ഇടുക്കിയിലെ ജാർഖണ്ഡ് സ്വദേശിയുടെ കൊലപാതകം; രക്ഷപ്പെട്ട സുഹൃത്തുക്കൾ പിടിയിൽ

  ഇടുക്കി മൂന്നാർ ഗുണ്ടുമല എസ്‌റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊല്ലപ്പെട്ട സരൺ സോയിയുടെ സുഹൃത്തുക്കളായ ദബോയി ചന്ദ്യ, ഷാദേവ് ലോംഗ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. നാല് പേർ ചേർന്ന് ഒരു സ്ഥലത്ത് മദ്യപിച്ച ശേഷം ബൈക്കിൽ തിരികെ വരികയായിരുന്നു. സരണിന്റെ ബൈക്ക് ഓടിച്ചിരുന്നത് ഷാദേവായിരുന്നു. യാത്രക്കിടയിൽ ബൈക്ക് മറിയുകയും ഷാദേവും സരണും തമ്മിൽ ഇതേ ചൊല്ലി വഴക്കുണ്ടാകുകയും ചെയ്തു. പിന്നാലെ…

Read More

“ഒരുരാജ്യം ഒറ്റ വോട്ടര്‍ പട്ടിക”നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടർപട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചർച്ചകൾ കേന്ദ്രം സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തു. എന്നാൽ ഒറ്റ വോട്ടർ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകൾ നടത്തണമെന്നത് ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇതിന്റെ…

Read More

ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടൻ പൊലീസ് പിടിയില്‍

ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടൻ പൊലീസ് പിടിയില്‍ . കഴിഞ്ഞ ഏപ്രില്‍ 28നാണ് സംഭവം. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ട്രെയിനിലെ കമ്പാര്‍ട്ട്മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. സംഭവത്തില്‍ പ്രതി ബാബുക്കുട്ടനായി അന്വേഷണം…

Read More

‘പുതുതലമുറയെ ആകർഷിക്കാൻ വേടനെ മാതൃകയാക്കണം’; യൂത്ത് കോൺഗ്രസ് പ്രമേയം

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ സമർപ്പിച്ച സംഘടനാ പ്രമേയത്തിലാണ് പരാമർശം. സമരമാർഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങൾ ആവശ്യമാണെന്നും യൂത്ത് കോൺഗ്രസ് ഇതിലേക്ക് കടക്കണമെന്നും പ്രമേയത്തിൽ പറയുന്നു.അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവർത്തനരീതി പുതുക്കേണ്ടതുണ്ടെന്നും നിർദ്ദേശം ഉയർന്നു. യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശിപാർശയും പ്രമേയത്തിൽ ഉൾപ്പെടുത്തി. സംഘടനാ ഭാരവാഹിത്വത്തിൽ അനർഹരായ ആളുകൾ കടന്നുകൂടുന്നതായി ശക്തമായ വിമർശനങ്ങളും…

Read More

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷം; താങ്ങാനാവാതെ ആശുപത്രികള്‍

മസ്‌ക്കത്ത്: ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഗുരുതര സ്വഭാവമുള്ള രോഗികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആശുപത്രികളെല്ലാം താങ്ങാനാവുന്നതിലേറെ രോഗികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം രാജ്യത്തിന്റെ ആരോഗ്യ മേഖല ഇത്ര വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരുന്നത് ഇതാദ്യമാണെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തില്‍ 148 ഐ.സി.യു ബെഡുകളാണ് രാജ്യത്തെ ആശുപത്രികളില്‍ ഉണ്ടായിരുന്നത്. ഇന്നത് 460 ലേറെയായി വര്‍ധിച്ചു. രണ്ടായിരത്തിലേറെ ഡോക്ടര്‍മാര്‍ കഴിഞ്ഞ…

Read More

മദ്യലഹരിയിൽ 50കാരൻ വീടിന് തീയിട്ടു; കുട്ടികളടക്കം ആറ് പേർ വെന്തുമരിച്ചു

കർണാടക വീരാജ്‌പേട്ടിൽ മദ്യലഹരിയിൽ 50കാരൻ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന നാല് കുട്ടികളടക്കം ആറ് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വീരാജ്‌പേട്ട മുകുടഗേരിയിൽ ശനിയാഴ്ചയാണ് സംഭവം തോട്ടം തൊഴിലാളികളുടെ വീടുകളിലൊന്നാണ് കത്തിയത്. യെരവാര മഞ്ജുവും കുടുംബവും താമസിച്ചിരുന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ പിതാവ് യെരവാര ഭോജയാണ് വീടിന് തീയിട്ടത്. ഇയാൾ ഒളിവിലാണ്. യെരവാര ഭോജയുടെ ഭാര്യ സീത(45), ബന്ധു ബേബി(40), പ്രാർഥന(6), വിശ്വാസ്(6), പ്രകാശ്(7), വിശ്വാസ്(7), എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികൾ മഞ്ജുവിന്റെയും രണ്ട്…

Read More

‘യോഗിയുടെ ബുൾഡോസർ രാജ് കോൺഗ്രസിലൂടെ കർണാടകയിലെത്തി നിൽക്കുന്നു; ഇതാണോ രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ കട’ ; വി കെ സനോജ്

കർണാടകയിലെ ബുൾഡോസർ രാജിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ ‘ബുൾഡോസർ രാജ്’ കോൺഗ്രസിലൂടെ കർണാടകയിലും എത്തിയിരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ബാംഗ്ലൂർ നഗരത്തിലെ യലഹങ്കയിലുള്ള ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ അഞ്ഞൂറോളം വീടുകളാണ് കഴിഞ്ഞ ദിവസം കർണാടക അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. മൂന്ന് പതിറ്റാണ്ടിലേറെയായി അവിടെ താമസിക്കുന്ന മൂവായിരത്തോളം വരുന്ന മുസ്ലിം ജനവിഭാഗത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പുലർച്ചെ തെരുവിലേക്ക് തള്ളിവിട്ടതെന്ന് സനോജ് ചൂണ്ടിക്കാട്ടി….

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.03 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.49

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,351 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1734, കൊല്ലം 1013, പത്തനംതിട്ട 389, ആലപ്പുഴ 783, കോട്ടയം 530, ഇടുക്കി 405, എറണാകുളം 1532, തൃശൂർ 1158, പാലക്കാട് 1232, മലപ്പുറം 1290, കോഴിക്കോട് 1049, വയനാട് 229, കണ്ണൂർ 606, കാസർഗോഡ് 401 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,591 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,75,967 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,920 രൂപയിലെത്തി. ഗ്രാമിന് 4490 രൂപയാണ്. രണ്ടാഴ്ചക്കിടെ മാത്രം ആയിരം രൂപയുടെ വർധനവാണ് പവനുണ്ടായത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,980 രൂപയിലെത്തി. ആഗോളവിപണിയിൽ കാര്യമായ വില വ്യതിയാനമില്ല.

Read More

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കാലാവധി ചുരുക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

: ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആറു മാസത്തേക്ക് ചുരുക്കി നല്‍കുന്ന പുക പരിശോധനാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. 2012 ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4(ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലപരിധിയാണ് നല്‍കേണ്ടത്. എന്നാല്‍, നിലവില്‍ പുകപരിശോധനാ കേന്ദ്രങ്ങള്‍ നല്‍കുന്നത് ആറു മാസം കാലവധിയുള്ള സര്‍ട്ടിഫിക്കറ്റാണ്. നിലവില്‍ ബിഎസ് 3 വാഹനങ്ങള്‍ക്ക് മാത്രമാണ് ആറു മാസത്തെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്…

Read More