Headlines

ആർ രാജഗോപാലിന് ആശ്വാസം: പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും

  ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും. പാസ്പോർട്ട് ഓഫീസിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് കൊൽക്കത്ത അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി വ്യക്തമാക്കി. രാജഗോപാലിൽ നിന്ന് ബന്ധപ്പെട്ട രേഖകൾ തേടും.     പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്ന് കൊൽക്കത്ത അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി പറഞ്ഞു. പ്രശ്നം ഇന്ന് തന്നെ പരിഹരിക്കാൻ ശ്രമം എന്ന് പൊലീസ് അറിയിച്ചു. പാസ്പോർട്ടിന് വോട്ടർ ഐഡി കാർഡ് അന്തിമ…

Read More

ഒരൊറ്റ ക്ലിക്കിൽ സർവതും വിരൽതുമ്പിൽ: ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

  ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം. ആശയവിനിമയത്തിന്റെ മുഖം മാറ്റിയ സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ജൂൺ 30-ന് ലോക സോഷ്യൽ മീഡിയ ദിനം ആചരിക്കുന്നത്. ഒരൊറ്റ ക്ലിക്കിൽ എല്ലാ വിവരങ്ങളും നമ്മളിലേക്ക് എത്തും മിനിറ്റുകൾക്കകം. ആശയവിനിമയത്തിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് വിശദമായി ചർച്ച ചെയ്യുന്നതിനായി 2010 ൽ മാഷെബിൾ വാർത്താ വെബ്സൈറ്റ് ആണ് ആദ്യമായി മീഡിയ ദിനം ആചരിച്ചു തുടങ്ങിയത്.     നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്….

Read More

‘എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ട്; കെഎം ഷാജിക്ക് ഒന്നും ബോധ്യപ്പെട്ടിട്ടില്ല’; കടുപ്പിച്ച് പി എം നിയാസ്

  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥന്റെ നിയമനത്തിൽ യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. നിയമനത്തിലെ എതിർപ്പ് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അറിയിച്ചു. എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിക്ക് ഇതൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്നും പി എം നിയാസ് തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്‌ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യക്ക് അപമാനമായിട്ടുണ്ടെന്ന് പിഎം നിയാസ് പറഞ്ഞു.     കേരളത്തിലെ സുപ്രധാനമായ പദവിയാണെന്നും ഗവർണർ…

Read More

‘പ്രചാരണം വാസ്തവ വിരുദ്ധം’: അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ സൈന്യം

  അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ സൈന്യം. മേഖലയിൽ ചൈനീസ് ക്യാംപുകൾ സ്ഥാപിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. നാഹ് വെൽഫെയർ സൊസൈറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് ഇത് സംബന്ധിച്ച് പരാതി നൽകി എന്നുമായിരുന്നു ചൈനീസ് സൈന്യം കടന്നുകയറ്റം സംബന്ധിച്ച റിപ്പോർട്ട്. കഴിഞ്ഞ 15 വർഷത്തോളമായി ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം തുടരുകയാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.     അതിർത്തി ഗ്രാമങ്ങളിൽ ചൈനീസ് സൈന്യം നുഴഞ്ഞുകയറ്റവും ഭൂമി കയ്യേറ്റവും നടത്തുന്നതായി…

Read More

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കും: മന്ത്രി

  തിരുവനന്തപുരം ∙ എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി സി.പി.ജോൺ നിയമസഭയെ അറിയിച്ചു. തോമസ് ഉണ്ണിയാടന്റെ ശ്രദ്ധ ക്ഷണിക്കലിനോടായിരുന്നു മറുപടി. ഇക്കാര്യത്തിൽ കേന്ദ്ര നിയമമാണ് നിലവിലുള്ളതെങ്കിലും മോട്ടർ വാഹന വകുപ്പിന് ചട്ടം നിർമിക്കാനുള്ള അവകാശം ഉപയോഗിച്ച് പരിഷ്കാരം നടപ്പാക്കാനാകും.ഇലക്ട്രിക് വാഹനമുൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും 250 വാട്സിൽ താഴെ പവറും 25 കിലോമീറ്ററിലെ താഴെ വേഗവുമുള്ള വാഹനങ്ങളെ നോൺ മോട്ടർ വെഹിക്കിൾ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരം വാഹനങ്ങളെന്നു പറഞ്ഞ്…

Read More

ആർ. രാജഗോപാലിന് പാസ്‌പോർട്ട് നിഷേധിച്ചു: ബംഗാൾ മുഖ്യമന്ത്രിക്ക് വി.ഡി. സതീശന്റെ കത്ത്, പ്രതിഷേധിച്ച് പിണറായിയും

  കൊൽക്കത്ത∙ വോട്ടർപട്ടികയിൽ പേരില്ലെന്നു ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‍പോർട്ട് നിഷേധിച്ച സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ കത്തെഴുതി. ‘ദ് ടെലഗ്രാഫ് ’ മുൻ എഡിറ്റർ കൂടിയായ രാജഗോപാലിനു പാസ്‍പോർട്ട് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ പ്രതിഷേധിച്ചു.   എസ്ഐആറിനെത്തുടർന്ന് ബംഗാൾ വോട്ടർപട്ടികയിൽ നിന്നു രാജഗോപാലിന്റെ പേര് ഒഴിവാക്കുകയായിരുന്നു. 30 വർഷമായി കൊൽക്കത്തയിലെ ബോളിഗഞ്ച് മണ്ഡലത്തിലാണ് രാജഗോപാലിന്റെ താമസം. വോട്ടർപട്ടികയിൽ…

Read More

പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകൾ വീണ്ടും വഴിമുട്ടി; ദോഹയിൽ നടക്കാനിരിക്കുന്ന ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം

  പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾ വീണ്ടും വഴിമുട്ടി. ഇറാനും അമേരിക്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന ദോഹ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. ദോഹയിൽ ഇറാൻ പ്രതിനിധി സംഘം എത്തുമെങ്കിലും ചർച്ചകൾക്ക് പദ്ധതിയിട്ടില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയുടെ പ്രതികരണം. ഇന്ന് ദോഹയിൽ ഇറാൻ – അമേരിക്ക ചർച്ച നടക്കുമെന്ന് ആവർത്തിച്ച് ട്രംപ് രംഗത്തെത്തി. ചർച്ച ഇറാൻ്റെ ആണവ നിരായുധീകരണത്തിലാകും ഊന്നൽ നൽകുകയെന്നും ട്രംപ് വ്യക്തമാക്കി. ‌‌വാഷിങ്ടണ്ണിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേയാണ് പ്രതികരണം.    …

Read More