പ്രവസത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ന്യൂട്രീഷണലിസ്റ്റായ സ്റ്റേസി വാര്‍നെക്കെ മരിച്ചതുമായി ബന്ധപ്പെട്ട് സ്വയം ബെര്‍ത്ത് കീപ്പര്‍’ എന്ന് വിളിക്കുന്ന എമിലി ലാലിനുള്ള വിലക്ക് നീട്ടിയിരിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. പ്രസവത്തിന് സഹായിക്കുക, പ്രസവവുമായി ബന്ധപ്പെട്ട വിഡിയോകളും പോഡ്കാസ്റ്റുകളും ചെയ്യുക, ഉപദേശങ്ങള്‍ നല്‍കുക എന്നിവയില്‍ നിന്ന് എമിലി ലാലിനുള്ള വിലക്കാണ് നീക്കിയത്. ഈ സംഭവം ഒരിടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയയിലെ ഫ്രീ ബെര്‍ത്തിന്റെ അപകടങ്ങള്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഫ്രീ ബെര്‍ത്തുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ എന്തൊക്കെ? (How a Melbourne woman’s death is shining light on the dangers of free births)
എന്താണ് ഫ്രീ ബെര്‍ത്ത്?
പ്രവസത്തിനായി ആശുപത്രികളെ ആശ്രയിക്കേണ്ടതില്ലെന്നും വീട്ടില്‍ തന്നെ ഒരു ബെര്‍ത്ത് കീപ്പറിന്റേയും പങ്കാളിയുടേയും പിന്തുണയോടെ പ്രസവിക്കാമെന്ന് പ്രഖ്യാപിക്കുന്നതിനാണ് ഫ്രീ ബെര്‍ത്തെന്ന് പറയുന്നത്. ഓസ്‌ട്രേലിയയില്‍ വ്യാപകമായിക്കൊണ്ടരിക്കുന്ന ഫ്രീ ബെര്‍ത്തിന്റെ ഭാഗമാകാന്‍ ന്യൂട്രിഷണലിസ്റ്റും ഇന്‍ഫ്‌ളുവന്‍സറുമായ സ്റ്റാന്‍സി തീരുമാനിക്കുകയും ബെര്‍ത്ത് കീപ്പറായി എമിലി ലാലിനെ നിശ്ചയിക്കുകയും ചെയ്തു. എമിലി ലാലിന് ഫിസായി 6000 ഡോളറാണ് നല്‍കിയത്. എന്നാല്‍ പ്രവസത്തെ തുടര്‍ന്നുള്ള രക്തസ്രാവം മൂലം കഴിഞ്ഞ സെപ്റ്റംബറില്‍ സ്റ്റാന്‍സി മരണപ്പെട്ടു. കേസില്‍ പല അന്വേഷണങ്ങളും നടന്നു. അന്ന് തന്നെ ലാലിനെ പ്രവസങ്ങളില്‍ സഹായിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ആ വിലക്കിനുള്ള കാലാവധി ഈയടുത്ത് അവസാനിച്ചുവെങ്കിലും വിലക്ക് തുടരാന്‍ ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.‘പ്രവസത്തിന് മാനസിക പിന്തുണ നല്‍കിയാല്‍ മാത്രം മതി‘
യാതൊരു മെഡിക്കല്‍ ട്രെയിനിങുമില്ലാതെയാണ് ബെര്‍ത്ത് കീപ്പര്‍മാര്‍ പ്രസവത്തിന് സഹായിക്കാനെത്തുന്നത്. ഞങ്ങളുടെ ജോലി വൈദ്യ സഹായം നല്‍കുക എന്നതല്ലെന്നും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുക എന്നതാണെന്നും ലാല്‍ പല പോഡ്കാസ്റ്റുകളിലും വിശദീകരിച്ചിട്ടുണ്ട്. ഒരു കുഞ്ഞിന്റെ ജനനം എന്നത് വളരെ സുരക്ഷിതമായിട്ട് സംഭവിക്കുന്ന കാര്യമാണ്. സമയമാകുമ്പോള്‍ അത് വളരെ സുന്ദരമായി തനിയെ സംഭവിച്ചുകൊള്ളും എന്നാണ് ലാല്‍ പറയുന്നത്.
ആ രാത്രി ഞാന്‍ ചെല്ലുമ്പോള്‍ എന്റെ ക്ലെയിന്റ് പുഞ്ചിരിക്കുകയായിരുന്നു. ഞാന്‍ അവരുടെ നെറ്റിയില്‍ ചുംബിച്ചു. ഒരു സുഹൃത്തായി കൂടെ നില്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അവര്‍ക്ക് ആ മാനസിക പിന്തുണ വളരെ വലുതാണ്. ലാല്‍ പറഞ്ഞു. തന്റെ സ്വന്തം അനുഭവങ്ങളും ഫ്രീ ബെര്‍ത്ത് സൊസൈറ്റിയില്‍ നിന്ന് ലഭിച്ച ചെറിയ ട്രെയിനിങും മാത്രമാണ് ഇവരുടെ കൈമുതല്‍. സ്റ്റാന്‍സിയ്ക്ക് രക്തസ്രാവമുണ്ടായപ്പോള്‍ എന്തുകൊണ്ട് ആംബുലന്‍സ് വിളിച്ചില്ല എന്ന ചോദ്യത്തിന് തന്റെ സുഹൃത്ത് അത് ആഗ്രഹിച്ചിരുന്നില്ലെന്നും അവരുടെ ആഗ്രഹത്തിന് വിരുദ്ധമായതൊന്നും താന്‍ ചെയ്യില്ലെന്നുമായിരുന്നു ലാലിന്റെ മറുപടി.
ഭയപ്പെടുത്തുന്ന കണക്കുകള്‍
ഫ്രീ ബെര്‍ത്തുകള്‍ വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തെളിയിക്കുന്നു. പ്രവസ ശേഷം കുട്ടി മരിച്ചതോ, അമ്മയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതോ ആയ 48 കേസുകളാണ് ദി ഗാര്‍ഡിയന്‍ കണ്ടെത്തിയത്. യുഎസ്, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക കൂടാതെ ഇന്ത്യയിലേയും ചില കേസുകള്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.






