കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരി അടക്കമുള്ള കേസുകളിൽ പ്രതികളാണ്. പറവൂർ സ്വദേശിനിയായ ഒന്നാംപ്രതി സഫാനയുടെ പങ്കിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.സഫാന ഉൾപ്പെടുന്ന സംഘം മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം.അമൽ ദേവെന്ന യുവാവിനെ വശീകരിച്ച് ഹോട്ടലിൽ എത്തിച്ച സംഘം, യുവാവ് എതിർത്തപ്പോൾ ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ…

Read More

പുതിയ നിരക്കില്‍ ഇന്ധനം നല്‍കുന്നില്ല : ഇടുക്കി പെട്രോള്‍ പമ്പില്‍ തര്‍ക്കം

  തൊടുപുഴ : പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് ഇടുക്കി ചേലച്ചുവടിലെ പമ്പിൽ തർക്കം. പഴയ നിരക്കിലെ പെട്രോൾ നൽകാൻ സാധിക്കു എന്ന് പറഞ്ഞതോടെയാണ് നാട്ടുകാരും പമ്പ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. പുതുക്കിയ നിരക്ക് സിസ്റ്റത്തിൽ വന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. തർക്കം രൂക്ഷമായതോടെ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. പുതുക്കിയ നിരക്കിൽ പെട്രോൾ നൽകാൻ പൊലീസ് പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ നാട്ടുകാരും പ്രതിഷേധം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധനവിലയില്‍ കുറവ് വന്നത്….

Read More

ചെറായിയിൽ കാർ കായലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; ഭർത്താവ് പരുക്കുകളോടെ ആശുപത്രിയിൽ

എറണാകുളം ചെറായി ബീച്ചിന് സമീപം കാർ കായലിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കരുമാലൂർ സ്വദേശി സബീന(35)യാണ് മരിച്ചത്. ഭർത്താവ് സലാമിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം രക്തേശ്വരി ബീച്ച് റോഡിന് കുറുകെ തെരുവ് നായ ചാടിയതോടെ നിയന്ത്രണം വിട്ട കാർ കായലിൽ പതിക്കുകയായിരുന്നു. കാറിന്റെ ഡോർ തുറന്ന് സലാമും സബീനയും പുറത്തേക്ക് തുഴഞ്ഞെങ്കിലും ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. തുടർന്ന് സബീന മുങ്ങിമരിച്ചു. സംഭവം കണ്ട മത്സ്യത്തൊഴിലാളികളാണ് സലാമിനെ രക്ഷിച്ചത്.

Read More

ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി; ഡൽഹിയിലെ റിഡംപ്ഷൻ പള്ളി സന്ദർശിക്കും

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും.ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയാണ് പ്രധാന മന്ത്രി സന്ദർശിക്കുക. രാവിലെ 8.30 നാണ് പ്രധാന മന്ത്രി സന്ദർശനം നടത്തുക. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെടുത്തിയേക്കുമെന്നാണ് സൂചന. സമീപ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട് സിബിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ക്രിസ്ത്യൻ വിഭാഗത്തിന്…

Read More

‘മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുള്ളൂ, ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല’; പിണറായി വിജയൻറെ വിമർശനത്തിൽ മറുപടിയുമായി ഷിബു ബേബി ജോൺ

  കാട്ടാന ആക്രമണത്തിൽ വനംമന്ത്രിയുടെ സമീപനം നിരുത്തവാദപരമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വിമർശനത്തിന് മറുപടിയുമായി വനം മന്ത്രി ഷിബു ബേബി ജോൺ. മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുളൂ. ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിസഭമാറിയതറിഞ്ഞു ആന ഇറങ്ങിയതാണോ എന്ന് അറിയില്ല. നിരുത്തരവാദം എന്ന പിണറായിയുടെ പരാമർശത്തിനു തത്കാലം മറുപടി പറയുന്നില്ല എന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു.     ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കും….

Read More

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന; പ്രൊഫസറെ കയ്യേറ്റം ചെയ്ത് സഹപാഠികള്‍

ബെംഗളൂരു: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അസിസ്റ്റന്റ് പ്രൊഫസറെ കയ്യേറ്റം ചെയ്ത് വിദ്യാര്‍ത്ഥികള്‍. കര്‍ണാടകയിലെ തുമകൂരുവിലെ നെലമംഗല താലൂക്കിലെ ശ്രീ സിദ്ധാര്‍ഥ മെഡിക്കല്‍ കോളേജിലാണ് സംഭവം. അധ്യാപകന്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ലാസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അസിസ്റ്റന്റ് പ്രൊഫസര്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും ചോക്ലേറ്റുകള്‍ വിതരണം ചെയ്യുന്നതും വീഡിയോയില്‍ കാണാം.’ഈ ബാച്ച് എനിക്ക് നല്‍കിയ സ്‌നേഹം വലുതാണ്. നിങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു…

Read More

കര്‍ഷകസമരം: ഇന്ന് വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം ശക്തമാവുന്നതിനിടെ ഇന്ന് വീണ്ടും ചര്‍ച്ച. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ഷകസംഘടനകള്‍ തള്ളുകയും ബുധാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്നത്തെ ചര്‍ച്ച ഏറെ നിര്‍ണായകമാണ്. എന്തുവിധേനയും ഭാരത് ബന്ദ് ഒഴിവാക്കാനാണു കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നിയമത്തിലെ രണ്ടു പ്രധാന വ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അറിയിക്കും. താങ്ങുവില സംവിധാനം തുടരുമെന്ന ഉറപ്പിനു പുറമേ രണ്ടുവ്യവസ്ഥകളില്‍ ഭേദഗതി വരുത്താമെന്നാണ്…

Read More

കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് പറയാനാകില്ല: സി.എസ്.ഐ.ആർ മേധാവി

കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നും പക്ഷേ എപ്പോൾ സംഭവിക്കുമെന്ന് പറയാനാകില്ലെന്നും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. ശേഖർ സി മൺടെ. വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കപ്പെടുത്തുന്നതല്ല. പക്ഷേ വകഭേദം വളരെ മോശമാണ്. യുകെ, യൂറോപ്പ്, യു എസ് തുടങ്ങിയ ഇടങ്ങളിൽ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. നമ്മളും ജാഗ്രതയോടെ ഇരിക്കണം. മൂന്നാം തരംഗം എപ്പോൾ, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല…

Read More

Mac Extra Dimension Eye Shadow

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

ആന്‍ജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ തറച്ചുകയറി; ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചു

ആന്‍ജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഒടിഞ്ഞു ഹൃദയവാല്‍വില്‍ തറച്ചിരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു(55)വാണ് മരിച്ചത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും കഴിഞ്ഞ മാസം നാലാം തീയതിയാണ് തട്ടാരമ്പലം സ്വകാര്യ ആശുപത്രിയില്‍ വീട്ടമ്മ തലകറക്കത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ഹൃദയത്തില്‍ ബ്ലോക്കുണ്ടോയെന്ന് പരിശോധിക്കാനാണ് ആന്‍ജിയോഗ്രാം ചെയ്തത്. ഇതിനിടെ യന്ത്രഭാഗം ഒടിഞ്ഞുകയറി. തുടര്‍ന്ന് പരുമല സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റി. ഓപണ്‍ ഹൃദയശസ്ത്രക്രിയ നടത്തി…

Read More