മംഗലാപുരത്ത് ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോഗസ്ഥിരീകരണത്തിനായി സാമ്പിൾ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചു. മംഗലാപുരത്തെ ലാബ് ടെക്‌നീഷ്യനാണ് നിപയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്.
കേരളത്തിൽ നിന്നെത്തിയ ആളുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. കർണാടകയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.