Headlines

സ്വർണവില ചരിത്രകാല റെക്കോർഡിൽ; ഒരൊറ്റ ദിവസം കൂടിയത് 1800 രൂപ

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 97,680 രൂപയായി. ഒരൊറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1800 രൂപയാണ്. ഗ്രാമിന് 12,210 രൂപയായി. രാജ്യാന്തര തലത്തിൽ സ്വർണവില ഉയർന്നതും രൂപയുടെ ഇടിവും സ്വർണവില ഉയരാൻ കാരണമായി. രാവിലെ 97,280 രൂപയായിരുന്നു സ്വർണവില. ഉച്ച കഴിഞ്ഞപ്പോൾ വീണ്ടും സ്വർണവില വർധിക്കുകയായിരുന്നു. ഇന്നലെ രാവിലെ വിലയിൽ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവൻ വില 400 രൂപ കൂടി 95,880 രൂപയിൽ എത്തിയിരുന്നു. ഇന്ന് വില വീണ്ടും കൂടിയതോടെ പവൻ വില…

Read More

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; 3 പേര്‍ക്ക് പരിക്ക്

  കൊച്ചി: കൊച്ചി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം സംഘര്‍ഷം. യുവാക്കള്‍ തമ്മില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.   ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ എത്തിയ സംഘം വഴിയിലൂടെ നടന്നു…

Read More

കോവിഡ് വ്യാപനം രൂക്ഷമാവുന്നു; ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറ്റും

  കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറെൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചൂ. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും. നിലവിൽ ഏതാനം ന്യായാധിപർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് .കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം ഉണ്ടാവുന്നത് പരിഗണിച്ചാണ് ഓൺലൈൻ…

Read More

മഴക്കെടുതി;’ബാധിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളണം; സാധ്യമായ എല്ലാ പിന്തുണയും നല്‍കണം’; കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി

  കേരളത്തിലെ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതിനും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.     ഈ ദുഷ്‌കരമായ വേളയില്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട് രംഗത്തിറങ്ങി ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ബാധിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സാധ്യമായ എല്ലാവിധ പിന്തുണയും നല്‍കാനും എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു – പ്രിയങ്ക…

Read More

നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

  നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമം വഴി കങ്കണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു ക്വാറന്റൈനിലാണെന്നും നടി അറിയിച്ചു. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്. നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. കൊവിഡിനെ ഒന്നിച്ച് നേരിടാമെന്നും കങ്കണ പറഞ്ഞു.

Read More

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എസ്ഐടി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ എസ്ഐടി അപേക്ഷ നൽകി. മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് പ്രതികളെ കൂടുതൽ സമയം കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് എസ്ഐടി ഈ അപേക്ഷ റാന്നി കോടതിയിൽ സമർപ്പിച്ചത്. ഈ ജാമ്യാപേക്ഷ സംബന്ധിച്ച…

Read More

ഇന്ധനം കത്തുന്നു; പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില ഉയരുന്നത്.   കഴിഞ്ഞ 15 ദിവസത്തില്‍ മാത്രം ഇന്ധന നിരക്ക് പന്ത്രണ്ട് തവണ ഉയര്‍ത്തി. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 20 പൈസ വര്‍ധിച്ച് ലിറ്ററിന് 82.66 രൂപയില്‍ നിന്ന് 82.86 രൂപയായി ഉയര്‍ത്തി. നവംബര്‍ 29 ന് രാവിലെ 6 മുതല്‍ ഡീസല്‍ വില 23 പൈസ വര്‍ധിച്ച് 72.84…

Read More

ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; ലങ്കയുടെ പരാജയം 7 വിക്കറ്റിന്

  ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റൻ ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും ( 42…

Read More

രാഹുൽ മാങ്കൂട്ടത്തിൽ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നു, സ്ത്രീ ലമ്പടൻ സ്ത്രീ ലമ്പടൻ തന്നെ; വി ശിവൻകുട്ടി

കോൺഗ്രസിൻ്റെത് യൂസ് ആൻ്റ് ത്രോ സംസ്കാരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . സ്ത്രീലമ്പടന്മാരെ അങ്ങനെ അല്ലാതെ എങ്ങനെ വിളിക്കാൻ. മുഖ്യമന്ത്രി സഹികെട്ട് നടത്തിയ പരാമർശമാണ് അത്. സോളാർ കേസ് ഇര അവശ നിലയിൽ. അവർക്ക് മരുന്ന് വാങ്ങി നൽകാനൊക്കെ ഉത്തരവാദിത്വപ്പെട്ട കോൺഗ്രസുകാരാണ്. മുഖ്യമന്ത്രി ശരിയായ കാര്യമാണ് പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ ഞങ്ങളിലൂടെ പുറത്ത് വരണമെന്ന് ആഗ്രഹമുള്ള കോൺഗ്രസുകാരാണ് വിവാദമാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നു. സ്ത്രീ ലമ്പടൻ സ്ത്രീ ലമ്പടൻ തന്നെ. രാഹുൽ മാങ്കൂട്ടത്തിലിന് അഹങ്കാരവും…

Read More

പ്രതിശ്രുത വരനുമായി വഴക്കിട്ടു; കഴുത്തിൽ കുരുക്കിട്ട ചിത്രങ്ങൾ അയച്ചു കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തു

ഗൾഫിൽ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ(18)യാണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട ദൃശ്യങ്ങൾ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ തൂങ്ങിമരിച്ചത് യുവതി അയച്ച ചിത്രങ്ങൾ കണ്ടതോടെ യുവാവ് വീട്ടുകാരെ വിവരം അറിയിച്ചു. ഇവർ വന്നുനോക്കുമ്പോഴേക്കും സുമയ്യ മരിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

Read More