ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും

ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും. പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ വാഹന ഉടമകൾക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും. തിങ്കളാഴ്ച മുതൽ വാഹനങ്ങൾ തിരിച്ചു കൊടുക്കും. വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിച്ചു പിഴ…

Read More

അതിൽ യാതൊരു സംശയവുമില്ല; എൽ ഡി എഫ് തന്നെ അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എൽ ഡി എഫ് തന്നെ ഇത്തവണയും അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം അതിനേക്കുറിച്ച് യാതൊരു സംശയവും എനിക്കില്ല. കഴിഞ്ഞ തവണ ഞങ്ങൾക്കുള്ള സീറ്റിനേക്കാൾ കൂടുതൽ ഇത്തവണ നേടും. ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും. ജനങ്ങളിൽ നല്ല വിശ്വാസമുണ്ട്. ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹനാപകടം: രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു

  റിയാദ്: അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാദിനടുത്ത അല്‍റെയ്‌നില്‍ അപകടത്തില്‍ പെട്ട് മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു. രണ്ടുപേരും…

Read More

‘തടവുകാര്‍ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥര്‍; കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി’; പി ജയരാജന്‍

കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് സിപിഐഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍. തടവ് അനുഭവിക്കുന്നവര്‍ അകത്തും പുറത്തും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പി ജയരാജന്‍ പറഞ്ഞു. തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ ജയിലിനകത്തും പുറത്ത് വരുമ്പോഴും എല്ലാം അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണ്. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി. സര്‍ക്കാരിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത് – അദ്ദേഹം പറഞ്ഞു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ…

Read More

പോലീസ് സ്‌റ്റേഷനിൽ ഏറ്റുമുട്ടി; കോട്ടയത്ത് എ എസ് ഐക്കും വനിതാ പോലീസുദ്യോഗസ്ഥക്കും സസ്‌പെൻഷൻ

  കോട്ടയം പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി. എഎസ്‌ഐ സജികുമാർ, വനിതാ പോലീസുദ്യോഗസ്ഥ വിദ്യാരാജൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി നീരജ് കുമാർ ഗുപ്തയാണ് നടപടി സ്വീകരിച്ചത്. ഫെബ്രുവരി 20നാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. അടിപിടിക്കിടെ വനിതാ പോലീസുദ്യോഗസ്ഥയെ സജികുമാർ കയ്യേറ്റം ചെയ്യുകയും ഫോൺ വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതോടെ പിറ്റേ ദിവസം തന്നെ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് വകുപ്പുതല നടപടിയും വന്നത്.

Read More

കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ

മാട്ടൂലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂൽ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ ഫോണിൽ മെസേജ് അയച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംഭവം ആസൂത്രിതമല്ലെന്നുമാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതി സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ മെസേജ് അയച്ചതിനെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

Read More

കമൽഹാസന് രാഷ്ട്രീയമറിയില്ല, ആരോപണത്തിന് മറുപടിയില്ല: പ്രകാശ് കാരാട്ട്

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ല. കമലിന്റെ ആരോപണത്തിന് മറുപടിയില്ല തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാരാട്ട് പ്രതികരിച്ചു. ഡിഎംകെയുമായി സിപിഎം സഖ്യമുണ്ടാക്കിയത് പണം വാങ്ങിയിട്ടാണ് എന്നായിരുന്നു കമൽഹാസന്റെ ആരോപണം.

Read More

വിപഞ്ചികയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചു: കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവച്ചു. ദുബായിലെ ഇന്ത്യന്‍ കോസുലേറ്റില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിഷയത്തില്‍ വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ തേടിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കാന്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് ശ്രമിക്കുന്നു. ഇത് തടയാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നായിരുന്നു ആവശ്യം. രണ്ടു മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കണമെന്നും ഷാര്‍ജയിലുള്ള ഷൈലജ പറഞ്ഞു. സംസ്‌കാര ചടങ്ങിന് കൊണ്ടു വന്ന ശേഷം മൃതദേഹം…

Read More

കർഷക പ്രക്ഷോഭം: കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ പത്താംവട്ട ചർച്ച ഇന്ന്

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്രസർക്കാരിന്റെ പത്താംവട്ട ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ചർച്ച. ഇരുവിഭാഗവും നിലപാടുകളിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലയിൽ തുടരുന്നതോടെ ചർച്ച പരാജയപ്പെടാനാണ് സാധ്യതയേറെയും കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മുതൽ കർഷകരുമായി കൂടിക്കാഴ്ച നടത്തും. തങ്ങൾ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുതെന്നും തുറന്ന മനസ്സോടെ സമിതിയുമായി സഹകരിക്കണമെന്നും കർഷകരോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലിയുമായി…

Read More

ഇന്ധന നികുതി കുറക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയത് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടി: പി. ചിദംബരം

  ന്യൂഡൽഹി: ഇന്ധന നികുതി കുറക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഉപതെരഞ്ഞെടുപ്പിന്‍റെ ഉപോൽപ്പന്നമാണ് ഇന്ധനവിലക്കുറവെന്നാണ് കേന്ദ്ര സർക്കാർ നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്.’ ഉപതെരഞ്ഞെടുപ്പുകൾക്ക് ഒരു ഉപോൽപ്പന്നമുണ്ടായിരിക്കുന്നു. കേന്ദ്രം പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് തീരുവ കുറച്ചിരിക്കുന്നു’ എന്ന് പി. ചിദംബരം ട്വിറ്ററിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഉയർന്ന നികുതിയീടാക്കുന്നതാണ് ഇന്ധനവില ഉയരാൻ കാരണമെന്ന തങ്ങളുടെ വാദത്തിനുള്ള സ്ഥിരീകരണമാണിതെന്നും സർക്കാറിന്‍റെ അത്യാഗ്രഹം…

Read More