കുതിരാൻ തുരങ്കത്തിൽ ലൈറ്റുകൾ തകർത്ത ലോറി പിടികൂടി
തൃശൂർ: കുതിരാന്‍ തുരങ്കത്തില്‍ അപകടകരമായ രീതിയില്‍ ഓടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കിയ ലോറി പിടികൂടി. പീച്ചി ഇരുമ്പ് പാലം സ്വദേശിയുടേതാണ് ലോറി. ദേശീയ പാത നിര്‍മാണത്തിന് കരാറുള്ളതാണ് ലോറി. ഇന്നലെ രാത്രിയിലാണ് കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത് ടോറസ് ലോറി കടന്നു പോയത്. പിറകിലെ ബക്കറ്റ് ഉയര്‍ത്തി ടോറസ് ലോറി ഓടിച്ച് തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകളും പാനലുകള്‍, പത്ത് സുരക്ഷാ കാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും…
