സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്. വെള്ളകുളങ്ങര സ്വദേശി രഞ്ജിത്ത് ലാൽ(29), പന്തളം സ്വദേശി റജീന(44) എന്നിവരാണ് മരിച്ചത്.
രഞ്ജിത്ത് പ്രമേഹ രോഗബാധിതനായിരുന്നു. റജീന വൃക്ക രോഗത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഒരാൾ തൂങ്ങിമരിച്ചു. കലഞ്ഞൂർ സ്വദേശി നിഷാന്താണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്നാണ് ആത്മഹത്യ. ഭാര്യയെ ഫോൺ ചെയ്ത് വിവരം അറിയിച്ച ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്.