Headlines

കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനം; കുട്ടികൾ എത്തണമെന്ന് നിർബന്ധമില്ലെന്ന് വിശദീകരണം

ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ അങ്കണവാടികൾ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവില്‍ കുട്ടികള്‍ അങ്കണവാടികളിൽ എത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉളള കുട്ടികള്‍ക്ക് വീടുകളില്‍ തുടരാം എന്നുമാണ് വനിതാ ശിശു വികസന വകുപ്പിന്റെ വിശദീകരണം. അങ്കണവാടികൾ അടച്ചാല്‍ നിരവധി സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വരുമെന്നും കുട്ടികളുടെ പോഷകാഹാര വിതരണത്തിലും തടസങ്ങളുണ്ടാകുമെന്നും വനിതാ ശിശു…

Read More

കിളിമാനൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ദേഹത്ത് വെട്ടേറ്റ പാടുകൾ

  കിളിമാനൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. 45 വയസ്സായിരുന്നു. മണികണ്ഠന്റെ ദേഹത്ത് വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡോക്ടർമാർ ഇക്കാര്യം അറിയിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരുത്താനാകൂ

Read More

സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; കണ്ണൂരിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂർ താണയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് ( 19 ) ആണ് ബസിന്റെ മത്സരഓട്ടത്തിൽ മരിച്ചത്. കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാർഥിയെ ഇടിച്ചിട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ബസ് ദേവനന്ദിന്റെ സ്കൂട്ടറിന് പിന്നാലെ ഇടിക്കുകയായിരുന്നു. ദേവനന്ദിന്റെ ദേഹത്തൂടെയാണ് ബസ് കയറി ഇറങ്ങിയത്. മൃതദേഹം ഇപ്പോൾ എകെജി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് എത്തി അപകടത്തിന്റെ…

Read More

യുക്രൈനെ റഷ്യ ബുധനാഴ്ചയോടെ ആക്രമിച്ചേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ്

റഷ്യൻ ആക്രമണം ബുധനാഴ്ചയോടെയുണ്ടാകുമെന്ന് യുക്രൈൻ പ്രസിഡന്റ്. ഫേസ്ബുക്ക് വഴിയാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി ഇക്കാര്യം അറിയിച്ചത്. എന്നാൽ വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം സെലൻസ്‌കി വ്യക്തമാക്കിയിട്ടില്ല. ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു സെലൻസ്‌കി ഫേസ്ബുക്ക് വഴി പ്രതികരിച്ചത്. യുക്രൈനെ റഷ്യ ആക്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന് റഷ്യ…

Read More

ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവയിലേക്ക്

കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീം കോടതി കൊളീജിയം ശിപാർശ അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞമാസം 18 നാണ് മുഹമ്മദ് മുഷ്താഖിനെ കൊളീജിയം ശിപാർശ ചെയ്തത്. കണ്ണൂർ സ്വദേശിയായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് 2014 ലാണ് കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത് . 2016 മുതൽ സ്ഥിരം ജഡ്ജിയുമാണ്, നിലവിൽ കേരള ഹൈക്കോടതിയിൽ നിന്നുള്ള ജഡ്ജിമാർ ആരും മറ്റ് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ആയിട്ടില്ല.

Read More

കോവിഡ് പ്രോട്ടോകോള്‍ പരിഷ്‌കരിക്കുക വ്യാപാരി വ്യവസായി സമിതി

കൽപ്പറ്റ: കോവിഡ് പ്രോട്ടോകോള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നു വ്യാപാരി വ്യവസായി സമിതി ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയാണ്. കോവിഡിനൊപ്പം ജീവിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിത്. അവശ്യ സര്‍വ്വീസ് കാറ്റഗറിയില്‍ വരുന്ന ചില കടകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത് . പൊതുവെ ഉപഭോക്താക്കള്‍ കൂടുതലെത്തുന്ന കടകള്‍ തുറക്കുമ്പോള്‍, കുറഞ്ഞ ഉപഭോക്തക്കള്‍ എത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ ജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കുമ്പോഴില്ലാത്ത എന്ത് വ്യാപന ഭീഷണിയാണ് മറ്റ് സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അധികൃതര്‍…

Read More

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു; ആറ് ബന്ധുക്കൾക്കും രോഗബാധ

മലപ്പുറം പുളിക്കലിൽ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. പുളിക്കൽ സ്വദേശി റമീസിന്റെ കുട്ടി ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ മരിച്ചു മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആറ് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്ക് മാറ്റി. വിദേശത്ത് നിന്നെത്തിയവരാണ് റമീസും കുടുംബവും

Read More

കോഴിക്കോട് സ്വദേശിയായ നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു

കോഴിക്കോട് സ്വദേശിയായ നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു കോഴിക്കോട്:ഒമാനിലെ റസ്റ്റാക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് ബാലുശ്ശേരി റജുലാലിൻ്റ ഭാര്യ രമ്യ റജുലാൽ ആണ് മരിച്ചത്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായിസേവനമനുഷ്ടിച്ചിട്ടുണ്ട് . യുഎൻഎ സജീവാംഗമായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.

Read More

കുതിരാനിൽ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്

  കുതിരാനിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. എൻജിൻ ഓഫ് ചെയ്ത് ഇറങ്ങി വന്ന ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. കൊഴിഞ്ഞമ്പാറ സ്വദേശികളായ തെക്കുവീട്ടിൽ അജയരാജ്(21), ആലക്കൽ വീട്ടിൽ കൃപ(20) എന്നിവർക്കാണ് പരുക്കേറ്റത് ഇടിയുടെ ആഘാതത്തിൽ ഇരുവരും ലോറിക്കടിയിലായി. നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. സിമന്റ് കയറ്റി വന്ന ലോറി തുരങ്കത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഇന്ധനം ലാഭിക്കാൻ എൻജിൻ ഓപ് ചെയ്തതോടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെടുകയും ചെയ്തു….

Read More

ഭാരത് ബന്ദിന് തുടക്കം; കേരളത്തിലും ഇന്ന് ഹർത്താൽ; പൊതുഗതാഗതം സ്തംഭിക്കും

സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്തുടക്കം. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി കേരളത്തിലും ഹർത്താൽ ആചരിക്കുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതിന്റെ ഒന്നാം വാർഷികം. ഡൽഹി അതിർത്തിയിൽ ആരംഭിച്ച കർഷക പ്രക്ഷോഭം പത്ത് മാസം പൂർത്തിയാകുന്ന ദിനം. ഭാരത് ബന്ദിന് സെപ്റ്റംബർ 27 തന്നെ തെരഞ്ഞെടുത്തത് ഈരണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് സംയുക്ത…

Read More