വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ തങ്ങള്‍ ആക്രമിക്കാറില്ല’; ജോയ്സ് ജോര്‍ജിന് താക്കീത് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം:മുന്‍ എംപി ജോയ്സ്‍ ജോര്‍ജിന് താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി രംഗത്ത് എത്തിയത്. വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ തങ്ങള്‍ ആക്രമിക്കാറില്ല. രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിലായിരുന്നു മുന്‍ എംപി പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ പരാമര്‍ശം.അതേസമയം ജോയ്സിനെ പിന്തുണച്ച് അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന എം എം മണി രംഗത്തെത്തി. ജോയ്സ് സ്ത്രീ വിരുദ്ധ പരമാർശം…

Read More

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി; 3000 കെ എസ് ആർ ടി സി ബസുകൾ സി എൻ ജിയിലേക്ക്

  കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. കെ എഫ് സി ആസ്തി അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയായി ഉയർത്തും. കെ എഫ് സി ഈ വർഷം 4500 കോടി വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു കെ എസ് ആർ ടി സിക്ക് വാർഷിക വിഹിതം 100…

Read More

അഭിമന്യുവിന്റെ സംസ്‌കാരം ഇന്ന്; കേസിൽ ആർ എസ് എസുകാരൻ സജയ് ദത്ത് അടക്കം അഞ്ച് പ്രതികൾ

  ആലപ്പുഴ വള്ളികുന്നത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസുകാരൻ സജയ് ദത്ത് അടക്കം അഞ്ച് പ്രതികളെന്ന് സൂചന. അഞ്ച് പേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാകണമെങ്കിൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി നിർണായകമാണ്. ഇവരുടെ മൊഴി അന്വേഷണസംഘം ഇന്നെടുക്കും. അഭിമന്യുവിന്റേത് ആർ എസ് എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്ന് ഉറച്ച് നിൽക്കുകയാണ്…

Read More

LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി പറഞ്ഞു.കേരളത്തിൽ മൂന്നാം തുടർ ഭരണത്തിനുവേണ്ടി സഖാക്കളും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും മുമ്പോട്ട് പോവുകയാണ്. ജനങ്ങളോട് വോട്ട് ചോദിക്കാൻ അവകാശം ഞങ്ങൾക്കുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഇടതുപക്ഷം കേരളത്തിൽ നടത്തിയിട്ടുണ്ട്. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാൻ സാധ്യതയുണ്ട്….

Read More

ഗസ്സയില്‍ ബന്ദിമോചനം ഉടന്‍; ജീവിച്ചിരിക്കുന്ന 20 പേരെ കൈമാറും; ട്രംപ് ഇന്ന് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ഗസ്സയില്‍ ബന്ദിമോചനം ഉടന്‍. ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഹമാസ് കൈമാറും. ഇസ്രയേല്‍ പാര്‍മെന്റിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിസംബോധന ചെയ്യും.ഹമാസ് ബന്ദികളെ മോചിപ്പിച്ച ശേഷം ഇസ്രയേല്‍ തടവില്‍ പാര്‍പ്പിക്കുന്ന പലസ്തീനികളേയും മോചിപ്പിക്കും. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ തുടര്‍ന്ന് ബന്ദികളാക്കിയവരില്‍ ജീവിച്ചിരിക്കുന്ന 20 പേരെയാണ് ഹമാസ് വിട്ടുനല്‍കുന്നത്. രണ്ടായിരത്തോളം പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. പിയാനിസ്റ്റ് അലണ്‍ ഓഹല്‍, സഹോദരങ്ങളായ ഏരിയല്‍, ഡേവിഡ് ക്യുനിയോ, ടെക്കി അവിനാതന്‍, ബാര്‍ കൂപേര്‍ഷ്ടെയ്ന്‍, എല്‍കാനാ ബോഹോബോട്ട്, എയ്തന്‍ ഹോണ്‍,…

Read More

കോഴിക്കോട് രാമനാട്ടുകരയിൽ പിതാവും മകളും തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് രാമനാട്ടുകരയിൽ പിതാവിനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഒയാസിസിൽ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കിടപ്പുമുറികളിലായാണ് ഇരുവരും ഫാനിൽ കെട്ടിത്തൂങ്ങിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Read More

കുറ്റ്യാടിയിൽ നൂറുകണക്കിന് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം; പ്രശ്‌നപരിഹാര നീക്കങ്ങൾ ആരംഭിച്ചു

മണ്ഡലം കേരളാ കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നും സിപിഎം പ്രവർത്തകരുടെ വൻ റാലി. നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രവാക്യമുയർത്തി തെരുവിലിറങ്ങിയത്. അതേസമയം പാർട്ടി ഭാരവാഹികളൊന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നില്ല. അനുഭാവികളുടെ പ്രതിഷേധമെന്ന നിലയ്ക്കാണ് പ്രകടനം നടക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി മത്സരിക്കണമെന്ന വികാരമാണ് പ്രവർത്തകർ പങ്കുവെക്കുന്നത്. പ്രകടനം അച്ചടക്ക ലംഘനമാണെങ്കിലും പാർട്ടി സ്ഥാനാർഥി വേണമെന്ന വികാരത്തിൽ മറ്റ് വഴികളില്ലെന്നും ഇവർ…

Read More

കോവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വര്‍ഷം

കോവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വര്‍ഷ. 2020 മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘനട ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അഥാനം ഗെബ്രിയേസസ് കോവിഡിനെ ആഗോള മഹാമാരിയായി വിശേഷിപ്പിക്കാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എല്ലാ ഭൂഖണ്ഡങ്ങളിലുമായി 110ല്‍പ്പരം രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. ഈ സമയം കേരളത്തില്‍ ആകെ 17 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 14പേര്‍ ചികിത്സയിലും മൂന്ന് പേര്‍ രോഗമുക്തരുമായിരുന്നു. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന പതിയെ രോഗമുക്തി നേടിയ ആ…

Read More

ഇക്കുറി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച ആത്മവിശ്വാസം; ബിഹാറിനെ രാജ്യത്ത് ഒന്നാമതെത്തിക്കുക ലക്ഷ്യം’; തേജസ്വി യാദവ്

ഇത്തവണ ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം തുടങ്ങിയവക്കെതിരെയാണ് പോരാട്ടം. നിലവിലെ സര്‍ക്കാരില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. സാമ്പത്തിക നീതി നടപ്പാക്കാന്‍ ആണ് താന്‍ ശ്രമിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. ഇത്തവണ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഉറച്ച ആത്മവിശ്വാസമുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം എന്നിവയ്‌ക്കെതിരെയാണ് എന്റെ പോരാട്ടം. സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമായി ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ എന്റെ ആശയങ്ങളാണ് പകര്‍ത്തുന്നത്. രാഷ്ട്രീയത്തെ കുറിച്ച് ബിഹാറിലെ ജനങ്ങള്‍ക്ക്…

Read More

വാഴൂർ സോമന് വിട; അന്ത്യയാത്ര നൽകി നാട്

ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അന്ത്യയാത്ര. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ മൃതദേഹം സംസ്കരിച്ചു. വാഴൂർ സോമന്റെ ആഗ്രഹപ്രകാരം സിപിഐ മുൻ നേതാവ് എസ് കെ ആനന്ദൻ്റെ സ്മൃതി മണ്ഡപത്തിന് സമീപമാണ് അന്ത്യവിശ്രമം ഒരുക്കിയത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മതാചാരപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം 11 മണിയോടെ വാളാഡിയിലെ വീട്ടിൽനിന്ന് വണ്ടിപ്പെരിയാർ ടൗൺഹാളിൽ മൃതദേഹം എത്തിച്ചു. മൂന്നുമണിവരെ നിയമസഭാ സ്പീക്കർ, മന്ത്രിമാർ,…

Read More