Headlines

കെഎസ്ആര്‍ടിസി എന്ന പേര് ഇന് കേരളത്തിനു മാത്രം, കര്‍ണ്ണാടകക്ക് ഉപയോഗിക്കാനാവില്ല

കോഴിക്കോട്: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തിനു വേണ്ടി കേരളവും കര്‍ണ്ണാടകയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കേരളത്തിനു വിജയം. കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് ഇനി കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഉപയോഗിക്കാനാവില്ല. കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. കര്‍ണാടക അവരുടെ ബസ്സുകളിലും കെഎസ്ആര്‍ടിസി എന്നാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ തര്‍ക്കമില്ലാതെ പോകുന്നതിനിടയിലാണ് ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാണിച്ച് 2014 ല്‍ കര്‍ണാടക നോട്ടിസ്…

Read More

ആദ്യം ഇന്ത്യയിലേക്ക് മടങ്ങി വരൂ, എന്നിട്ട് ഹർജി പരിഗണിക്കാം’; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

വിജയ് മല്യയോട് മടങ്ങിയെത്താൻ ബോംബെ ഹൈക്കോടതി. വിജയ് മല്യ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം. തന്നെ പിടികിട്ടാപ്പുള്ളിയായ ‘സാമ്പത്തിക കുറ്റവാളി’ എന്ന് പ്രഖ്യാപിച്ചതിനെതിരെയായിരുന്നു വിജയ് മല്യയുടെ ഒരു ഹർജി. ഇങ്ങനെ പ്രഖ്യാപിക്കുന്നതിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തതായിരുന്നു രണ്ടാമത്തെ ഹർജി. ആദ്യം മടങ്ങിയെത്തിയിട്ട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന വിജയ് മല്യയും നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. വിജയ് മല്യ വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ടെന്നും…

Read More

ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി

  ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശം. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇത്തരം കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമികസ്‌ക്യൂറി  വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സർക്കാരുകൾ ക്രിമിനൽ നടപടി ചട്ടം 321…

Read More

ട്രംപിന്‍റെ അധിക തീരുവ മറികടക്കാൻ ഇന്ത്യ, നിർണായക ചർച്ചകൾക്കായി ജപ്പാനിലും ചൈനയിലും പ്രധാനമന്ത്രി നേരിട്ടെത്തും, റഷ്യയുമായും കൂടിയാലോചന

ദില്ലി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയെ ചൊല്ലി ഇന്ത്യ – അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്ര തിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ഉയർന്നു വരും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഇതിന് ശേഷം ജപ്പാനിൽ നിന്നും പ്രധാനമന്ത്രി മോദി, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ്…

Read More

സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് മുങ്ങിയത് സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന

കേരളത്തെ ഞെട്ടിച്ച സ്വർണ്ണ കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സന്ദീപും കഴിഞ 9 ന് ബംഗളൂരുവിലേക്ക് മുങ്ങിയത് വയനാട്ടിലെ സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയെന്ന് സൂചന. 9ന് പുലർച്ചെ മുത്തങ്ങ അതിർത്തി കടന്ന് കാർമാർഗമാണ് ബംഗളൂരുവിലേക്ക് പോയതെന്നാണ് അറിയുന്നത്. എന്നാൽ ഇത് എൻ ഐ എ സംഘം വിവരങ്ങൾ കൃത്യമായി പുറത്ത് വിട്ടിട്ടില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത സ്വപ്‌നയും സന്ദീപുമായി എൻഐഎ സംഘം സേലം വഴി കൊച്ചിയിലേക്ക് പുറപ്പെട്ടു റോഡ് മാർഗമാണ് കുറ്റാരോപിതരുമൊത്ത് അന്വേഷണ സംഘം കൊച്ചിയിലെത്തുന്നത്….

Read More

പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്നറിയാം. പൾസർ സുനി ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ശിക്ഷ വിധിക്കും. ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. രാവിലെ 11 നാണ് കേസ് കോടതി പരിഗണിക്കുക. കേസിൽ വിചാരണ നേരിട്ട പത്ത് പ്രതികളിൽ നടൻ ദിലീപ് അടക്കം നാല് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. പൾസർ സുനി, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലിം,…

Read More

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.   സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍ഐഎ കേസില്‍ ജാമ്യം ലഭിച്ചാലും എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പ്രതികള്‍ പുറത്തുപോകാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇഡിയുടെ തിരക്കിട്ട നീക്കം.

Read More

തമിഴ്‌നാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പൊതുഗതാഗതം അടക്കം പ്രവർത്തിക്കില്ല

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 31 അർധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകൾ തമ്മിലുള്ള അതിർത്തികൾ അടച്ചിടും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തുറക്കും അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസ്സമുണ്ടാകില്ല. മാർച്ച് 31ന് ശേഷം നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തിൽ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും സർക്കാർ അറിയിച്ചു ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ശേഷം സംസ്ഥാനത്ത് എവിടെയും അഞ്ച് പേരില് കൂടുതൽ കൂട്ടം കൂടി നിൽക്കാൻ…

Read More

കളിക്കുന്നതിനിടയിൽ നാലര വയസുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു, ഗുരുതരനിലയിൽ ഐസിയുവില്‍

കാസർഗോഡ് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക്‌ മാറ്റി. കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയ്ക്കാണ് കടിയേറ്റത്. പന്തു കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ പന്ത് സമീപത്തെ പറമ്പിലേക്ക് പോയി. പന്തെടുക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട്ടെ ആശുപത്രിയില്‍എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More