ശബരിമലയിൽ തിരക്ക് കുറയുന്നു; മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

ശബരിമലയിൽ തിരക്ക് കുറയുന്നു. ഇന്ന് വൈകിട്ട് 5 മണി വരെ ദർശനം നടത്തിയിരിക്കുന്നത് 64,287 പേരാണ്. പോയ ഒരു മണിക്കൂറിൽ 3,830 പേരും ദർശനം നടത്തി. സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയവരുടെ എണ്ണം 7,000 കടന്നു. മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് വൈകിട്ട് അഞ്ചുമണിമുതൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗാണ് ആരംഭിച്ചിട്ടുള്ളത്. 26-ന് മുപ്പതിനായിരം പേർക്കും 27-ന് 35,000 പേർക്കുമാണ് ദർശനത്തിനുള്ള അവസരം. സ്‌പോട്ട് ബുക്കിംഗ് വഴി അയ്യായിരം…

Read More

മാവേലി എക്‌സ്പ്രസിലെ മർദനം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ കോഴിക്കോട് പിടിയിൽ

  മാവേലി എക്‌സ്പ്രസിൽ പോലീസിന്റെ മർദനമേറ്റ യാത്രക്കാരനെന്ന നിലയിൽ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകൾ വാർത്ത നൽകിയ ക്രിമനൽ കേസ് പ്രതി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത് മാവേലി എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത ഷമീറിനെ പോലീസ് മർദിച്ച് ഇറക്കി വിട്ടിരുന്നു. ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നമായി  വാർത്ത നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പോലീസ്…

Read More

ഇന്ന് 794 പേർക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ 519 പേർക്ക്; 245 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി…

Read More

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അറിവോടെ; മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ എടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുലിനെതിരെ ഒരു പരാതി കൂടി ഉയർന്നിരിക്കുകയാണ്. രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ്. ഇപ്പോഴും കോൺഗ്രസിലെ ചില നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നു വി ശിവൻകുട്ടി പറഞ്ഞു. രാഹുലിന്റെ കാര്യത്തിൽ നിലപാട് പറയേണ്ടത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളാണ്. രാഹുലിനെ പുറത്താക്കുമോ എന്ന് കെപിസിസി പ്രസിഡന്റ് പറയട്ടെയെന്നും…

Read More

ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാക്കുറ്റം ചുമത്തി പൊലീസ്

തൃശൂർ ഗുരുവായൂരില്‍ കൊള്ളപ്പലിശയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പലിശക്കാർക്കെതിരെ കേസെടുത്തു. നെന്മിണി സ്വദേശി പ്രഹ്ളേഷ് , കണ്ടാണിശ്ശേരി സ്വദേശി വിവേക് ദാസ് എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഗുരുവായൂർ ടെംമ്പിൾ പൊലീസാണ് കേസെടുത്തത്. ഇരുവരും ഒളിവിൽ ആണ്. കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഈ മാസം പത്തിനാണ് ഗുരുവായൂർ സ്വദേശി മുസ്തഫ ജീവനൊടുക്കിയത്. 6 ലക്ഷം രൂപ കടമെടുത്ത മുസ്തഫ 40 ലക്ഷം നൽകിയിട്ടും ഭീഷണി തുടരുകയായിരുന്നു. പ്രതികളുടെ വീടുകളിൽ പരിശോധന നടത്താനും രേഖകൾ പിടിച്ചെടുക്കാനും…

Read More

ഹിജാബ് നിരോധനം: ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ഹർജി നൽകിയ വിദ്യാർഥിനികൾ

  ഹിജാബ് നിരോധനം ശരിവെച്ച കോടതിയിൽ നടപടിയിൽ നിരാശരെന്ന് ഹർജി നൽകിയ വിദ്യാർഥിനികൾ. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ല. ഭരണഘടനാ മൂല്യങ്ങൾ കോടതി ഉയർത്തിപ്പിടിക്കുമെന്നാണ് കരുതിയത്. ഈ ഉത്തരവ് അംഗീകരിക്കാനാകാത്തതാണ്. ഹിജാബ് ധരിച്ച് തന്നെ കോളജിൽ പോകും. അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർഥിനികൾ പറഞ്ഞു. ഹിജാബിന്റെ പ്രശ്‌നം ഇപ്പോൾ രാഷ്ട്രീയ സാമുദായിക പ്രശ്‌നമായെന്നും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെങ്കിലും പഠനം നിർത്തില്ലെന്നും ഇവർ അറിയിച്ചു. ഞങ്ങൾക്ക് ഹിജാബ് വേണം. ഹിജാബ് ഇല്ലാതെ കോളജിൽ പോകില്ല. ഇത്…

Read More

യുവാക്കൾ മദ്യം നൽകിയെന്നും പീഡനത്തിന് ശ്രമിച്ചെന്നും ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുടെ മൊഴി ​​​​​​​

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ കേസെടുത്തു. യുവാക്കൾ മദ്യം നൽകിയെന്നും ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്താണ് യുവാക്കൾക്കെതിരെ കേസെടുക്കുക റിപബ്ലിക് ദിനാഘോഷങ്ങൾക്കിടെയാണ് പെൺകുട്ടികൾ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നത്. ഇവർ പിന്നീട് ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. മഡിവാളയിൽ പെൺകുട്ടികൾക്ക് വേണ്ടി മുറി ബുക്ക് ചെയ്തിരുന്നത് ഈ യുവാക്കളായിരുന്നു. മഡിവാളയിൽ നിന്ന്…

Read More

പച്ചക്കറിക്ക്‌ അടിസ്ഥാനവില; കർഷക രജിസ്‌ട്രേഷന്‌ പോർട്ടലും ആപ്പും

16 ഇനം പച്ചക്കറി, പഴ, കിഴങ്ങുവർഗങ്ങൾക്ക്‌ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച അടിസ്ഥാനവില ലഭിക്കാനുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിച്ചു. പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ വഴി സംഭരണം നടത്തുന്ന കർഷകർക്ക്‌‌ രജിസ്ട്രേഷൻ നിർബന്ധമല്ല. ഹോർട്ടികോർപ്, വിഎഫ്പിസികെ വഴി 300 കേന്ദ്രവും പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ വഴി 250 കേന്ദ്രവുമാണുള്ളത്‌‌‌. കേരള ഫാം ഫ്രഷ് ഫ്രൂട്സ് ആൻഡ്‌ വെജിറ്റബിൾസ്‌ എന്ന ബ്രാൻഡിലാണ്‌ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്‌. ലിസ്റ്റിലുള്ള വിളകളുടെ വില അടിസ്ഥാനവിലയിൽ താഴ്‌ന്നാൽ ആ തുക കർഷകരുടെ അക്കൗണ്ടിലേക്ക്…

Read More

കോട്ടയം മെഡി.കോളജ് അപകടം; ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം ബോർഡ് ഓവർസിയറായാണ് നിയമനം. ദേവസ്വം ബോർഡിൽ സ്ഥിരം ജോലി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മകളുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. മന്ത്രിസഭാ യോ​ഗ തീരുമാനത്തിൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉൾപ്പെടെ 10.5 ലക്ഷം രൂപ…

Read More

സംസ്ഥാനത്ത് ഇന്ന് 6,996 പേർക്ക് കൊവിഡ്; 84 മരണം: 16,576 പേർക്ക് രോഗമുക്തി

  സംസ്ഥാത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227…

Read More