രണ്ടാംദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7891 ആരോഗ്യ പ്രവര്‍ത്തകർ

കേരളത്തിൽ കോവിഡ് വാക്സിൻ  കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വച്ചവരില്‍ 66.59 ശതമാനം പേരാണ് വാക്സിന്‍ സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന്‍ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ…

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു

  മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് 30 ദിവസത്തെ പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മുപ്പത് വർഷത്തോളം നീണ്ട ജയിൽവാസത്തിനിടെ മൂന്നാം തവണയാണ് നളിനിക്ക് പരോൾ ലഭിക്കുന്നത്. അമ്മയുടെ ആരോഗ്യനില പരിഗണിച്ചാണ് സർക്കാർ പരോൾ അനുവദിച്ചത്. അമ്മയെ പരിചരിക്കാൻ 30 ദിവസത്തെ പരോൾ തേടി നളിനി അപേക്ഷ നൽകുകയായിരുന്നു. എന്നാൽ ഇത് അനുവദിക്കപ്പെട്ടില്ല. തുടർന്ന് നളിനിയുടെ അമ്മ മുഖ്യമന്ത്രി സ്റ്റാലിന് അപേക്ഷ നൽകിയെങ്കിലും തീരുമാനമായില്ല. തുടർന്നാണ് അമ്മ…

Read More

250 മില്യണ്‍ ഡോളര്‍ ചെലവില്‍ അത്യാഡംബര ബോള്‍റൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി ട്രംപ്

വൈറ്റ്‌ ഹൗസ്‌ ഈസ്റ്റ്‌ വിംഗ്‌ പൂർണ്ണമായും പൊളിച്ചു മാറ്റാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ 90,000 ചതുരശ്ര അടി ബാൾ റൂമിനു വേണ്ടിയാണ് ഈ പൊളിച്ചു മാറ്റൽ. 250 മില്യൺ ഡോളർ പ്രൊജക്റ്റിന് യൂട്യൂബ് 22 മില്യൺ നൽകും. ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ബുൾഡോസറുകൾ എത്തിയാണ് പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിതിട്ടില്ലാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് വിംഗ്. ഓവൽ ഓഫീസും കാബിനറ്റ് റൂമും…

Read More

വീണ്ടും ഇരുട്ടടി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു; സിലിണ്ടറിന് 50 രൂപ ഉയർന്നു

പാചകവാതക വില വീണ്ടും ഉയർന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 27 രൂപ വർധിച്ചു. 1319 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില. ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വർധിക്കുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 9119 പേർക്ക് കൂടി കൊവിഡ്; 396 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 396 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,45,35,763 ആയി ഉയർന്നു. മരണസംഖ്യ 4,66,584 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഇപ്പോൾ സജീവമായ കേസുകൾ 1,11,481 ആണ്. കഴിഞ്ഞ 47 ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് വർധനവ്. അതിനിടെ, ആഴ്ചതോറുമുള്ള പരിശോധനാ നിരക്കുകൾ കുറയുന്നതിലും ചില ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിലും ആശങ്ക…

Read More

കൊവിഡ് വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ല; വാക്‌സിനിൽ രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി

കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി   വാക്‌സിൻ പുരോഗതി ശാസ്ത്രജ്ഞർ വിലയിരുത്തുകയാണ്. കൊവിഡ് വാക്സിനിൽ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചിലർ അത്തരം ശ്രമങ്ങൾ നടത്തുന്നുണ്ട്. ആശുപത്രികളെ കൂടുതൽ സജ്ജമാക്കാൻ പി എം കെയർ ഫണ്ട് വിനിയോഗിക്കുമെന്നും മോദി പറഞ്ഞു കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളമടക്കം എട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം പുരോഗമിക്കുകയാണ്. ഈ യോഗത്തിലാണ് വാക്സിൻ…

Read More

‘കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചു’; ജോയ് മാത്യു

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ജോയ് മാത്യു. കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിഎസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജോയ് മാത്യുവിന്റെ പ്രതികരണം. നിലവിൽ വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ പൊതു ദർശനത്തിന് വച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു….

Read More

സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 35,825 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,49,071 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,58,528 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍…

Read More

വധഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതിയെ സമീപിക്കും

  വധ ഗൂഢാലോചനാക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യമാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വിചാരണക്കോടതിയെ സമീപിക്കും.ഫോണിലെ തെളിവുകൾ നശിപ്പിച്ചത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ദിലീപിനെ വെട്ടിലാക്കി മുൻ ജോലിക്കാരൻ ദാസന്റെ മൊഴി പുറത്തുവന്നിരുന്നു. പൊലീസിനോട് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതായാണ് ദാസൻ മൊഴി നൽകിയത്. ദിലീപിന്റെ സഹോദരൻ അനൂപാണ് രാമൻപിള്ളയുടെ ഓഫീസിൽ കൂട്ടിക്കൊണ്ടുപോയതെന്നും ദാസന്റെ മൊഴിയിൽ പറയുന്നു. ബാലചന്ദ്രകുമാർ വാർത്താ സമ്മേളനം നടത്തുമെന്ന് തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും താൻ ഇത്…

Read More