ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം മുൻ മന്ത്രിയും എസ് പി നേതാവുമായ ഫത്തെ ബഹദൂർ സിംഗിന്റെ ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ബഹദൂറിന്റെ മകൻ രജോൽ സിംഗാണ് യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി. കസ്റ്റഡിയിലുള്ള രജോലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൃതദേഹം ലഭിച്ചത്
ആശ്രമത്തിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഡിസംബർ എട്ടിന് രജോൽ തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ അമ്മ പരാതി നൽകിയിരുന്നു. ജനുവരി 24ന് അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നിൽ ഇവർ സ്വയം തീ കൊളുത്താനും ശ്രമിച്ചു. തൊട്ടുപിന്നാലെയാണ് രജോലിനെ പോലീസ് അറസ്റ്റ് ചെയ്തത്്.