കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ… ഗുണങ്ങൾ പലതാണ്

കാല്‍സ്യത്തിന്‍റെയും മഗ്നീഷ്യത്തിന്‍റെയും കലവറയാണ് ക്യാബേജ്. ഇത് എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യത്തിന്‍റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കാബേജിന് ക‍ഴിയും. ഇലക്കറികളില്‍ പെട്ട പച്ചക്കറിയാണ് ക്യാബേജ്. കണ്ടാല്‍ സുന്ദരന്‍ മാത്രമല്ല സ്വാദുള്ള ഇലക്കറി കൂടിയാണ് ക്യാബേജ്. സാലഡായും ക്യാബേജിന്‍റെ ഇലകള്‍ ഉപയോഗിക്കാറുണ്ട്. ക്യാബേജില്‍ കൊഴുപ്പു തീരെക്കുറവാണ്….

Read More

ബംഗാള്‍ ഗവര്‍ണറുടെ ചുമതലയേല്‍ക്കുന്നതിന് മുമ്പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല; എന്‍എസ്എസ് നേതൃത്വത്തിനെതിരെ സിവി ആനന്ദബോസ്

എന്‍ എസ് എസ് നേതൃത്വത്തിന് എതിരെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസ്. ഗവര്‍ണറായി ചുമതല ഏല്‍ക്കും മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന് ഡോ. സി വി ആനന്ദ ബോസ് ആരോപിച്ചു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുംആലോചിക്കാതെയാണ് സിവി ആനന്ദ ബോസിന്റെ പ്രതികരണം എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തിരിച്ചടിച്ചു. (cv ananda bose criticism against NSS…

Read More

കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ; 30 ഓളം കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. 250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പിൽ നിന്നും സ്കൂൾ അധികൃതർ മറച്ചുവച്ചു. സാധാരണ നൽകുന്ന മെനുവിൽ നിന്ന് വ്യത്യസ്തമായി…

Read More

കോഴിക്കോട് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ. സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി അബോധാവസ്ഥയിലായതിനാൽ പോലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്നവരാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ. ഈ ക്വാറിക്ക് സമീപം തന്നെയാണ് ഈ കുടുംബം താമസിക്കുന്നത്.  

Read More

ഭരണമികവിൽ കേരളം ഒന്നാമത്; പബ്ലിക് അഫയേർസ് ഇൻഡക്‌സ് റിപ്പോർട്ട്

പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്് കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്‌സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം…

Read More

കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം.കേസിൽ ആൺസുഹൃത്തിനെ കോടതി വെറുതെ വിട്ടിരുന്നു. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ്…

Read More

മംഗലാപുരത്ത് ഒരാൾക്ക് നിപ ലക്ഷണങ്ങൾ; സാമ്പിൾ പരിശോധനക്ക് അയച്ചു

മംഗലാപുരത്ത് ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോഗസ്ഥിരീകരണത്തിനായി സാമ്പിൾ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചു. മംഗലാപുരത്തെ ലാബ് ടെക്‌നീഷ്യനാണ് നിപയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കേരളത്തിൽ നിന്നെത്തിയ ആളുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. കർണാടകയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  

Read More

Agility Jobs Vacancies In UAE

Agility Dubai Jobs Anyone here Who has not known about the world’s most big  organization like DHL? Now it is  the time has come to get energized on the grounds that now you can begin your vocation venture at Agility Careers in many countries like Kuwait USA, UAE, India, Canada, Saudi Arabia and Qatar. This coordinations goliath has declared…

Read More

സ്വപ്‌നയെയും സന്ദീപിനെയും എന്‍ ഐ എ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; കേരളം വിടാന്‍ ഉന്നതരുടെ സഹായം ലഭിച്ചതായി കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നക്കും സന്ദീപിനും കേരളം വിടാന്‍ ഉന്നതരുടെ സഹായം ലഭിച്ചതായി കസ്റ്റംസ്. കേസില്‍ ഉന്നതര്‍ ഇടപെട്ടതായാണ് കസ്റ്റംസ് കരുതുന്നത്. ജൂണില്‍ ഇവര്‍ രണ്ട് തവണ സ്വര്‍ണം കടത്തിയിരുന്നു. മൂന്നാമത്തെ തവണയാണ് പിടിയിലാകുന്നത്. സ്വര്‍ണം എത്തിക്കാന്‍ പണം മുടക്കിയ ആളെയും തിരിച്ചറിഞ്ഞതായി കസ്റ്റംസ് പറയുന്നു പ്രതികളെ ഇന്ന് എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങും. സ്വപ്‌നയുടെയും സന്ദീപിന്റെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ആലുവ ജനറല്‍ ആശുപത്രിയിലാണ് ഇരുവരുടെയും പരിശോധന നടന്നത്. കൊവിഡില്ലെന്ന് വ്യക്തമായതോടെ കസ്റ്റഡി…

Read More