കോട്ടയം പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി. എഎസ്‌ഐ സജികുമാർ, വനിതാ പോലീസുദ്യോഗസ്ഥ വിദ്യാരാജൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി നീരജ് കുമാർ ഗുപ്തയാണ് നടപടി സ്വീകരിച്ചത്.
ഫെബ്രുവരി 20നാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. അടിപിടിക്കിടെ വനിതാ പോലീസുദ്യോഗസ്ഥയെ സജികുമാർ കയ്യേറ്റം ചെയ്യുകയും ഫോൺ വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതോടെ പിറ്റേ ദിവസം തന്നെ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് വകുപ്പുതല നടപടിയും വന്നത്.