അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍; തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ ചര്‍ച്ചയ്ക്ക്

കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടിക്ക് കരുത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ ഭരണം പിടിച്ചെടുക്കാനുള്ള ആലോചനകള്‍ ശക്തമാണ്. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, ശോഭാസുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങി സംസ്ഥാന ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. കൊട്ടാരക്കരയിലെയും കോതമംഗലത്തെയും ലൗ ജിഹാദ് വിഷയം ചര്‍ച്ചയാകും. മലയാളി…

Read More

എഴുത്തുകാരന്‍ കെ എം സലിംകുമാര്‍ അന്തരിച്ചു

ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. ന്യുമോണിയ ബാധിതനായി ചികിത്സയില്‍ കഴിയവേ എറണാകുളം ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം സംഭവിച്ചത്. രണ്ട് പതിറ്റാണ്ടോളം കേരളത്തിലെ നക്‌സല്‍ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 17 മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജയില്‍വാസത്തിന് ശേഷം പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ജീവിതം നീക്കി വെക്കുകയായിരുന്നു. രക്ത പതാക മാസിക, അഥസ്തിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദളിത് മാസിക എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ആയിരുന്നു….

Read More

ബുൾ ജെറ്റ് സഹോദരൻമാരുടെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കസ്റ്റഡിയിൽ

കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ഇ ബുൾജെറ്റ് സഹോദരൻമാർക്കെതിരെ ആർടിഒയുടെ കുറ്റപത്രം തയ്യാറായി. ഇവരുടെ വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചു. ഇത് നിയമലംഘനമാണ്. 1988ലെ മോട്ടോർ വാഹന നിയമവും കേരളാ മോട്ടോർ വാഹന നികുതി നിയമവും ഇ ബുൾജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ ഇവരുടെ…

Read More

ഷാഫി പറമ്പിൽ ശ്രമിച്ചത് കലാപത്തിന്, വടകരയില്‍ ജയിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ട്: എസ്കെ സജീഷ്

പേരാമ്പ്ര സംഘർഷത്തില്‍ വടകര എംപി ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്‌ഐ നേതാവ് എസ് കെ സജീഷ്.ഷാഫി പേരാമ്പ്രയിൽ കലാപത്തിന് ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് എസ് കെ സജീഷ് ഉന്നയിച്ചത്. ഷാഫി യുദ്ധത്തിന് വന്നപ്പോൾ എതിർഭാഗത്ത് സൈന്യം ഇല്ല. സിപിഐഎം പ്രവർത്തകർ ഇല്ലാതിരുന്നതിനാൽ പൊലീസിനെതിരെ തിരിഞ്ഞു. മറുഭാഗത്ത് ആളില്ലെന്ന് കണ്ടതോടെ പൊലീസിനെ ആക്രമിച്ചെന്നും ജീവഹാനി അടക്കം ലക്ഷ്യം വച്ചെന്നും എസ് കെ സജീഷ് ആരോപിച്ചു. അതുപോലെ അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഷാഫി വടകരയില്‍ ജയിച്ചത്. തന്റെ…

Read More

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിക്ക്. ദേശിയ വര്‍ക്കിങ്ങ് പ്രസിഡിന്റ് പി.സി.ചാക്കോയും സംസ്ഥാന അധ്യക്ഷന്‍ തോമസ്. കെ. തോമസുമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സീറ്റ് തര്‍ക്കം ഇന്നലെ മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വെളളിയാഴ്ച ചേരും. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം….

Read More

ഓൾഡ് ട്രാഫോഡിൽ ന്യൂകാസിലിനെ തകർത്ത് യൂനൈറ്റഡ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ

  പന്ത്രണ്ട് വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടാംവരവിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടിയാണ് ക്രിസ്റ്റിയാനോ ഓൾഡ് ട്രാഫോഡിനെ ചെങ്കടലാക്കി മാറ്റിയത്. ന്യൂകാസിൽ യുനൈറ്റഡിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ചുവന്ന ചെകുത്താൻമാരുടെ വിജയം ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ആരാധകർ കാത്തിരുന്ന ഗോൾ പിറന്നത്. മേസൺ ഗ്രീൻവുഡിന്റെ തകർപ്പൻ ഷോട്ട് ന്യൂകാസിൽ ഗോൾ കീപ്പറുടെ കയ്യിൽ തട്ടി തിരിച്ചുവരികയും ഇത് റൊണാൾഡോ വലയിലേക്ക് മറിച്ചിടുകയും ചെയ്തതോടെ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു….

Read More

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. 76 വയസ്സായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്. ബീഹാർ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് അദ്ദേഹത്തിന്റെ പാർട്ടിയായ ലോക് ജനശക്തി കടക്കുമ്പോഴാണ് വിയോഗം.  

Read More

സ്പീക്കറുടെ വിശദീകരണം ആരോപണം ശരിവെക്കുന്നത്; പൊതുപണം ധൂർത്തടിക്കാൻ സമ്മതിക്കില്ലെന്ന് ചെന്നിത്തല

സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണം അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ പദവി പോലും സംശയത്തിന്റെ നിഴലിൽ ഉണ്ടാകരുത്. ഇന്നലെ കാര്യങ്ങൾ പറഞ്ഞത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പദവിക്കുള്ള പരിരക്ഷ ഉപയോഗിച്ച് ജനങ്ങളുടെ പണം ധൂർത്തടിക്കുന്നു. ഫെസ്റ്റിവൽ ഓഫ് ഡെമോക്രാസിയുടെ പേരിൽ രണ്ടേ മുക്കാൽ കോടി രൂപയാണ് ചെലവഴിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. പൊതുപണം ധൂർത്തടിക്കാൻ സമ്മതിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു സർക്കാരും സിപിഎമ്മും പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ള പൂശുന്ന ദൗത്യമാണ്…

Read More

കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ സംഭവം; കുടുംബ കോടതി വിധി ഇന്ന്

  തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്.കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടട്് മാതാവ് അനുപമ എത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കില്‍ കേസില്‍ ഹൈക്കോടതിയെ സമീപിക്കാനും അനുപമ ആലോചിക്കുന്നുണ്ട്.സംഭവത്തില്‍ ശിശുക്ഷേമ സമതി ജനറല്‍ സെക്രട്ടറി ഷിജു ഖാനോട് വനിതാ ശിശുവികസന ഡയറക്ടര്‍ റിപ്പോര്‍ട്ട്…

Read More

നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യാനിരുന്ന ദിലീപിന്റെ ഉറ്റ സുഹൃത്ത് ഫോൺ ഓഫാക്കി മുങ്ങി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്ത് ഫോൺ ഓഫാക്കി മുങ്ങിയതായി റിപ്പോർട്ട്. കേസിൽ ശരത്തിനെയും ബിസിനസ് പങ്കാളി മെഹ്ബൂബ് പി അബ്ദുള്ളയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ശരത്ത് മുങ്ങിയത് ശരത്തിന്റെ കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തുനോക്കാൻ ഇരുവരുടെയും ശബ്ദസാമ്പിളുകൾ ശേഖരിക്കും. കേസിലെ വിഐപി താനല്ലെന്ന് വ്യക്തമാക്കി മെഹ്ബൂബ് നേരത്തെ രംഗത്തുവന്നിരുന്നു….

Read More