കന്യാസ്ത്രീക്കെതിരായ പരാമർശം: പിസി ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പിസി ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ. നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് പിസി ജോർജിനെതിരായ നടപടിക്ക് ശുപാർശ നൽകിയത്. കമ്മിറ്റിയുടെ ഏഴാം നമ്പർ റിപ്പോർട്ടായാണ് പിസി ജോർജിനെതിരായ പരാതി സഭയിൽ വെച്ചത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തിൽ എംഎൽഎ പരാമർശം നടത്തിയെന്നായിരുന്നു പരാതി. കമ്മിറ്റി ഇത് പരിശോധിച്ചു. തുടർന്നാണ് ശാസിക്കാൻ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് നൽകിയത്.    

Read More

‘സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജ് മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്’: സന്ദീപ് വാര്യർ

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം സ്വരാജ്. ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പിലാണ് അവാര്‍ഡ് നിരസിക്കുന്നതായി സ്വരാജ് വെളിപ്പെടുത്തിയത്. സ്വരാജിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജിന്റെ നടപടി മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്. ഇതൊക്കെ കാണുമ്പോഴാണ് ബാപ്പുട്ട്യോട് ങ്ങള് തോറ്റാ മത്യാർന്ന് എന്ന് പറയാൻ തോന്നുന്നതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുമ്പ് തന്നെയുള്ള നിലപാടാണെന്ന്…

Read More

പി വി അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ തുറക്കേണ്ട; നിലപാടിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പിന്തുണ

പി വി അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ തുറക്കേണ്ടെന്ന നിലപാടിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പിന്തുണ. അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ എതിർത്തു. വിവാദ പരാമർശങ്ങളിൽ ഡോ. ശശി തരൂർ എം പിയ്ക്കെതിരെയും വിമർശനമുയർന്നു. ആശയക്കുഴപ്പം ഒഴിവാക്കി തരൂരിനെ ചേർത്ത് നിർത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രെഡിറ്റ് ചർച്ച ചെയ്യുന്നവർ വി എസ് ജോയിയെ മാതൃക ആക്കണമെന്ന് കെ സി വേണുഗോപാൽ യോഗത്തിൽ പറഞ്ഞു. ക്രെഡിറ്റിനെ കുറിച്ച് തർക്കമില്ലെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയ്ക്ക് ശേഷം…

Read More

പ്രഭാത വാർത്തകൾ

  🔳ഹിന്ദുത്വയെ ഐഎസ് തീവ്രവാദത്തോട് ഉപമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജന്‍ ജാഗ്രന്‍ അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 🔳രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഹിന്ദു വിരുദ്ധരാണെന്ന് ബി.ജെ.പി. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിലെ പരാമര്‍ശം വിവാദമായ…

Read More

കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ പെറ്റ് ഷോ; റിപ്പോർട്ട് തേടി വനംവകുപ്പ്

എറണാകുളം കലൂരിലെ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ ഓമന മൃഗങ്ങളെ അണിനിരത്തിയ പെറ്റ് ഷോയിൽ റിപ്പോർട്ട് തേടി വനംവകുപ്പ്. സോഷ്യൽ ഫോറസ്റ്റട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും സ്കൂൾ പ്രിൻസിപ്പൽ വിശദീകരണം നൽകണം. ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടായേക്കും. കഴിഞ്ഞ ദിവസമാണ് കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിൽ പെറ്റ് ഷോ സംഘടിപ്പിച്ചത്. വളർത്തു മൃഗങ്ങളെ അടുത്തറിയാനുള്ള ഒരുഅവസരമായാണ് പെറ്റ് ഷോ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ആനയുൾപ്പടെയുള്ള മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം…

Read More

കാശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു

  കാശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു. 92 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാശ്മീരിലെ ജമാഅത്ത് ഇസ്ലാമിയിൽ അംഗമായിരുന്ന ഗീലാനി പിന്നീട് തെഹ് രീക് ഇ ഹുറിയത് എന്ന സംഘടനയുണ്ടാക്കുകയായിരുന്നു. 1972,1977, 1987 വർഷങ്ങളിൽ സോപോറിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.

Read More

യുവതാരങ്ങൾ മിന്നി: ഭൂരിപക്ഷത്തിൽ മുന്നിൽ ജോബീഷും ഷംസാദും : അമൽ ജോയിക്കും തിളക്കം

കൽപ്പറ്റ :  തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യുവതാരങ്ങൾ മിന്നി.  വയനാട്ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുട്ടിൽ ഡിവിഷനിൽ നിന്നുള്ള  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷംസാദ് മരക്കാറിനാണ് കൂടിയ ഭൂരിപക്ഷം . 3791 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ് ഷംസാദ് വിജയിച്ചത്.   തൊട്ടടുത്ത് കെ.എസ് യു. ജില്ലാ പ്രസിഡണ്ട് അമൽ ജോയിയും എത്തി. 2030 വോട്ടിന്റെ ഭൂരിപക്ഷമാണ് ചീരാലിൽ അമൽ ജോയിക്ക് ലഭിച്ചത്.  ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷത്തിൽ ജില്ലയിൽ ഒന്നാമതായി ജോബിഷ്‌ കുര്യൻ . ജില്ലയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം മേപ്പാടി…

Read More

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; 18കാരന് ദാരുണാന്ത്യം

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്ത് (18) ആണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഇടുക്കിയിൽ മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു

  ഇടുക്കി വണ്ടൻമേട്ടിൽ മരമൊടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. അണക്കര സ്വദേശി ശകുന്തള(56)യാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. സംഭവത്തിന് പിന്നാലെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും സംബന്ധിച്ച വിശദമായ ചര്‍ച്ച ഇന്ന് പാര്‍ലമെന്റില്‍ നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ചയാരംഭിക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ഇടയാക്കിയതെന്ന ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നറ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വെളിപ്പെടുത്തലും, ഇന്ത്യ പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദവും പ്രതിപക്ഷം ചര്‍ച്ചയാക്കും. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം…

Read More