ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പുന്നപ്ര പവർ ഹൗസിന് സമീപം ആഞ്ഞിലിപറമ്പിൽ വൽസല(62)ആണ് മരിച്ചത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം തോന്നിക്കുന്നതായി പോലീസ് അറിയിച്ചു. സഹോദരി സുനിതക്കൊപ്പമാണ് വൽസല താമസിച്ചിരുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സഹോദരൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.