കോൺഗ്രസിൻ്റെത് യൂസ് ആൻ്റ് ത്രോ സംസ്കാരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . സ്ത്രീലമ്പടന്മാരെ അങ്ങനെ അല്ലാതെ എങ്ങനെ വിളിക്കാൻ. മുഖ്യമന്ത്രി സഹികെട്ട് നടത്തിയ പരാമർശമാണ് അത്. സോളാർ കേസ് ഇര അവശ നിലയിൽ. അവർക്ക് മരുന്ന് വാങ്ങി നൽകാനൊക്കെ ഉത്തരവാദിത്വപ്പെട്ട കോൺഗ്രസുകാരാണ്.
മുഖ്യമന്ത്രി ശരിയായ കാര്യമാണ് പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ ഞങ്ങളിലൂടെ പുറത്ത് വരണമെന്ന് ആഗ്രഹമുള്ള കോൺഗ്രസുകാരാണ് വിവാദമാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നു. സ്ത്രീ ലമ്പടൻ സ്ത്രീ ലമ്പടൻ തന്നെ. രാഹുൽ മാങ്കൂട്ടത്തിലിന് അഹങ്കാരവും ധിക്കാരവും ആണ്.
കോടതിയേയും ഭരണകൂടത്തെയും ജനത്തെയും വെല്ലുവിളിക്കുന്ന രീതിയിലാണ് നിലപാട്. ഇപ്പോൾ ഓരോന്നായി മറുപടി ലഭിക്കുന്നു. കോടതി അർഹിക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.






