ഷാജി ഇന്നും ഇഡി ഓഫീസിൽ ഹാജരായി; ഇന്നലെ ചോദ്യം ചെയ്തത് നീണ്ട പതിമൂന്നര മണിക്കൂറുകൾ

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എം എൽ എ കെഎം ഷാജി ഇന്നും ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരായി. തുടർച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ കെഎം ഷാജിയെ ഇഡി പതിമൂന്നര മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് ഇന്നും വിളിപ്പിച്ചത്. വീട് നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനും ഇ ഡി നിർദേശിച്ചിട്ടുണ്ട് തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി…

Read More

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56…

Read More

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ’; പവന്‍ ഖേര

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ബിജെപി നേതാവിനെ പോലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിച്ചതെന്നും കുറ്റപ്പെടുത്തല്‍. മഹാദേവപുരയില്‍ ഞങ്ങള്‍ വെളിപ്പെടുത്തിയ 1 ലക്ഷം വോട്ടര്‍മാരെക്കുറിച്ച് ഇലക്ഷന്‍ കമ്മിഷന്‍ എന്തെങ്കിലും പ്രതികരണം നടത്തിയോ. ഇന്ന് അദ്ദേഹം ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു – അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി അവര്‍ വോട്ടുകള്‍ മോഷ്ടിച്ചു എന്ന് സമ്മതിക്കുകയാണെന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), ദേവികുളങ്ങര (സബ് വാര്‍ഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാര്‍ഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാര്‍ഡ്), ഇരവിപ്പോരൂര്‍ (13, 14,…

Read More

ഫോൺ വിളി ആസൂത്രിതം, രാഷ്ട്രീയമുള്ള സംഭവമാണിത്: പ്രതികരണവുമായി മുകേഷ്

  വിദ്യാർഥിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് എംഎൽഎയുടെ പ്രതികരണം. ആരോ പ്ലാൻ ചെയ്തു വിളിക്കുന്നത് പോലെയാണ് ഫോൺ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇന്നുവരെ അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല വരുന്ന എല്ലാ കോളുകളും എടുക്കുന്ന ആളാണ് താൻ. എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുന്നയാളുമാണ്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോൺ വന്നതും. ആദ്യ കോൾ വന്നപ്പോൾ സൂം മീറ്റിംഗിലാണെന്നും തിരിച്ചു വിളിക്കാമെന്നും…

Read More

കോട്ടയത്ത് മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന ബിജെപി; ക്രൈസ്തവ വിശ്വാസികളായ നേതാക്കൾ പങ്കെടുത്തു

മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന ബിജെപി. കോട്ടയത്ത് ഇന്നലെയായിരുന്നു പാർട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേർന്നത്. സംഘടനാ ജില്ലകളിൽ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിർത്താൻ സഭാ അടിസ്ഥാനത്തിൽ ചുമതലയും നൽകി. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തിൽ യോഗം ചേരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താതെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ക്രിസ്ത്യൻ ഔട്ട് റീച്ച് എന്നത് വിവാദമാകാതിരിക്കാൻ സോഷ്യൽ ഔട്ട്…

Read More

കൊളംബോ തീരത്ത് കപ്പലിൽ തീപിടിത്തം; ആസിഡ് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  കൊളംബോ തീരത്തിന് സമീപം തീപിടിത്തമുണ്ടായ കപ്പലിൽ നിന്ന് വലിയ തോതിൽ നൈട്രജൻ ഡയോക്‌സൈഡ് പുറന്തള്ളപ്പെടുന്നു. ഇത് ആസിഡ് മഴക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ ശ്രീലങ്കയിലെ പരിസ്ഥിതി സംഘടന നിർദേശിച്ചു കഴിഞ്ഞാഴ്ചയാണ് എംവി എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിന് തീപിടിച്ചത്. ഗുജറാത്തിൽ നിന്ന് ചരക്കുമായി കൊളംബോയിലേക്ക് വരികയായിരുന്നു കപ്പൽ. രാസവസ്തുക്കളും കോസ്‌മെറ്റിക് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലിലുണ്ടായിരുന്നത്. 325 മെട്രിക് ടൺ ഇന്ധനമാണ് ടാങ്കുകളിലുള്ളത്. ഇതിന് പുറമെ 1486 കണ്ടെയ്‌നറുകളിലായി 25 ടൺ നൈട്രിക് ആസിഡുമുണ്ട്….

Read More

‘പറക്കാന്‍ ആരുടേയും അനുമതി വേണ്ട’;നിഗൂഢ പോസ്റ്റുമായി ശശി തരൂര്‍

മോദി സ്തുതിയെച്ചൊല്ലി പരോക്ഷയുദ്ധം പ്രഖ്യാപിച്ച് ഡോ ശശി തരൂരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറക്കാന്‍ ആരുടേയും അനുമതി ആവശ്യമില്ലെന്നും ചിറകുകള്‍ നിന്റേതാണെന്നും ആകാശം ആരുടേയും സ്വന്തമല്ലെന്നും ശശി തരൂര്‍ എഴുതി. എന്ത് എഴുതണം എന്ന് ഞാന്‍ തീരുമാനിക്കും എന്ന അര്‍ത്ഥത്തിലാണ് തരൂരിന്റെ പ്രതികരണം. എഴുത്തുകാരി അന്ന ഗൗക്കറുടെ ആസ്‌ക് പെര്‍മിഷന്‍ ടു ഫ്ളൈ എന്ന പുസ്തകത്തിലെ വരികള്‍ കടമെടുത്തുകൊണ്ടാണ് ശശി തരൂരിന്റെ പോസ്റ്റ്. തുടര്‍ച്ചയായി മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡോ ശശി…

Read More

ബംഗളൂരുവിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ

ബംഗളൂരുവിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. സോഫ്റ്റ് വെയർ എൻജിനീയർമാരായ കോഴിക്കോട് സ്വദേശി റമീഷ്(28), കണ്ണൂർ സ്വദേശികളായ അഷീർ(32), ഷെഹ്‌സീൻ(29) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന്പിടിച്ചെടുത്തത്

Read More

വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഹയര്‍ സെക്കന്ററി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം ബുധനാഴ്ച പ്രഖ്യാപിക്കുന്നത്. ഇതിനു പുറമെ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷിതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം വൈകുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക. https://www.dhsekerala.gov.in, https://www.keralaresult.nic.in, https://www.prd.kerala.gov.in എന്നീ…

Read More