്ഥാനിൽ

  ഐപിഎൽ മെഗാ താരലേലത്തിന് തുടക്കമായി. ബംഗളൂരുവിൽ ശനി ഞായർ ദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. അന്തിമ ലേലപ്പട്ടികയിൽ 590 കളിക്കാരുണ്ട്. അതിൽ 370 പേർ ഇന്ത്യൻ താരങ്ങളും 220 പേർ വിദേശതാരങ്ങളുമാണ്. ഒരു ടീമിന് തെരഞ്ഞെടുക്കാവുന്ന പരമാവധി കളിക്കാരുടെ എണ്ണം 25 ആണ്. ഇതിൽ എട്ട് വിദേശതാരങ്ങൾ വരെയാകാം. ഒരു ടീമിന് താരങ്ങൾക്കായി 90 കോടി രൂപ വരെ ചെലവഴിക്കാം. അതേസമയം നാല് താരങ്ങളെ നിലനിർത്തിയ ടീമിന്റെ 42 കോടി രൂപ കുറക്കും. ബാക്കി 48 കോടിയാണ്…

Read More

തലശ്ശേരിയിലും ഗുരുവായൂരിലും വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല: രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരുടെയും വോട്ട് വേണ്ടെന്ന് പറയാൻ കഴിയില്ല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മക സമീപനാണ്. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാർഥികളില്ല. ഇരുസ്ഥലത്തും ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു.

Read More

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി ജിയാറാം ജിലോട്ടിനെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് 30കാരിയായ ജിയറാമിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.  

Read More

താൻ പീഡിപ്പിച്ച ഇരയെ വിവാഹം ചെയ്യാൻ ജാമ്യം വേണം; റോബിനും സുപ്രീം കോടതിയിൽ

  കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് പീഡന കുറ്റവാളി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം കേസിലെ ഇരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റോബിൻ വടക്കുംചേരിയെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയും കോടതിയെ സമീപിച്ചത്. നാല് വയസ്സുള്ള കുട്ടിയെ സ്‌കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം ആവശ്യമാണെന്നും പെൺകുട്ടി പറയുന്നു

Read More

മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ്; അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ, തീരുമാനം 10ലേക്ക് മാറ്റി

തിരുവനന്തപുരം: മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ. തീരുമാനം 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ മടക്കി നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ വ്യക്തമാക്കി. ഓണക്കച്ചവടം പരിഗണിച്ചാണ് സമയം നീട്ടിയത്. പൈലറ്റ് പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ മദ്യത്തിന് 10-ാം തീയതി മുതൽ 20 രൂപ കൂടുമെന്നും ബെവ്കോ അറിയിച്ചു. മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പരിസ്ഥിതി…

Read More

പ്രഭാത വാർത്തകൾ

  ◼️കിഴക്കന്‍ യുക്രെയിനിലെ ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കി. ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് പുടിന്‍ ആരോപിച്ചു. യുക്രൈന്‍ സൈന്യം ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കിയതുപോലെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുട്ടിനും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഈ ആരോപണം. ◼️ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ റഷ്യന്‍ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു. ഇന്ത്യ മുന്നോട്ടുവച്ച…

Read More

ശിവശങ്കറിന്റെ ജാമ്യത്തിനെതിരായ ഹർജിയും ഇ ഡി ഡെപ്യൂട്ടി ഡയറക്ടറുടെ ഹർജിയും സെപ്റ്റംബർ 16ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം നൽകിയതിനെതിരായ ഹർജിയും ഇ ഡി ഡെപ്യൂട്ടി ഡയറക്ടറുടെ ഹർജിയും സുപ്രീം കോടതി ഒന്നിച്ച് പരിഗണിക്കും. സ്വർണക്കടത്ത് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ തെളിവുകൾ പരിശോധിക്കാൻ അനുമതി നൽകിയ വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത ഹർജി സെപ്റ്റംബർ 16ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട് ഇതോടൊപ്പം തന്നെ ശിവശങ്കറിന്റെ ജാമ്യം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയും സുപ്രീം കോടതി പരിഗണിക്കും. നേരത്തെ ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ…

Read More

‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി

ജനങ്ങളാണ് എന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താന്‍ ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് എത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.കേരളത്തിന്റെ പേര് മാറ്റി ദീർഘകാലമായുള്ള ആവശ്യം കേരള കേരളം ആയി ഈ ആവശ്യം അംഗീകരിച്ചു. മലയാളിയുടെ സംസ്കാരത്തിന് അനുയോജ്യമായ പേര് ലഭിച്ചു. എൻഡിഎ സർക്കാരാണ് ഈ ആവശ്യം അംഗീകരിച്ചത്. മലയാളികളുടെ ആഗ്രഹം നിറവേറ്റി….

Read More