ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റും അറസ്റ്റിൽ

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏദൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഏദനെ വിലങ്ങുവെക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം ഉണ്ടായത് . സ്ഥലത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുകയാണ്. നേരത്തെ…

Read More

കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്ന് വിജയരാഘവൻ, വ്യക്തിവൈരാഗ്യം വേണ്ടെന്ന് വാസവൻ

എ ആർ നഗർ സഹകരണ ബാങ്കിൽ പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാതെ സിപിഎം. മുഖ്യമന്ത്രി ഇന്നലെ കെ ടി ജലീലിനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കെ ടി ജലീലിനെ നേരിട്ട് വിളിച്ച് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിൽ അതൃപ്തി അറിയിക്കുകയും ചെയ്തു കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും സഹകരണ ബാങ്കിലേക്ക് ഇ ഡിയെ ക്ഷണിച്ചുവരുത്തുന് നടപടിയായി ജലീലിന്റേതെന്നും…

Read More

ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കും, ഇതാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി

യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്രസർക്കാർ രാവും പകലും ശ്രമിക്കും. എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാദൗത്യത്തിന് ഓപറേഷൻ ഗംഗ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനോടകം മൂന്ന് വിമാനങ്ങളിലായി അഞ്ഞൂറിലധികം പേരെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ നിരവധി മലയാളികളുമുണ്ട് ബുക്കാറസ്റ്റിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ കൂടി അയക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതിനിടെ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: ഉത്തരവാദിത്വം കിറ്റക്‌സ് കമ്പനിക്കെന്ന് പി വി ശ്രീനിജൻ എംഎൽഎ

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു. കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നടന്ന തർക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികൾ അഞ്ചു പേർക്ക് കഴിയാവുന്ന കൂരകളിൽ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാർക്കുകയാണ്. അവർക്കിടയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും…

Read More

‘പി എം ശ്രീ കേരളത്തിന് ആവശ്യം ഇല്ല; ഏത് നിമിഷവും ധാരണാപത്രം റദ്ദാക്കാം’; മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീയ പദ്ധതിയിൽ MoUവിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്മാറണമെങ്കില്‍ ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനാൽ ഫണ്ട് വാങ്ങാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എൻഇപിയിൽ പറയുന്ന എട്ട് കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കി. കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ലെന്നും ആർഎസ്എസ് നിർദേശം ഇവിടെ പഠിപ്പിക്കുമെന്നത് കെ സുരേന്ദ്രൻ്റെ…

Read More

സ്വര്‍ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ പരിശോധനയ്‌ക്കെത്താത്തത് വീഴ്ച; ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്യും. ക്ഷേത്രത്തിലെ ദ്വാരപാലകശില്‍പ്പം തിരികെ കൊണ്ടുവന്നപ്പോള്‍ ഗോള്‍ഡ് സ്മിത്ത് പരിശോധനയ്‌ക്കെത്താത്തത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗോള്‍ഡ് സ്മിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരു സ്വാഭാവിക പിഴവായിട്ടല്ല ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണപ്പാളികള്‍ തിരികെയെത്തിച്ചപ്പോള്‍ തയ്യാറാക്കിയ മഹസറിലും ഗോള്‍ഡ് സ്മിത്തും മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പുവച്ചിരുന്നില്ല. തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ ഇവരെ മാറ്റിനിര്‍ത്തിയിരിക്കാം എന്നാണ് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്യുകയായിരുന്നു….

Read More

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ മിസോറാം പോലീസ് വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയ്ക്കെതിരെ മിസോറം പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ ജനറൽ അടക്കം അസമിലെ 6 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വധശ്രമം, കയ്യേറ്റംചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ നടന്ന സംഘർഷത്തിൽ ആറ് അസം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More

2023 ഏപ്രിൽ ഒന്നിന് തീപിടുത്തമുണ്ടായി; ടെക്സ്റ്റൈൽസ് അഗ്നിക്കിരയാകുന്നത് ഇത് രണ്ടാം തവണ; കോഴിക്കോട് ജയലക്ഷ്മി ടെകസ്റ്റൈൽസിൽ തീയണയ്ക്കാൻ ഊർജിത ശ്രമം

കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെകസ്റ്റൈൽസിൽ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.നിലവിൽ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചു. ടെക്സ്റ്റൈൽസിന്റെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. രണ്ടാം…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. താത്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനമായി.   ആർ എം ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്.   ദേവരാജന്റെ മൃതദേഹം മകൻ തിരിച്ചറിഞ്ഞ ശേഷം…

Read More