Headlines

കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം: മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു, മലയോരത്ത് വൈദ്യുത ബന്ധം തകരാറിലായി

ചൊവ്വാഴ്ച ഉച്ച മുതൽ ബുധനാഴ്ച പുലർച്ചെ വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കണ്ണൂരിലെ ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിൽ വ്യാപകനാശം. വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. മരങ്ങൾ ഒടിഞ്ഞുവീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. പ്രാപ്പൊയിലിലും പരിസരങ്ങളിലും കാറ്റടിച്ച് വ്യാപകമായ തോതിൽ കൃഷിനാശവുമുണ്ടായി. മരങ്ങൾ വീണ് ചെറുപുഴ സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം ചെയ്യുന്ന 11 കെ.വി. ലൈനിലെ വൈദ്യുതി തൂണുകൾ കുണ്ടംതടത്തും, പാടിയോട്ടുചാൽ സെക്ഷനിലെ അരവഞ്ചാലിൽ എ.ബി സ്വിച്ച് ഉൾെപ്പടെ സ്ഥാപിച്ചിട്ടുള്ള ഡബിൾ…

Read More

ര​വീ​ന്ദ്ര​ൻ പ​ട്ട​യ വി​വാ​ദം: കെ.​കെ.​ശി​വ​രാ​മ​നു ശാ​സ​ന

  തിരുവനന്തപുരം: സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​നെ​തി​രെ പാ​ർ​ട്ടി​യു​ടെ ശാ​സ​ന. ര​വീ​ന്ദ്ര​ൻ പ​ട്ട​യം റ​ദ്ദാ​ക്കി പു​തി​യ പ​ട്ട​യം കൊ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യി പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നാ​ണു അ​ച്ച​ട​ക്ക ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റേ​താ​ണു തീ​രു​മാ​നം. ശി​വ​രാ​മ​ന്‍ റ​വ​ന്യൂ വ​കു​പ്പി​ന് എ​തി​രെ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന് പാ​ര്‍​ട്ടി വി​ല​യി​രു​ത്തി. സി​പി​ഐ സ​മ്മേ​ള​ന കാ​ല​മാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി ശാ​സ​ന​യി​ല്‍ ഒ​തു​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അ​റി​യി​ച്ചു. ര​വീ​ന്ദ്ര​ന്‍ പ​ട്ട​യം റ​ദ്ദാ​ക്കി അ​ര്‍​ഹ​ര്‍​ക്ക് പു​തി​യ പ​ട്ട​യം കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​യാ​ണ് ശി​വ​രാ​മ​ന്‍…

Read More

കലൂർ സ്റ്റേഡിയം കൈമാറ്റ വിവാദം; GCDA യോഗം ഇന്ന്

കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യാൻ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക. അർജൻറീന ടീമിൻറെ മത്സരം കൊച്ചിയിൽ നടത്തുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്ന സ്പോൺസർക്ക് സ്റ്റേഡിയം കൈമാറിയത്തിൽ വീഴ്ചകൾ ഉണ്ടായി എന്ന വിമർശനം യോഗത്തിൽ ചർച്ചയാവും. ജിസിഡിഎ ഭരണസമിതി യോഗത്തിൽ വിഷയം ഉന്നയിക്കപ്പെടാനാണ് സാധ്യത. കരാറിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണം കോൺഗ്രസ് സ്വീകരിക്കുന്നതിനിടയിലാണ് ഇന്ന് നിർണായക ജിസിഡിഎ യോഗം ചേരുന്നത്….

Read More

നിപ വൈറസ്: പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി ഈ മാസം നടത്താനിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. സെപ്റ്റംബര്‍ 18, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതല പ്രാഥമിക പരീക്ഷകളാണ് മാറ്റിയത്. ഒക്‌ടോബര്‍ 23,30 തിയതികളിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍(അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്‌ടോബര്‍ ആറിലേക്കും മാറ്റി. 2021 ഒക്ടോബര്‍ മാസം 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യ പരീക്ഷ…

Read More

സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെതിരെ കുറ്റം ചുമത്തണോയെന്നതിൽ കോടതി വിധി ഇന്ന്

  സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ കോടതി ഇന്ന് വിധി പറയും. ഡൽഹി റോസ് അവന്യൂ കോടതിയാണ് രാവിലെ 11 മണിക്ക് വിധി പറയുക. ഇതിന് മുമ്പ് വിധി പറയാനായി മൂന്നുതവണ തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റി വെക്കുകയായിരുന്നു. ജൂലൈ 27നാണ് ഒടുവിൽ കേസ് മാറ്റിയത്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കും ഗാർഹിക പീഡനത്തിനും കുറ്റം ചുമത്തണമെന്നതാണ് പോലീസിന്റെ ആവശ്യം. എന്നാൽ സുനന്ദയുടെത് അപകട മരണമാണെന്ന് തരൂർ വാദിക്കുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കൊടകര കുഴൽപ്പണ കേസ്: കുറ്റപത്രം സമർപ്പിച്ചു, കെ സുരേന്ദ്രനും മകനും സാക്ഷികൾ

കൊടകര കുഴൽപ്പണം കവർച്ചാ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചത്. 22 പേർക്കെതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനടക്കം 216 പേർ സാക്ഷി പട്ടികയിലുണ്ട് മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയായാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ അന്വേഷണം തുടരും. തെരഞ്ഞെടുപ്പ് ചട്ടം ബിജെപി ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വേണമെന്നും കുറ്റപത്രത്തിൽ പറയുന്നു….

Read More

തിളങ്ങി ഉര്‍വശിയും വിജയരാഘവനും; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍; ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി അഭിനേതാക്കള്‍

71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി അഭിനേതാക്കള്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഇതുകൂടാതെ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഉര്‍വശിയും സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രം ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി, പൂക്കാലം എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ മിഥുന്‍ മുരളി, നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് തുടങ്ങിയവര്‍…

Read More

വയനാട് ജില്ലയില്‍ 387 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.74

  വയനാട് ജില്ലയില്‍ ഇന്ന് (13.10.21) 387 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 461 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 384 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.74 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120979 ആയി. 117225 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2891 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2612 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കൊടും തണുപ്പിലും സമരവീര്യം ചോരാതെ കര്‍ഷകര്‍; പ്രക്ഷോഭം 24ാം ദിവസത്തിലേക്ക്, കര്‍ഷക സംഘടനകൾ ഇന്ന് യോഗം ചേരും

കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം 24-ആം ദിവസത്തിലേക്ക് കടന്നു. ഉത്തരേന്ത്യ കൊടും ശൈത്യത്തിലേക്ക് കടന്നെങ്കിലും ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം കർഷകർ തുടരുകയാണ്. സമരം കൂടുതൽ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കര്‍ഷക സംഘടനകൾ ഇന്ന് യോഗം ചേരും. സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. അതിനിടെ, കർഷകസമരത്തിൽ പിന്തുണയുമായി ബിജെപിയുടെ മുതിർന്ന നേതാവ് രംഗത്തെത്തി. മുൻകേന്ദ്രമന്ത്രി ബിരേന്ദർ സിംഗ് ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. കർഷകരുടെ ആവശ്യം ന്യായമെന്ന് ബീരേന്ദർ…

Read More