ഒമിക്രോണ്‍; കുട്ടികളിലെ അണുബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചുകുട്ടികളില്‍ അണുബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വാക്‌സിന്‍ എടുക്കാത്ത കുട്ടികളെയാണ് ഒമിക്രോണ്‍ കൂടുതലായി ബാധിക്കുക. വരും മാസങ്ങളില്‍ ഈ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. ഇതുമുന്നില്‍കണ്ട് രാജ്യങ്ങളെല്ലാം തന്നെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ക്യാംപെയ്ന്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. യു.എ.ഇയില്‍ മൂന്ന് വയസ്സിനു മുകളിലുള്ളവര്‍ക്കു സിനോഫാം നല്‍കുന്നുണ്ട്. 5-11 വയസ്സുകാര്‍ക്ക് ഫൈസര്‍ അംഗീകരിച്ചെങ്കിലും ഇതുവരെ നല്‍കിത്തുടങ്ങിയിട്ടില്ല. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഫൈസര്‍ ലഭ്യമാണ്. മുതിര്‍ന്നവരില്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ അത്ര മാരകമല്ല ഒമിക്രോണ്‍ എങ്കിലും കുട്ടികളെ…
