‘ലോക്ഭവനിൽ സ്ഫോടനം നടത്തും’; ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി. ലോക്ഭവനിൽ സ്ഫോടനം നടത്തും എന്നായിരുന്നു ഇന്നലെ രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം. ഇതോടെ ലോക് ഭവന് സുരക്ഷ വർധിപ്പിച്ചു.ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു. സിആർപിഎഫും ബംഗാൾ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. ഇതിനുമുൻപും അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.

Read More

സുഭിക്ഷ കേരളത്തിനായി ഡിവൈഎഫ്ഐയുടെ നെൽകൃഷി

സുഭിക്ഷ കേരളം പദ്ധതിയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയുടെ നെല്‍കൃഷി. സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കൃഷിയുടെ വെങ്ങപ്പള്ളി മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചോലപ്പുറം, മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ. ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കുന്നത് ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖല സെക്രട്ടറി പി.ജംഷിദ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അനുപ്രസാദ്, നിധിൻ.കെ,ജിതിൻ,ഷിജിൻ, ഷിജോ,അജിത് എന്നിവർ നേതൃത്വം നൽകി

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 6990 പേർക്ക് കൂടി കൊവിഡ്; 190 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,990 പേർക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 551 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്കാണിത് .കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 15.9 ശതമാനത്തിൻറെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്ത് 3,45,87,822 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 190 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 4,68,980 ആയി ഉയർന്നു. നിലവിൽ 1,00,543 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. 10,116 പേർ കഴിഞ്ഞ ദിവസം രോഗ മുക്തരായതോടെ…

Read More

തിരുവനന്തപുരത്ത് വനിത സ്ഥാനാർഥിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയ്ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. കഠിനംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ബന്ധുക്കൾക്കുമാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ കാണാതെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെ രാത്രി 9 മണിയോടെ ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം തെറിവിളിയും ബഹളവും നടത്തുന്നത് കണ്ടത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ്‌വെല്ലിന് ആദ്യം മർദ്ദനമേറ്റു. തടയാനായി ചെന്ന എയ്ഞ്ചലിനെയും മർദ്ദിച്ചു. മർദ്ദനമേറ്റു…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം; സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് സഖ്യ നീക്കങ്ങളും ചര്‍ച്ചയാകും. കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ തന്നെ സിപിഎമ്മിനെ നയിക്കണം അഭിപ്രായമാണ് സംസ്ഥാന പാര്‍ട്ടിക്ക്. മുഖ്യമന്ത്രിക്ക് ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായേക്കും. ടേം വ്യവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റിയോഗം…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. വനിതാ ഫാരിഷ ബീവിയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ ഗ്ലാസ് കൊള്ളുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്….

Read More

ഹിജാബ് വിവാദം: യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകം, കോടതി വിധി അംഗീകരിക്കുമെന്ന് അമിത് ഷാ

  ഹിജാബ് വിവാദത്തിൽ കോടതി വിധി അംഗീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ ഇതാദ്യമായാണ് ആഭ്യന്തര മന്ത്രി പ്രതികരിക്കുന്നത്. സ്‌കൂൾ യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകമാണ്. വിഭജനത്തിന് ശ്രമിക്കുന്നവർക്ക് കോടതിയുടെ സംരക്ഷണം കിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടനാ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു അതേസമയം കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപിക രാജിവെച്ചു. തുംകൂർ ജെയ്ൻ പി യു കോളജിലെ അധ്യാപികയായ ചാന്ദ്‌നിയാണ് രാജിവെച്ചത്. പ്രിൻസിപ്പൽ വിളിച്ച് ഹിജാബ്…

Read More

പി വി അൻവറിന് ബേപ്പൂരിൽ വിജയ സാധ്യത ഇല്ല; കനഗോലു റിപ്പോർട്ട്‌ പ്രകാരം കോൺഗ്രസ്‌ സ്ഥാനാർഥി നിർദേശം

കനഗോലു സർവേ റിപ്പോർട്ട്‌ പ്രകാരം കോൺഗ്രസ്‌ സ്ഥാനാർഥി നിർദേശം. വിജയ സാധ്യത പട്ടികയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനാർഥി. അഡ്വ പ്രവീൺ കുമാറിനെ കൊയിലാണ്ടിയിൽ മത്സരിപ്പിക്കാൻ നിർദേശം.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന് എംഎൽഎമാരില്ലാത്ത കോഴിക്കോട് ജില്ലയിൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. ചുരുങ്ങിയത് രണ്ട് എംഎൽഎമാരെങ്കിലും ഇത്തവണ ജില്ലയിൽ നിന്ന് ഉണ്ടാകുമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് അവർ മുന്നോട്ട് പോകുന്നത്. വളരെ നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവീൺകുമാർ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തൻ്റെ ഇഷ്ടം മുതിർന്ന നേതാക്കളോട്…

Read More