കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ… ഗുണങ്ങൾ പലതാണ്

കാല്‍സ്യത്തിന്‍റെയും മഗ്നീഷ്യത്തിന്‍റെയും കലവറയാണ് ക്യാബേജ്. ഇത് എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യത്തിന്‍റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കാബേജിന് ക‍ഴിയും.

ഇലക്കറികളില്‍ പെട്ട പച്ചക്കറിയാണ് ക്യാബേജ്. കണ്ടാല്‍ സുന്ദരന്‍ മാത്രമല്ല സ്വാദുള്ള ഇലക്കറി കൂടിയാണ് ക്യാബേജ്. സാലഡായും ക്യാബേജിന്‍റെ ഇലകള്‍ ഉപയോഗിക്കാറുണ്ട്.

ക്യാബേജില്‍ കൊഴുപ്പു തീരെക്കുറവാണ്. നാരുകള്‍ ധാരാളവും. ഇതു രണ്ടും ഗര്‍ഭകാലത്തെ തടി അമിതമാകാതിരിയ്ക്കാന്‍ സഹായിക്കും. ഗര്‍ഭകാല പ്രമേഹം തടയാന്‍ ക്യാബേജ് ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുന്നതു തന്നെ കാരണം. ഗര്‍ഭകാലത്ത് ശരീരത്തില്‍, പ്രത്യേകിച്ചു കാലുകളില്‍ നീര് പതിവാണ്. ക്യാബേജ് ഇലകള്‍ നീരുള്ള ഭാഗങ്ങളില്‍ പൊതിഞ്ഞു വയ്ക്കുന്നത് നീരു കുറയാന്‍ സഹായിക്കും.

ഇതെല്ലാം കൂടാതെ ദഹനപ്രക്രിയ സുഗമമാക്കാന്‍ സ്‌ഥിരമായി കാബേജ്‌ കഴിച്ചാല്‍ മതി. എല്ലുകള്‍ക്ക്‌ ബലം നല്‍കുന്നതിനു സഹായിക്കും. വാത സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു ക്യാബേജ്‌ നല്ല മരുന്നാണ്‌. സ്‌ഥിരമായി ചുവന്ന കാബേജ്‌ കഴിച്ചാല്‍ മറവിരോഗം ഒഴിവാക്കാം. അള്‍സറിനെ പ്രതിരോധിക്കാന്‍ ക്യാബേജിന്‌ കഴിയും ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്കുള്ള മരുന്നായും ക്യാബേജ് മാറുന്നു