മോഹൻലാൽ അങ്ങേയറ്റം ജെനുവിനായൊരു നടൻ ; സെൽവരാഘവൻ

‘മോഹൻലാൽ അങ്ങേയറ്റം ജെനുവിനോടെയൊരു നടനെന്ന്’ തമിഴ് സംവിധായകനും നടനുമായ സെൽവരാഘവൻ. മോഹൻലാലിൻറെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു സെൽവരാഘവൻ. അദ്ദേഹം മലയാളത്തിലേയ്ക്ക് അഭിനേതാവ് ആയി അരങ്ങേറ്റം കുറിക്കുന്ന ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യുടെ പ്രമോഷണൽ പ്രെസ്സ്മീറ്റിലാണ് സെൽവരാഘവന്റെ വാക്കുകൾ.

“മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയത് നമ്മൾ എല്ലാവർക്കും ഒരു മനോഹര നിമിഷമാണ്. തെന്നിന്ത്യയ്ക്ക് മൊത്തത്തിൽ തന്നെ അങ്ങനെയാണ്. അദ്ദേഹത്തിന്റെ അനേകം ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അങ്ങേയറ്റം ജെനുവിനായ നടനാണ് മോഹൻലാൽ. അതും എത്ര വേഗമാണ് ഇത്രയധികം റോളുകൾ അദ്ദേഹം അവതരിപ്പിക്കുന്നത്” സെൽവരാഘവൻ പറഞ്ഞു.
മോഹൻലാലിനോടുള്ള തന്റെ ആരാധന സെൽവരാഘവൻ പലവട്ടം അഭിമുഖങ്ങളിൾ വെളിപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ ഫാൽക്കെ പുരസ്‌കാര നേട്ടത്തിന് പിന്നാലെ സെൽവരാഘവൻ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത് ഇപ്രകാരമാണ്, ‘നമ്മുടെ മോഹൻലാൽ സാറിന്റെ നേട്ടത്തിൽ അത്യധികം സന്തോഷിക്കുന്നു. ലോക സിനിമയിലെ തന്നെ അമൂല്യ നടൻ. ശരിക്കുമൊരു ഇതിഹാസം, ഇനിയും ഒരുപാട് അംഗീകാരങ്ങൾ വരട്ടെ സർ’.

തമിഴ് സിനിമയിലെ മറ്റൊരു മോഹൻലാൽ ഫാൻബോയ് ആയ ധനുഷിന്റെ മൂത്ത സഹോദരൻ കൂടിയായ സെൽവരാഘവൻ തുടരും എന്ന ചിത്രം കണ്ട ശേഷം ആ വേഷം മോഹൻലാലിന് മാത്രമേ ചെയ്യാൻ സാധിക്കൂ, രാജ്യത്തെ മികച്ച നാടാണെന്നും ആണ് പ്രതികരിച്ചത്. ദൃശ്യം 2 വിലെ പ്രകടനം കണ്ടാൽ മോഹൻലാൽ അഭിനയിക്കുകയാണെന്ന് തോന്നില്ല എന്ന സെൽവരാഘവന്റെ അഭിമുഖത്തിലെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.