Headlines

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും

  രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. രക്ഷിതാക്കളുടെ വര്‍ധിച്ചുവരുന്ന ആഭ്യര്‍ഥന കണക്കിലെടുത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചില മാതൃകകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് എല്ലാ വഴികളും പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയം ഇതിനകം തന്നെ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും സര്‍ക്കാരില്‍ സമ്മര്‍ദമുണ്ട്. ഇതിനകം ഏതാനും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിബന്ധനയോടെ 10…

Read More

പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് എംഎ ബേബി

പന്തീരങ്കാവ് യുഎപിഎ കേസിൽ അലനു താഹക്കും ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അലൻ ഷുഹൈബിനും താഹക്കും ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഎം എതിരാണ്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നൽകേണ്ടതാണെന്നും എം എ ബേബി പറഞ്ഞു. ഇന്നാണ് എൻഐഎ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്….

Read More

കോഴിക്കോട് പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസ്

പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ കേസ്. കോഴിക്കോട് അമ്പായത്തോട് പട്ടികടിയേറ്റ യുവതിയെ രക്ഷിക്കാന് ശ്രമിച്ച നാട്ടുകാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പട്ടിയുടെ ഉടമയെ അക്രമിച്ചുവെന്നാരോപിച്ചാണ് പൊലീസ് നാട്ടുകാർക്കെതിരെ കേസെടുത്തത്. കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. അതേസമയം, പട്ടിയുടെ ഉടമയായ റോഷൻ വടിവാളും തോക്കുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിന് ശേഷം പൊലീസ് റോഷനെതിരെ കേസെടുത്തിരുന്നെങ്കിലും നിസാരവകുപ്പ് മാത്രമാണ് പൊലീസ് ചുമത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Read More

1991 മോഡൽ വിജയം ബേപ്പൂരിൽ ആവർത്തിക്കുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ അടക്കം 13 മണ്ഡലങ്ങളിലും എൽ ഡി എഫ് മികച്ച വിജയം നേടി അധികാരത്തിൽ വരുമെന്ന് ബേപ്പൂരിലെ സിപിഎം സ്ഥാനാർഥി  മുഹമ്മദ് റിയാസ്. 1991 മോഡൽ വിജയം ഈ തെരഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കുമെന്ന് റിയാസ് പറഞ്ഞു സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബേപ്പൂർ. നിലവിലെ എംഎൽഎ ആയ വികെസി മമ്മദ് കോയക്ക് പകരമായാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫിൽ ഇത്തവണ മുസ്ലിം ലീഗാണ് ബേപ്പൂരിൽ മത്സരിക്കുന്നത്.

Read More

മിനിമം ചാർജ് 12 രൂപയാക്കണം; നവംബര്‍ 9 മുതല്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

  ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധനകൂടി വന്നതോടെ ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്നും ബസ് ഉടമകളുടെ സയുക്ത സമതി പറയുന്നു. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ്…

Read More

ജാമ്യക്കാരൻ പിൻമാറി; ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്‌. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകി. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കർണാടകയിൽ നിന്ന് തന്നെ ആളുകൾ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകൾ അവസാന നിമിഷം കോടതിയിൽ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞു പോയതിനാൽ…

Read More

കാസർകോട്ടെ ഓക്‌സിജൻ പ്രതിസന്ധി; അഹമ്മദാബാദിൽ നിന്നും ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കുന്നു; പരിഭ്രാന്തരാകരുതെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

  കാസർകോട്: കാസർകോട്ടെ ഓക്‌സിജൻ പ്രതിസന്ധിക്ക് കാരണം മംഗളൂരുവിൽ നിന്നുള്ള വിതരണം നിലച്ചതാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും അഹമ്മദാബാദിൽ നിന്ന് ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജൻ ചലഞ്ചിലൂടെ 160 ഓളം ഓക്‌സിജൻ സിലിണ്ടർ കിട്ടി. ഓക്‌സിജൻ ദൗർലഭ്യം അതാത് സമയങ്ങളിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൃത്യമായി അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്‌സിജൻ എത്തിക്കാനായി. ഇത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴുള്ള ഓക്‌സിജൻ…

Read More

ചീരാലിൽ നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റ് പരിശോധനയിൽ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരികരിച്ചു

ചീരാൽ : ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റ് പരിശോധനയിൽ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരികരിച്ചു.ഗുണ്ടൽപേട്ടയിൽ നിന്ന് പച്ചക്കറിയെടുത്ത് കടകളിൽ വിതരണം ചെയ്യുന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 67 പേരുടെ ശ്രവമാണ് ഇവിടെ പരിശോധനക്കായി എടുത്തത്. കൊവിഡ് ബാധിച്ച ആളിന്റെ സമ്പർക്കത്തിൽ വന്ന കടകൾ അടച്ചിടാനും.ഇയാളുമായി സമ്പർക്കം പുലർത്തിയ വ്യക്തികളോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നൂൽപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തി ആന്റിജൻ പരിശോധനയിലെ മുഴുവൻ പേരുടെയും ഫലം നെഗറ്റീവാണ്

Read More

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും…

Read More

വാഹനത്തിന്റെ മിറര്‍ കമ്പി നെഞ്ചില്‍ തുളച്ചു കയറി 59 വയസുകാരന് ദാരുണാന്ത്യം

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ബൈക്കിന്റെ മിറര്‍ കമ്പി നെഞ്ചില്‍ തുളച്ചു കയറി 59 വയസുകാരന് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം നടന്നത്. തെക്കേകുറ്റ് വീട്ടില്‍ ബെന്നി എന്‍ വി ആണ് മരിച്ചത്. മാവേലിക്കര റോഡില്‍ ബിഎസ്എന്‍എല്‍ ഭവന് മുമ്പിലായിരുന്നു അപകടം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. വണ്‍വേയില്‍ നിന്നും എത്തിയ ബൈക്ക് ബെന്നി ഓടിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിപ്പോയ ബൈക്കിന്റെ മിറര്‍ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചില്‍ തുളച്ച് കയറുകയായിരുന്നു. നെഞ്ചില്‍ മാരകമായ…

Read More