ചാണക കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു

  മേപ്പാടി:ചാണക കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു.പുത്തുമല കാശ്മീർ കൈതക്കൽ അച്ചൂട്ടി (75)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ക്ഷീര കർഷകനാണ്. രാവിലെ തൊഴുത്തിൽ പോയ അച്ചൂട്ടിയെ ചാണകക്കുഴിയിൽ തലകുത്തനെ വീണു കിടക്കുന്നതാണ് കണ്ടത്.അസുഖബാധിതനായിരുന്നു അച്ചൂട്ടി. ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കൾ : അഭിലാഷ്, പ്രവീൺ, ഗോപാലൻ.    

Read More

കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

  കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനാണ് കൊല്ലപ്പെട്ടത്. കുട്ടപ്പന്റെ മകന്റെ മുന്നിലിട്ടായിരുന്നു കൊലപാതകം സുഹൃത്തായ ലൈബുവിന്റെ വീട്ടിൽ മദ്യപിക്കാനെത്തിയതായിരുന്നു കുട്ടപ്പൻ. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും വാക്കത്തി ഉപയോഗിച്ച് ലൈബു കുട്ടപ്പനെ വെട്ടുകയുമായിരുന്നു അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ മകൻ വിഷ്ണുവിന്റെ മുന്നിൽ വെച്ചാണ് കുട്ടപ്പന് വെട്ടേറ്റത്. ഭയന്നോടിയെ വിഷ്ണുവാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ലൈബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

‘ഐ ആം കമിങ്…’ വിജയ് പറഞ്ഞു; വഴിയരികില്‍ തടിച്ചുകൂടി ആയിരങ്ങള്‍; ടിവികെ മെഗാ റാലിക്ക് തുടക്കം

സിനിമയിലെ സൂപ്പര്‍സ്റ്റാറില്‍ നിന്ന് ടിവികെ അധ്യക്ഷനായി വളര്‍ന്ന വിജയ്‌യുടെ ആദ്യ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. രാവിലെ 9:30 ക്ക് തിരുച്ചിറപ്പള്ളി വിമത്താവളത്തില്‍ എത്തിയ വിജയ്ക്ക് ഇതുവരെ മരക്കടൈയിലെ പ്രസംഗ വേദിയില്‍ എത്താന്‍ ആയിട്ടില്ല.റോഡിന് ഇരുവശവും ജനങ്ങള്‍ വിജയ്‌യെ കാണാന്‍ തിങ്ങിനിറഞ്ഞു നില്‍ക്കുകയാണ്. നൂതന ക്യാമറകള്‍, ലൗഡ്സ്പീക്കറുകള്‍, ആളുകള്‍ അനധികൃതമായി നുഴഞ്ഞുകയറുന്നത് തടയാന്‍ ഇരുമ്പ് റെയിലിംഗുകള്‍ എന്നിവ ഘടിപ്പിച്ച ഏറെ പ്രത്യേകതകളുള്ള പ്രചാരണ ബസിലാണ് വിജയ് സഞ്ചരിക്കുന്നത്. അതേസമയം വിജയ്‌യെ കാണാന്‍ മണിക്കൂറുകളായി കെട്ടിടത്തിന് മുകളില്‍ കാത്തു നിന്ന…

Read More

ഹാഷിഷ് ഓയിലുമായി കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂരിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. പള്ളിക്കുളം സറീന പെട്രോൾ പമ്പിന്റെ മുൻവശം ദേശീയ പാതയിൽ വെച്ചാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ വി പി ഉണ്ണികൃഷ്ണനും സംഘവും നടത്തിയ പരിശോധനയിൽ മാരുതി സെലാരിയോ കാറിൽ കടത്തിയ 8.35 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാക്കൾ പിടിയിലായത്. അത്തായാക്കുന്ന് താമസക്കാരായ ജസീൽ പി പി (25), സിജിലേഷ് പി (28) എന്നിവരാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച് സതീഷ്…

Read More

ദേവസ്വം ബോർഡിന് തിരിച്ചടി; ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയതിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വർണ്ണപാളി തിരിച്ച് എത്തിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. ഇടക്കാല ഉത്തരവിലാണ് നിർദേശം. അനുമതിയില്ലാതെ കൊണ്ടുപോയ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണപ്പാളികളാണ് തിരികെയെത്തിക്കേണ്ടത്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ദേവസ്വം ബോർഡ് ഉടൻ അപ്പീൽ പോകും. ഉത്തരവില്‍ നിയമ…

Read More

ലങ്കക്കെതിരായ ടി20 പരമ്പരയിൽ കോഹ്ലിയും പന്തുമുണ്ടാകില്ല; സഞ്ജു സാംസൺ ടീമിലെത്തിയേക്കും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ദീർഘകാലമായി ബയോബബിളിൽ തുടരുന്ന ഇരുവർക്കും ഇടവേള നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇരുവരുമുണ്ടാകില്ല അതേസമയം ലങ്കക്കെതിരായ ടെസ്റ്റ് ടീമിൽ ഇരുവരും ഉണ്ടാകും. ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. പന്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടാൻ സാധ്യതയേറെയാണ് 24ന് ലക്‌നവിലാണ് ലങ്കക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ്…

Read More

കൊവിഡ് 19: സ്വദേശം ചൈനയല്ല, നമുക്കിടയില്‍ അതുണ്ടായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധ ചൈനയില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന സിദ്ധാന്തം തള്ളി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ. കൊറോണ വൈറസ് സജീവമല്ലാതെ ലോകത്തിന്റെ പലയിടങ്ങളിലും ഉണ്ടായിരുന്നെന്നും അനുകൂല സാഹചര്യത്തില്‍ തീവ്രത കൈവരിച്ചതാണെന്നും ലോകാരോഗ്യ സംഘടനയുടെ റഷ്യന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മെലിട്ട വുജ്‌നോവിക് അഭിപ്രായപ്പെട്ടു. ലോകാരോഗ്യസംഘടന വലിയൊരു ടീമിനെ കൊവിഡ് വ്യാപനത്തെ കുറിച്ചും അതിന്റെ ഉത്ഭവത്തെകുറിച്ചും അന്വേഷിക്കാന്‍ ചൈനയിലേക്ക് നിയോഗിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള കണ്ടെത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുക. ഈ വൈറസ് നമ്മുടെ ചുറ്റുമുണ്ടായിരുന്നു, മൃഗങ്ങളിലുണ്ടായിരുന്നു….

Read More

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചവരെ തഴഞ്ഞ് കേരള സര്‍വ്വകലാശാല; പരാതിയുമായി വിദ്യാര്‍ഥികള്‍

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠനത്തിന് അര്‍ഹതയില്ല. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠന അപേക്ഷകള്‍ കേരള സര്‍വ്വകലാശാല നിരസിച്ചതായി പരാതിയുണ്ട്. നിരവധി വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാണെന്ന ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ശ്രീനാരായണ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കത്തയച്ചു. നിരവധി വിദ്യാര്‍ഥികളാണ് അഡ്മിഷന്‍ നിഷേധിക്കപ്പെട്ടതിന്റെ മാനസിക പ്രയാസം അനുഭവിക്കുന്നത്. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചു എന്ന ഒറ്റ കാരണത്താല്‍ പഠിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്ന് കൊല്ലം സ്വദേശിനിയായ ദര്‍ശന ട്വന്റിഫോറിനോട് പ്രതികരിച്ചു. ശ്രീനാരായണ ഓപ്പണ്‍…

Read More

ശബരിമല റോഡുകളുടെ നിർമാണ പുരോഗതി പരിശോധിക്കാൻ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല റോഡുകളുടെ പ്രവൃത്തി നിർമാണ പുരോഗതി പരിശോധിക്കാനും കാലവർഷക്കെടുതി മൂലം റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് പി ഡബ്ല്യു ഡി മിഷൻ യോഗത്തിൽ പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് നിയോഗിച്ചത്് ഇതിന് പുറമെ മൂന്ന് ചീഫ് എൻജിനീയർമാർ ഉൾപ്പെടുന്ന ടീം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ നേരിട്ടെത്തി വിലയിരുത്തും. നിലവിലുള്ള ശബരിമല…

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു; അഞ്ച് ലഷ്‌കർ ഭീകരർ പിടിയിൽ

ജമ്മു കാശ്മീരിലെ സോപോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലർച്ചയോടെ ഹർദ്ശിവ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബുദ്ഗാമിൽ സൈന്യം നടത്തിയ തെരച്ചിലിൽ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്‌കറെ ത്വയിബ ഭീകരരാണ് പിടിയിലായതെന്ന് സൈന്യം അറിയിച്ചു. കാശ്മീരിലേക്ക് ആയുധം കടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ

Read More