മാട്ടൂലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂൽ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ ഫോണിൽ മെസേജ് അയച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംഭവം ആസൂത്രിതമല്ലെന്നുമാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതി സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ മെസേജ് അയച്ചതിനെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.