കേരളത്തിലെ കോൺഗ്രസിനെ പരമാവധി സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരാനാണ് ഉദേശിക്കുന്നതെന്ന് പുതിയ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം കര്‍മ്മശേഷിക്കാകുമെന്നും സുധാകരൻ പറഞ്ഞു. പാര്‍ട്ടിക്കൂറുളള നേതാക്കളെ കണ്ടെത്തി നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ഉത്തരവാദിത്വം വളരെ ആവേശത്തോടെയാണ് ഉൾക്കൊണ്ടതെന്നും സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അദ്ധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അദ്ധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്. കെപിസിസി അദ്ധ്യക്ഷനായി തിരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്.