സ്വർണവിലയിൽ ചാഞ്ചാട്ടം; സംസ്ഥാനത്ത് പവന് ഇന്ന് 160 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻരെ വില 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ട്. ഡോളറിന്റെ മൂല്യത്തിൽ ഇടിവുണ്ടായതാണ് സ്വർണവിലയെയും ബാധിച്ചത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,640 രൂപയായി.

Read More

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരളാ യാത്രക്ക്; കെ സുരേന്ദ്രൻ നയിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരള യാത്രക്ക് ഒരുങ്ങുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന് ആരംഭിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് അഞ്ച് വരെ കേരള യാത്ര എന്നതാണ് നിലവിലെ തീരുമാനം. തിയതിയുടെ കാര്യത്തിൽ തൃശൂരിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന സമിതി യോഗം ഈ മാസം 29 ന് തൃശൂരിൽ ചേരും. കേന്ദ്ര ചുമതലയുള്ള സി.പി. രാധാകൃഷ്ണൻ ബിജെപി മണ്ഡലം…

Read More

സുൽത്താൻ ബത്തേരിയിൽ ആബുലൻസ് ഡ്രൈവർ ഉൾപ്പെടെ ഇന്ന് ഏഴ്‌ പേർക്ക്കൂടി കൊവിഡ്

സുൽത്താൻ ബത്തേരി : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 11 പേർക്ക് കൊവിഡ് 19 സ്ഥിരികരിച്ച ബത്തേരി ടൗണിലെ മലബാർ ട്രേഡിഗ് കമ്പനിയിലെ ജീവനക്കാരിൽ അഞ്ച് പേർക്കും ജീവനക്കാരിൽ ഒരാളുടെ ഭാര്യക്കും, ഒരു ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ഇന്ന് ഏഴ്‌പേർക്കുകൂടി കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബത്തേരി ടൗണിൽ മാത്രം കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരികരിച്ചവരുടെ സമ്പർക്കപട്ടികയിലുള്ള 67 പേരെ ഇന്ന് ആന്റിജൻ…

Read More

ട്രെയിൻ ഗതാഗതം ഇന്നും തടസ്സപ്പെടും; ഒമ്പത് ട്രെയിനുകൾ പൂർണമായി റദ്ദാക്കി, അഞ്ചെണ്ണം ഭാഗികമായും

  തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണനിലയിൽ പുനസ്ഥാപിക്കാനായില്ല. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ട്രെയിൻ ഓടുന്നത്. ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് ഷൊർണൂർ-എറണാകുളം മെമു കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ് എറണാകുളം-പാലക്കാട് മെമു എറണാകുളം-കണ്ണൂർ ഇന്റർസിറ്റി ഗുരുവായൂർ-എറണാകുളം എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് എറണാകുളം-ആലപ്പുഴ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും ഗുരുവായൂർ-തിരുവനന്തപുരം…

Read More

തിരുവനന്തപുരത്ത് കുളത്തിൽ അജ്ഞാത മൃതദേഹം; ദിവസങ്ങളുടെ പഴക്കം

തിരുവനന്തപുരം കാരക്കോണം കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കുളത്തിൽ കണ്ടത്. ഷർട്ട് മാത്രം ധരിച്ച നിലയിലുള്ള മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. വെള്ളറട പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Read More

ഐസ്‌ക്രീമിൽ മക്കൾക്ക് വിഷം ചേർത്ത് നൽകി യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ഇളയ കുട്ടി മരിച്ചു

കണ്ണൂർ പയ്യാവൂരിൽ മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തിൽ ഇളയകുട്ടി മരിച്ചു. യുവതിയും മൂത്ത കുട്ടിയും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ഇളയ കുട്ടി അൻസീലയാണ്(രണ്ടര വയസ്് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സ്വപ്‌ന അനീഷ്, മൂത്ത കുട്ടി (13) എന്നിവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പയ്യാവൂർ ടൗണിൽ ടെക്‌സ്റ്റൈൽസ് ഷോപ്പ് നടത്തുകയാണ് സ്വപ്‌ന. ഭർത്താവ് അനീഷ് ഇസ്രായേലിൽ ജോലി ചെയ്യുകയാണ്.

Read More

വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ പൊതുവായി ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. രാത്രി 10 മണി വരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Read More

ഫെബ്രുവരി 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

കേരളത്തിൽ വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ന് ഹര്‍ത്താലിന് ആഹ്വനം ചെയ്തു. പട്ടികജാതി- പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന…

Read More

പരാതിക്കാരി വിദേശത്ത്; മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴി, രാഹുലിന്റെ വിദേശ യാത്രകൾക്ക് സഹായം നൽകി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല സ്വദേശിനിയായ പരാതിക്കാരി വിദേശത്താണുള്ളത്.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുന്ന പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി ജി പൂങ്കുഴലിയും എ ആർ ക്യാമ്പിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് രാഹുലിന്റെ ആദ്യമൊഴി. കേസിൽ മെഡിക്കൽ രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും പരാതിക്കാരി SIT ക്ക്…

Read More