മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരിയത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്സിൽ ഒടിഞ്ഞതിന് ശേഷം വീൽ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയർ ഉരുണ്ട് പോയത്. മൂന്നാർ ഹെഡ്‍വർക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ബസിന്റെ മുൻപിലെ തയാറാണ് ഊരിപ്പോയത്. സംഭവത്തിൽ ആർക്കും പരുക്കില്ല.
The Best Online Portal in Malayalam





