കാലിക്കറ്റ് യൂണിവേഴ്സിറ്റി; ബി.എ ഹിസ്റ്ററി മെറിറ്റ് സീറ്റിലേക്ക് നേരിട്ട് പ്രവേശനം എടുക്കാൻ അവസരം.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന K.A.S കോളേജിൽ പുതുതായി അഫിലിയേഷൻ ലഭിച്ച ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലേക്ക് മെറിറ്റ് സീറ്റിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാൻ അവസരം. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് കോളേജ് ഓഫീസിൽ എത്തിച്ചേരുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. SC,ST,OEC,OBH,Fisherman വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8075031668,9846056638.

Read More

ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ. അതേ സമയം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിൽ മാറ്റം വരുത്തിയിട്ടില്ല. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്സും വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന് 13 ലക്ഷം ട്വിറ്റർ ഫോളോവേഴ്സുമാണുള്ളത്. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്ക്രിയമായിരുന്നുവെന്നും ഇതേ തുടർന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അതേ സമയം ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി രംഗത്തെത്തി….

Read More

ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി; പ്രതിഷേധം അവസാനിപ്പിച്ച് അനുയായികൾ

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി പാക് ജയിൽ അധികൃതർ. ഇതോടെ സഹോദരി അലീമ ഖാനും പിടിഐ അനുയായികളും അഡിയാല ജയിലിന് സമീപം നടത്തിവന്ന ധർണ അവസാനിപ്പിച്ചു. ഇന്നും ചൊവ്വാഴ്ചയും ഇമ്രാനെ സന്ദർശിക്കാനാണ് കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മരണപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതോടെ പാകിസ്താനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.അഭ്യൂഹങ്ങൾ ശക്തമായതോടെ ഇമ്രാൻ…

Read More

ഇടുക്കിയിൽ വ്യാജമദ്യ ദുരന്തം: മൂന്ന് പേർ ആശുപത്രിയിൽ; രണ്ട് പേരുടെ കാഴ്ചക്ക് തകരാർ

ഇടുക്കി ചിത്തിരപുരത്ത് വ്യാജ മദ്യം കഴിച്ച് മൂന്ന് പേർ ആശുപത്രിയിലായി. ഇവരുടെ നില ഗുരുതരമാണ്. രണ്ട് പേരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ അങ്കമാലി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. രണ്ട് പേരുടെ കണ്ണിന് തകരാറുണ്ട്. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട് ചിത്തിരപുരത്തെ സ്വകാര്യ ഹോം സ്‌റ്റേയിൽ വെച്ചാണ് ഇവർ വ്യാജമദ്യം കഴിച്ചത്. ഹോം സ്‌റ്റേ ഉടമ തങ്കച്ചൻ, സഹായി ജോബി, മനോജ് എന്നിവരാണ് ആശുപത്രിയിലായത്. വാറ്റു ചാരായമാണ് ഇവർ കഴിച്ചതെന്നാണ് സൂചന.

Read More

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി; രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകം

  ഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആധുനിക ഇന്ത്യന്‍ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ അവഗണിക്കുകയാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കുന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി വ്യക്തമാക്കി. 1955 ലെ ഹിന്ദു വിവാഹ…

Read More

പത്തനംതിട്ട റാന്നിയിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട റാന്നിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കുറുമ്പൻമൂഴിയിലാണ് സംഭവം. വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. നാട്ടുകാരനായി സാബുവാണ് ജോളിയെ കുത്തിയത്. സംഘർഷം തടയാൻ ശ്രമിച്ച സമീപവാസിയായ ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായത്. സാബുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്.

Read More

Dubai Parks and Resort Careers In UAE 2022

Dubai Parks and Resorts Careers Late Get the most recent enlistment offer for Dubai Parks and Resorts Careers. An incredible quantities of employment forms are being offered by Dubai Parks and Resorts known as the Middle East’s biggest incorporated relaxation and amusement park objective on the longest street called Sheik Zayed Road. The accompanying positions…

Read More

ശംഖുമുഖത്ത് വിസ്മയം തീർ‌ത്ത് നാവികസേന; കരുത്ത് കാട്ടി ഓപ്പറേഷൻ ഡെമോ 2025

ഇന്ത്യൻ നാവികസേനയുടെ ശക്തിയും, അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025. ശംഖുമുഖത്തെ കടലും, ആകാശവും ഒരുപോലെ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി. സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ INS വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങളും, അന്തർവാഹിനിയും നേവി ദിനാഘോഷത്തിന്റെ ഭാഗമായി. ഇന്ത്യൻ നാവികസേനയുടെ അഭിമാനം INS വിക്രാന്തിൻ നിന്ന് പറന്നുയർന്ന മിഗ് 29 K വിമാനം ആവേശം വാനോളം ഉയർത്തി. ശംഖുംമുഖം തീരത്തെത്തിയ രാഷ്ട്രപതിക്ക് അഭിവാദ്യവുമായി ആദ്യമെത്തിയത് എം എച്ച്…

Read More

കനത്ത ചൂടിന് ആശ്വാസം പകരാൻ ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത

  കനത്ത ചൂടിൽപ്പെട്ട് സംസ്ഥാനം ഉരുകുമ്പോൾ ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിക്കും. അടുത്താഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അന്തരീക്ഷ ആർദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ മഴ ലഭിക്കും. തെക്കൻ കേരളത്തിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. കണ്ണൂർ, വയനാട് വനമേഖലകളിലും മഴ ലഭിച്ചേക്കും….

Read More

സഹായിച്ചില്ലെങ്കിലും അപേക്ഷ വാങ്ങി വെക്കാമായിരുന്നു, അപമാനം നേരിട്ടത് ഏറെ പ്രയാസമുണ്ടാക്കി’; സുരേഷ്ഗോപി MP അപേക്ഷ വാങ്ങാതെ മടക്കി അയച്ച സംഭവത്തില്‍ പ്രതികരിച്ച് വയോധിക‍ൻ

അപേക്ഷയുമായി എത്തിയ വയോധികനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരിച്ചയച്ച സംഭവത്തിൽ പ്രതികരണവുമായി വയോധികൻ. അപമാനം നേരിട്ടതില്‍ ഏറെ പ്രയാസമുണ്ടായെന്ന് തയ്യാട്ട് കൊച്ചു വേലായുധൻ പറഞ്ഞു. തനിക്ക് മുന്നിൽ ഉണ്ടായിരുന്ന ആളുടെ കൈയ്യിൽ നിന്ന് അദ്ദേഹം അപേക്ഷ വാങ്ങിയിരുന്നു എന്നാൽ താൻ നൽകിയ അപേക്ഷ ഒന്ന് വാങ്ങാൻ പോലും സുരേഷ്‌ഗോപി എം പി തയ്യാറായില്ല. സഹായം നൽകിയില്ലെങ്കിലും അപേക്ഷയെങ്കിലും വാങ്ങി വെക്കാമായിരുന്നു. ഒന്നും മിണ്ടാതെ അവിടുന്ന് തിരിച്ച് പോകുകയാണ് ഉണ്ടായത്. തിരിച്ച് പ്രതികരിക്കാഞ്ഞത് സദസ്സിൽ വെച്ച് മന്ത്രിയെ അവഹേളിക്കേണ്ട…

Read More