അപേക്ഷകര്‍ക്ക് ഇനി സ്വയം റേഷൻകാർഡ് പ്രിന്റ് എടുക്കാം

അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ -റേഷന്‍ കാര്‍ഡ്) വരുന്നു. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അനുമതി (അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ- റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷന്‍കാര്‍ഡ് ഇ-ആധാര്‍ മാതൃകയില്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ഇ-…

Read More

ദിലീപ് ഇല്ലെന്ന് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ

  പ്രോസിക്യൂഷൻ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തന്റെ പക്കൽ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറി. ഈ ഫോണിൽ നിന്ന് 2000 കോളുകൾ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറിയത്. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ മൂന്നെണ്ണം ദിലീപ് കൈമാറിയിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇതോടെ രജിസ്ട്രാർ ജനറലിന് സമർപ്പിച്ച ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകി. അതേസമയം നടിയെ ആക്രമിച്ച കേസിലെ പുനർവിചാരണ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന്…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 81,484 പേർക്ക് കൂടി കൊവിഡ് ബാധ; 1095 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി ഉയർന്നു.   9,42,217 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 53,52,078 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1095 പേർ കൂടി രാജ്യത്ത് മരിച്ചു. ആകെ കൊവിഡ് മരണം 99,773 ആയി ഉയർന്നു   ഒക്ടോബർ ഒന്ന് വരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,97,947 സാമ്പിളുകൾ പരിശോധിച്ചു.   മഹാരാഷ്ട്രയിൽ മാത്രം…

Read More

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യക്കടലെന്ന് എം സ്വരാജ്; ചരിത്രം വിജയം നേടുമെന്ന് ആവർത്തിച്ച് ആര്യാടൻ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. നിലമ്പൂര്‍ ടൗണിനെ ചെങ്കോട്ടയാക്കിയാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെയും പ്രവര്‍ത്തകരുടെയും കൊട്ടിക്കലാശം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യ കടൽ. നിലമ്പൂരിന് ഇതൊരു പുതിയ അനുഭവമാണ്. മനുഷ്യക്കടലാണ് നിലമ്പൂരിൽ. നിലമ്പൂരിൽ ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സമൂഹമാണ്. ജന്മനാട്ടിലെ ആവേശം…

Read More

ഹെലികോപ്റ്റർ തകർന്നുവീണത് ലാൻഡിംഗിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ

  സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണത് ലാൻഡിംഗിന് 10 കിലോമീറ്റർ മാത്രം അകലെ വെച്ച്. തകർന്നയുടനെ ഹെലികോപ്റ്റർ കത്തിയമർന്നു. രണ്ട് മണിക്കൂറോളം നേരം സമയമെടുത്താണ് തീ അണയ്ക്കാൻ സാധിച്ചത് വ്യോമസേനയുടെ എംഐ17 വി5 ഹെലികോപ്റ്ററാണ് തകർന്നുവീണത്. രാവിലെ 11.47നാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും സംഘവും സുലൂരിൽ നിന്ന് ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് പുറപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഒമ്പത് പേരുടെ സംഘമാണ് സുലൂരിൽ എത്തിയത്. ഇവിടെ നിന്ന് അഞ്ച് പേർ…

Read More