Headlines

വിദ്യാർഥികളിൽ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതി വാങ്ങി കാലിക്കറ്റ് സർവകലാശാല

  വിദ്യാർഥികളിൽ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശപ്രകാരമാണ് നടപടി. സ്ത്രീധനും വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാർഥിയും രക്ഷിതാവും എഴുതി നൽകണമെന്നാണ് നിബന്ധന ഭാവിയിൽ സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ചു നൽകേണ്ടി വരും. വിസ്മയ കേസിനെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. ക്യാമ്പസുകളിൽ ഗവർണർ സ്ത്രീധന വിരുദ്ധ ക്യാമ്പയിനും നടത്തിയിരുന്നു.

Read More

മരിച്ച അധ്യാപികയ്ക്കും പരീക്ഷാ ചുമതല; സാങ്കേതിക പിഴവെന്ന് ഡയറക്ടറേറ്റിന്‍റെ വിശദീകരണം

കൊച്ചി: കഴിഞ്ഞ വര്‍ഷം മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നല്‍കി ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷൻ. കാറപകടത്തില്‍ മരിച്ച റെസി ടൈറ്റസ് എന്ന അധ്യാപികയ്ക്കാണ് പരീക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്നു റെസി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നായിരുന്നു റെസിയുടെ മരണം. സ്‌കൂളില്‍ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണെന്നാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം. അനാസ്ഥയില്‍ പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.സ്‌കുളുകളില്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങള്‍…

Read More

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം ജനങ്ങളെ ബാധിക്കുന്നു. രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എൽപിജി ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ഗാ‍‍ഹിക ഉപയോഗത്തിനാണ് പ്രാധാന്യം നൽകുന്നത്. യുദ്ധം…

Read More

കഴിഞ്ഞ 24 മണിക്കൂറിനിടെ 1.32 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3207 പേർ മരിച്ചു

  രാജ്യത്ത് ചൊവ്വാഴ്ചയെ അപേക്ഷിച്ച് ഇന്ന് കൊവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ ഒന്നിന് 1.27 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,83,07,832 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 3207 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 3,35,102 ആയി നിലവിൽ 17,93,645 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 21.85 കോടി പേർ കൊവിഡ്…

Read More

കുടകിൽ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി

കുടകിലെ കൂർഗിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് പിണറായി വിജയൻ. ജി.എസ് ശരണ്യയെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതമായി എത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും നേരിട്ട് വിഷയത്തിൽ ഇടപെടണം എന്നും മുഖ്യമന്ത്രി കത്തിലൂടെ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യ കൊച്ചിയിൽനിന്നാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുകയായിരുന്നു ലക്ഷ്യം. യുവ ഐ.ടി. പ്രൊഫഷണലാണ് കാണാതായ ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ്…

Read More

TwoFour54 Careers Jobs Vacancies – UAE 2022

TwoFour54 Careers Opportunities TwoFour54 Abu Dhabi Careers providing jobs information so Is it accurate to say that you are urgently anticipating work with a main top of the line land organization? On the off chance that yes! At that point let us give you an enormous possibility by applying for TwoFour54 UAE Careers. Without a…

Read More

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18നെന്ന് സൂചന

  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കുമെന്ന് റിപ്പോർട്ട്. അവൈലബിൾ പി ബി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സത്യപ്രതിജ്ഞക്ക് മുമ്പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ 17ന് രാവിലെ എൽ ഡി എഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നതിൽ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സംസ്ഥാന കമ്മിറ്റിയും ചേരും. അതിന് ശേഷം വൈകുന്നേരം സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ സാങ്കേതികമായി…

Read More

വയനാട് ജില്ലയില്‍ 288 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.08

  വയനാട് ജില്ലയില്‍ ഇന്ന് (21.10.21) 288 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 253 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.08 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123017 ആയി. 119799 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2454 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2278 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്: മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥൻ ജി എസ് സിംഗാൾ, റിട്ടി. പോലീസ് ഉദ്യോഗസ്ഥൻ തരുൺ ബരോട്ട്, കമാൻഡോ ഉദ്യോഗസ്ഥൻ അനജൂ ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെവിട്ടത്. ഇതോടെ മുഴുവൻ പ്രതികളും കേസിൽ നിന്ന് മോചിതരായി. നേരത്തെ നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഇസ്രത് ജഹാൻ അടക്കമുള്ളവർ ഭീകരരല്ല എന്ന് തെളിയിക്കാനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കൂടി കോടതി വെറുതെ വിട്ടത്. 2004…

Read More

കപിൽദേവ് സുഖം പ്രാപിക്കുന്നു; ആശുപത്രിയിൽ നിന്നുള്ള ചിത്രം പുറത്ത്

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ കപിൽ ദേവ് സുഖം പ്രാപിക്കുന്നു. കപിലിന്റെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പുറത്തുവന്നു. ചേതൻ ശർമയാണ് ചിത്രം ട്വീറ്റ് ചെയ്തത്. കപിലിനൊപ്പം മകൾ അമ്യ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇന്നലെ കപിലിനെ ആൻജിയോപ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയിരുന്നു. ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് കപിൽ ചികിത്സയിൽ കഴിയുന്നത്.  

Read More