24 മണിക്കൂറിനിടെ 15,510 പേർക്ക് കൊവിഡ്, 11,288 പേർക്ക് രോഗമുക്തി; 106 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1,10,96,731 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 11,288 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,07,86,457 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് മരണം 1,57,157 ആയി ഉയർന്നു നിലവിൽ 1,68,627 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 1,43,01,266 പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിനിടെ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം ഇന്ന് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി…

Read More

വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി: സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും

വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. ടി എന്‍ പ്രതാപിന്റെ പരാതിയിലാണ് പൊലീസിന്റെ തീരുമാനം. പരാതിയില്‍ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസിലെ തുടര്‍നടപടികള്‍. സുഭാഷ് ഗോപിയെ തൃശ്ശൂര്‍ എസിപി ഓഫിസിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. സുഭാഷ് ഗോപിയുടെ വീട്ടുകാരുടെ ഉള്‍പ്പെടെ വോട്ട് ചേര്‍ത്തതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ടി എന്‍ പ്രതാപന്റെ പരാതി. തൃശൂരില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ വ്യാജരേഖ ചമച്ചുകൊണ്ടാണ് ഇവിടെ വോട്ട്…

Read More

ശബരിമല സ്വർണ്ണക്കൊള്ള; നിർണായക നീക്കവുമായി ED; പ്രതികളുടെ വീടുകളിലടക്കം റെയ്ഡ്

ശബരിമല സ്വർണക്കൊള്ളയിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ, എൻ വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാർട് ക്രിയേഷൻസ് ഓഫീസിലും പരിശോധന തുടരുകയാണ്.(Enforcement Directorate raids in Sabarimala swarnapali theft case). കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ…

Read More

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

  വടകര താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിൽ. താലൂക്ക് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ച ആളാണിത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് പിടിയിലായത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ ആരംഭിക്കും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘത്തിനാണ് അന്വേഷണചുമതല. ആന്ധ്ര സ്വദേശി സതീഷ് നാരായണനാണ്(37) പോലീസ് കസ്റ്റഡിയിലുള്ളത്. നേരത്തെ ചെറിയ തീപിടിത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിൽ ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു. താലൂക്ക് ഓഫീസിന് സമീപത്ത് തീയിട്ട…

Read More

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം തൃക്കാർത്തിക ദിവസമായ ഇന്ന് ശബരിമലയിൽ തീർഥാടനത്തിരക്ക്.പുലർച്ചെ നടതുറന്ന് ആദ്യ മണിക്കൂറിൽ ദർശനം നടത്തിയത് 15,000 ഓളം ഭക്തർ. മണ്ഡലകാല സീസൺ തുടങ്ങി ആകെ ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 15…

Read More

കപ്പൽ അപകടം; ഹൈക്കോടതിയിൽ ഗ്യാരന്റി തുക കെട്ടിവെച്ച് MSC എൽസ

കപ്പൽ അപകടത്തിൽ ഗ്യാരന്റി തുക ഹൈക്കോടതിയിൽ കെട്ടിവെച്ച് MSC എൽസ 3. 1227 കോടി രൂപയാണ് കെട്ടിവെച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ വാദം തുടരുകയാണ്. തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍…

Read More

ഇന്ത്യയിലെ ട്വിറ്റർ മേധാവി ഏഴ് ദിവസത്തിനകം ഹാജരാകണം; നോട്ടീസ് അയച്ച് യുപി പോലീസ്

  ഇന്ത്യയിലെ ട്വിറ്റർ മേധാവിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് യുപി പോലീസിന്റെ നോട്ടീസ്. ഗാസിയാബാദ് പോലീസിന് മുന്നിൽ ഏഴ് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. ഗാസിയാബാദിൽ വൃദ്ധൻ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പങ്കുവെച്ചതിനാണ് നടപടി ഗാസിയാബാദിൽ വൃദ്ധനെ ആക്രമിച്ച സംഭവത്തിൽ തെറ്റായ വാർത്തകൾ പ്രചരിച്ചുവെന്നാണ് യോഗി ആദിത്യനാഥ് സർക്കാർ പറയുന്നത്. മതസ്പർധ വളർത്തുന്ന രീതിയിലാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടതെന്നും പോലീസ് പറഞ്ഞു. തുടർന്നാണ് പോലീസ് നോട്ടീസ് അയച്ചത്. ടൂൾ കിറ്റ് കേസിൽ ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ മാനിപുലേറ്റഡ് ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത…

Read More

ഓക്‌സിജനില്ല, ആംബുലൻസ് കിട്ടാനില്ല; സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം കാര്യക്ഷമമല്ലെന്ന് കെ സുധാകരൻ

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കെ സുധാകരൻ എംപി. ഓക്‌സിജനും വെന്റിലേറ്ററും ആവശ്യത്തിനില്ല. ആംബുലൻസ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ന്യായമായ നിരക്കിൽ പിപിഇ കിറ്റ് എത്തിക്കാൻ സാധിക്കുന്നില്ല. കൊവിഡ് വെച്ച് ഇടതുപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച ശേഷം കെ സുധാകരൻ പറഞ്ഞു. അതേസമയം കേന്ദ്രസർക്കാരിനെതിരെയും കെ സുധാകരൻ ചില വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രം വേണ്ട നടപടികൾ എടുക്കുന്നില്ല. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Read More

കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യം; പ്രവർത്തകരിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കണം: കെ സി ജോസഫ്

  കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് കെ സി ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല പറയുന്നത്. താഴെ തട്ട് മുതൽ അഴിച്ചുപണി ആവശ്യമാണ്. കോൺഗ്രസിലെ താഴെത്തട്ടിലുള്ള കമ്മിറ്റികൾ ദുർബലമാണ്. ജനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം പുനഃസ്ഥാപിക്കാൻ കഴിയുന്ന നേതൃത്വം കേരളത്തിൽ കോൺഗ്രസിനുണ്ടാകണം തെരഞ്ഞെടുപ്പ് ഫലം ഗൗരവമായി കോൺഗ്രസ് നേതൃത്വം കണക്കിലെടുക്കണം. പരാജയകാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ടു പോകാൻ കോൺഗ്രസിന് സാധിക്കില്ല. കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അവർ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ്…

Read More

വാസു കടുങ്ങിയാൽ സിപിഐഎം നേതക്കളും കുടുങ്ങും, ശബരിമല സ്വർണ്ണക്കടത്തിൽ പ്രതിപക്ഷവാദം ഹൈക്കോടതിയും ശരിവച്ചെന്ന് വി ഡി സതീശൻ

ശബരിമല സ്വർണ്ണക്കടത്തിൽ പ്രതിപക്ഷവാദം ഹൈക്കോടതിയും ശരിവച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷവാദം ഹൈക്കോടതിയും ശരിവച്ചു. ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടു. ദ്വാരപാലക ശിൽപങ്ങൾ അറ്റകുറ്റപണിക്ക് കൊണ്ടുപോകുന്നതിൽ തിടുക്കമുണ്ടയെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. എൻ വാസുവിനെ അറസ്റ്റ് ചെയ്യണം. വാസു കടുങ്ങിയാൽ സിപിഐഎം നേതക്കളും കുടുങ്ങും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും വീ ഡി സതീശൻ പറഞ്ഞു. 2018 മുതല്‍ 2025 വരെ ശബരിമല കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകള്‍…

Read More