ഏകാധിപത്യം അംഗീകരിച്ചുതരാൻ ഇത് യുപി അല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നു: സതീശൻ

  സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവർ സാദത്ത് നിയമസഭയിൽ ഒക്ടോബർ 27ന് ഡിപിആർ ആവശ്യപ്പെട്ട് നൽകിയ ചോദ്യത്തിനുള്ള മറുപടി പോലും പൂഴ്ത്തിവെക്കാനാണ് സർക്കാർ ശ്രമിച്ചത്. മറുപടി നൽകാത്തത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് സർക്കാരിന് ഡിപിആർ പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്നാൽ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നൽകിയ ഡിപിആർ രേഖകൾ അപൂർണവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. പൂർണ ഡിപിആർ പുറത്തുവിടാൻ…

Read More

സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയത് അറിഞ്ഞു; കൊല്ലത്ത് പത്താംക്ലാസുകാരി കിണറ്റിൽ ചാടി മരിച്ചു

  കൊല്ലം പുത്തൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി മാതാപിതാക്കളുടെ കൺമുന്നിൽ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം സ്‌കൂളിന് പുറത്തുപോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ. പവിത്രേശ്വരം കെഎൻഎംഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നീലിമയാണ് മരിച്ചത്. ഇന്നലെ വാർഷിക ദിനമായതിനാൽ പത്താം ക്ലാസ് വിദ്യാർഥികൾ സ്‌കൂളിലേക്ക് എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നീലിമ പതിവ് പോലെ വീട്ടിൽ നിന്നിറങ്ങി. സ്‌കൂളിന് സമീപത്തെ ക്ഷേത്ര പരിസരത്ത് നീലിമ അടക്കം ചില കുട്ടികൾ…

Read More

രാജ്യത്ത് ‘വയോജന ബജറ്റ്’ അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

രാജ്യത്ത് വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. റിട്ടയർമെന്റ് ഹോമുകൾക്കായി 30 കോടി വകയിരുത്തി. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു. റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. കമ്യൂണിറ്റി കിച്ചണ്‍, കളിസ്ഥലങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 2026ലെ കണക്ക് പ്രകാരം കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 18.7 ശതമാനമാണെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി…

Read More

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ്; മാർക്കറ്റ് അടച്ചിട്ടേക്കും

കൊവിഡ് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 232 പേർക്ക് പോസിറ്റീവായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ലോഡിംഗ് തൊഴിലാളികളും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്.   ഏതാനും ദിവസങ്ങളിലായി കോഴിക്കോട് രോഗവ്യാപനം അതിരൂക്ഷമാണ്. തിങ്കളാഴ്ച 545 പേർക്കും ചൊവ്വാഴ്ച 394 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പാളയത്ത് തന്നെ 232 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലെ കണക്കിലും വലിയ വർധനവുണ്ടാകാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ മാർക്കറ്റ് അടച്ചിടാനുള്ള സാധ്യതയേറെയാണ്.

Read More

‘കാര്യങ്ങൾ ഒരു പോറ്റിയിൽ മാത്രം ഒതുങ്ങില്ല’; വിജയ് മല്ല്യ നിയോഗിച്ച സ്വർണം പൂശൽ വിദഗ്ധൻ

ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരിച്ച് വിജയ് മല്ല്യ നിയോഗിച്ച സ്വർണം പൂശൽ വിദഗ്ധൻ സെന്തിൽ നാഥൻ. കാര്യങ്ങൾ ഒരു പോറ്റിയിൽ മാത്രം ഒതുങ്ങില്ല. കോടതിയുടെ ഇടപെടലിൽ സന്തോഷമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട ശരിയും തെറ്റും പുറത്ത് വരുമെന്നും സെന്തിൽനാഥൻ പറഞ്ഞു. സത്യം കണ്ടത്തേണ്ടതുണ്ട്. പ്രത്യേക അന്വേഷണത്തെ നിയമിച്ചത് നല്ല കാര്യമാണ്. ഒരാളെ മാത്രം കുറ്റപ്പെടുത്താനുള്ള സാഹചര്യം ഇപ്പോൾ നിലനിൽക്കില്ല. സ്വർണപ്പാളി കൊണ്ടുപോയ ആളാണോ, കൊടുത്തുവിട്ട ആളാണോ, ചെയ്ത വ്യക്തിയാണോ എന്നതിൽ വ്യക്തതയില്ല. ഒരു പോറ്റിയിൽ മാത്രം ഒതുങ്ങി നിൽക്കാൻ…

Read More

നിലമ്പൂരിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം നിലമ്പൂരിൽ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറെന്ന 26കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം ഒറവംപുറം അങ്ങാടിയിൽ വെച്ച് ഇന്നലെ രണ്ട് കൂട്ടർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാൾ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു എന്നാൽ രാഷ്ട്രീയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലീഗ് അവകാശപ്പെടുന്നു. സംഭവത്തിന് പിന്നിൽ…

Read More