Headlines

നാവായിക്കുളത്ത് 11കാരൻ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിലും

തിരുവനന്തപുരം നാവായിക്കുളത്ത് 11കാരനെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായിക്കുളം സഫീറിന്റെ മകൻ അൽത്താഫാണ് മരിച്ചത്. സഫീറിന്റെ മൃതദേഹം സമീപത്തെ കുളത്തിൽ നിന്ന് ലഭിച്ചു സഫീറിന്റെ മറ്റൊരു മകൻ അൻഷാദിനെ കാണാതായിട്ടുണ്ട്. അൻഷാദും കുളത്തിൽ ചാടിയിട്ടുണ്ടെന്ന സംശയത്തിൽ തെരച്ചിൽ തുടരുകയാണ്. കുട്ടിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുമ്പോൾ സഫീറോ കുട്ടിയുടെ മാതാവോ സഹോദരനോ വീട്ടിലുണ്ടായിരുന്നില്ല. സഫീറിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിന് സമീപത്ത് കണ്ടതിനെ തുടർന്നാണ് കുളത്തിൽ പരിശോധന നടത്തിയത്. രണ്ടാമത്തെ കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.

Read More

യുപിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; 35 പേർ കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ പിലിബിത്തിയിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തിൽ 35 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ചയാണ് ബർഖേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സ്‌കൂളിൽ പോയ കുട്ടിയുടെ മൃതദേഹം രാത്രി 11 മണിയോടെ അർധനഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ബിയർ കുപ്പികളും കണ്ടെത്തിയിരുന്നു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ…

Read More

പതിനാലുകാരി വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: വടകരയില്‍ പതിനാലുവയസുകാരി വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍. വണ്ണാത്തിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന കുട്ടിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിയാറത്ത് താഹിറയുടെ മകള്‍ നദാ ഫാത്തിമ ആണ് മരിച്ചത്. വില്ല്യപ്പള്ളി എം.ജെ സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയാണ്. ഉമ്മയോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ വൈകീട്ടാണ് കിടപ്പ് മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.  …

Read More

സുരക്ഷ ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ്; കോഴിക്കോട് കോർപറേഷനിലെ ബസ് സ്റ്റോപ്പുകൾ പരിശോധിക്കും

കോഴിക്കോട് കോർപറേഷൻ പരിധിയിലെ ബസ് സ്റ്റോപ്പുകൾ പരിശോധിക്കാൻ തീരുമാനം. മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ് തകർന്ന് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റ സാഹതര്യത്തിലാണ് തീരുമാനം. കോർപറേഷന്റെ പൊതുമരാമത്ത് വിഭാഗം പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തും. കരാർ കമ്പനികൾ പരിപാലനം ഉറപ്പ് വരുത്തുന്നില്ലെന്ന പരാതികൾക്കിടെയാണ് തീരുമാനം. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിന് സമീപമുള്ള ബസ്‌ കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് വിദ്യാർഥിനിക്ക് പരുക്കേറ്റിരുന്നു. നരിക്കുനി സ്വദേശി അവിഷ്ണയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിലെ പരസ്യ ബോർഡ് നീക്കം ചെയ്യുന്നതിനിടയിയാണ് അപകടമുണ്ടായത്….

Read More

ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് പൊളിക്കൽ; താമസക്കാർക്ക് ഒഴിയാനുള്ള സമയം ഇന്ന് അവസാനിക്കും

കൊച്ചിയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റിലെ താമസക്കാർക്ക് ഒഴിയാനുള്ള സമയം ഇന്ന് അവസാനിക്കും. 52 കുടുംബങ്ങൾ നിലവിൽ ഫ്ലാറ്റിൽ തുടരുന്നുണ്ട്. താമസക്കാരുടെ വാടകയടക്കമുള്ള കാര്യങ്ങളിൽ ഇനിയും തീരുമാനമായില്ല. ബലക്ഷയത്തെ തുടർന്നാണ് ഫ്ലാറ്റ് പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. 228 കുടുംബങ്ങളിൽ 176 കുടുംബങ്ങൾ ഇതുവരെ ഫ്ലാറ്റ് വിട്ടു. ‘ബി’, ‘സി’ ടവറുകൾ ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള സമയക്രമപ്രകാരം തന്നെ കെട്ടിടങ്ങൾ പൊളിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഫ്ലാറ്റിലെ ബി…

Read More

ഐസകും സുധാകരനും അടക്കം അഞ്ച് മന്ത്രിമാർ ഇത്തവണ മത്സരിക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ തീരുമാനം

തോമസ് ഐസകും ജി സുധാകരനും അടക്കം അഞ്ച് മന്ത്രിമാർ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. ഇവരെ കൂടാതെ സി രവീന്ദ്രനാഥ്, ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവരാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുക മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും മത്സരിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇത്തവണ മട്ടന്നൂർ മണ്ഡലത്തിൽ നിന്നാകും ജനവിധി തേടുക. കൂടുതൽ തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന മാനദണ്ഡം കർശനമായി തന്നെ നടപ്പാക്കണമെന്നാണ് സെക്രട്ടേറിയറ്റിൽ ഉയർന്ന നിർദേശം. എ കെ…

Read More

കുടുംബത്തിന്റെ പ്രതീക്ഷ; കൃഷ്ണപ്രിയ കൊല്ലപ്പെട്ടത് ജോലി കിട്ടി എട്ടാം ദിനം

  യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് തിക്കോടി എന്ന നാട്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ രണ്ട് മനുഷ്യ ശരീരങ്ങളാണ് നിമിഷനേരം കൊണ്ട് കത്തിക്കരിഞ്ഞത്. കൃഷ്ണപ്രിയയെ തീ കൊളുത്തിയ ശേഷം നന്ദുവെന്ന യുവാവും സ്വയം തീ കൊളുത്തി. കൃഷ്ണപ്രിയയുടെ ചോറ്റുപാത്രം, ബാഗ്, നോട്ടുബുക്ക് ഒക്കെ പ്രദേശത്ത് ചിതറിക്കിടന്നു പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കൃഷ്ണപ്രിയ. പ്ലസ്ടുവും ഡിഗ്രിയും എംസിഎയും കഴിഞ്ഞു. ഡിസംബർ ഒമ്പതിനാണ് തിക്കോടി പഞ്ചായത്തിൽ പ്ലാനിംഗ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റായി താത്കാലിക ജോലി ലഭിച്ചത്. അച്ഛൻ…

Read More

എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്ത എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പോലെ മാര്‍ച്ച് പതിനേഴിന് തന്നെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 17ന് ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാംഭാഷ -പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ – ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ – ഒന്നാം…

Read More

മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ പൂട്ടാൻ പ്രാപ്‌തമായതാണ് കുറ്റപത്രമെന്ന് പൊലീസ്.ഉപാധികളോടെ പട്ടയംലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ 2020 ഒക്ടോബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളർത്തിയതും സ്വയംകിളിർത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനായിരുന്നു വിവാദ ഉത്തരവിറങ്ങിയത്. ഉത്തരവിന്റെ മറവിൽ…

Read More