Headlines

പനമരം നെല്ലിയമ്പം കവാടത്ത് ഇന്നലെ രാത്രി അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വയോധികയും മരിച്ചു

  പനമരം നെല്ലിയമ്പം കവാടത്ത് ഇന്നലെ രാത്രി അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വയോധികയും മരിച്ചു.ഇന്നലെ മരണപ്പെട്ട പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററുടെ ഭാര്യ പത്മാവതിയാണ് മരിച്ചത്.വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു മുഖം മൂടി അണിഞ്ഞെത്തിയവര്‍ വീട്ടില്‍ കയറി ദമ്പതികളെ ആക്രമിച്ചത്.ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.കവര്‍ച്ചാ ശ്രമമായിരിക്കാം ആക്രമണത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.    

Read More

ഒയാസിസിന് വെള്ളം നല്‍കാന്‍ സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത്; എതിര്‍പ്പുമായി കോണ്‍ഗ്രസ്

പാലക്കാട്ടെ മദ്യനിര്‍മാണശാല ഒയാസിസിന് വെള്ളം നല്‍കാന്‍ സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് തീരുമാനിച്ചു. വാളയാര്‍, കോരയാര്‍ പുഴകളില്‍ നിന്നും വെള്ളമെടുക്കാന്‍ പഞ്ചായത്ത് അനുമതി കൊടുത്തു. കമ്പനിയുടെ കെട്ടിട നിര്‍മാണത്തിനാണ് വെള്ളം നല്‍കുക. സിപിഐഎമ്മിന്റെ ഏരിയ കമ്മിറ്റി ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രി എംബി രാജേഷിന്റെ അളിയനാണ് ഈ ഏരിയ കമ്മിറ്റി സെക്രട്ടറി. അതാണ് കേരത്തിലെ ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം. കമ്പനിക്കെതിരെ പ്രമേയം പാസാക്കുന്നതിനെ കായികമായിട്ടുള്‍പ്പടെ തടയുക. അജണ്ടകളില്‍ ഉള്‍പ്പെടുത്താതെ കത്തുകളും തപാലും…

Read More

24 മണിക്കൂറിനിടെ 2.08 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4157 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4157 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,71,57,795 ആയി 2,95,955 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതിനോടകം 2,43,50,816 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതിനോടകം 3,11,388 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 24,95,591 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 20.06 കോടി പേർ കൊവിഡ്…

Read More

സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കൊവിഡ്, 110 മരണം; 11,529 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 8063 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസർഗോഡ് 513, ആലപ്പുഴ 451, കണ്ണൂർ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

രോഗം സ്ഥിരീകരിച്ച 13 കാരൻ രണ്ട് മാസം മുൻപ് പുഴയിൽ കുളിച്ചിരുന്നു; കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. പനിയും തലവേദനയുമായി ഇന്നലെ വൈകിട്ടാണ് 13 കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി രണ്ട് മാസം മുൻപ് പുഴയിൽ കുളിച്ചിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ കെ.ജി സജിത്ത് കുമാർ പറഞ്ഞു. കുട്ടിക്ക് രണ്ട് ദിവസമായി തലവേദന, ഛർദി തുടങ്ങിയവ ഉണ്ടായിരുന്നു. കുട്ടി ഐസിയുവിൽ ചികിത്സയിലാണുള്ളത് ആശങ്കപ്പെടെണ്ടതില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഇന്നലെ 5 രോഗികൾ അഡൽറ്റ് വാർഡിലും…

Read More

തിരുവല്ലയിൽ യുവതി ട്രെയിനിൽ നിന്നും വീണുമരിച്ചു​​​​​​​

  തിരുവല്ലയിൽ യുവതി ട്രെയിനിൽ നിന്ന് വീണുമരി്ച്ചു. തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെയാണ് അപകടം. കുന്നന്താനം ചെങ്ങരൂർചിറ സ്വദേശി അനു ഓമനക്കുട്ടനാണ്(32) മരിച്ചത്. രാവിലെ 11 മണിയോടെ ശബരി എക്‌സ്പ്രസിന്റെ അടിയിൽപ്പെടുകയായിരുന്നു. ബന്ധുവിനെ യാത്രയാക്കുന്നതിനായാണ് അനു റെയിൽവേ സ്റ്റേഷനിലെത്തിയത്.

Read More

കിറ്റക്‌സ് തൊഴിലാളികൾ ശ്രമിച്ചത് പോലീസുകാരെ ജീവനോടെ ചുട്ടുകൊല്ലാൻ; കത്തിച്ചത് മൂന്ന് പോലീസ് ജീപ്പുകൾ

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിൽ തകർക്കപ്പെട്ടത് മൂന്ന് പോലീസ് ജീപ്പുകൾ. ഇതിലൊന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. പോലീസുകാരെ ജീപ്പിലിട്ട് ജീവനോടെ ചുട്ടുകൊല്ലാനായിരുന്നു കിറ്റക്‌സ് തൊഴിലാളികളുടെ ശ്രമം. നാട്ടുകാരാണ് ഇവർക്കിടയിൽ നിന്നും പോലീസുകാരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യലഹരിയിലായിരുന്നു തൊഴിലാളികളുടെ അക്രമം. അഞ്ഞൂറോളം പേരാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് സംഘർഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയാണ് ഇവർ ആക്രമിച്ചതും ജീപ്പിനുള്ളിലിട്ട് തീയിട്ട് കൊല്ലാൻ ശ്രമിച്ചതും തൊഴിലാളികളുടെ ആക്രമണത്തിൽ സിഐ അടക്കം അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. രാത്രിയോടെ തന്നെ…

Read More

ആശങ്ക ഉയർത്തി കോഴിക്കോട് വീണ്ടും നിപ ; 12 വയസുകാരന്‍ ചികില്‍സയിൽ

  കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. 12 വയസുള്ള കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത് രോഗലക്ഷണങ്ങളോടെ പന്ത്രണ്ട് വയസ്സുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് തന്നെ ഇത്തരത്തിൽ ഛർദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാൽ നിപ പരിശോധന നടത്തണമെന്ന നിർദേശത്തെ തുടർന്ന് ആലപ്പുഴ വൈറോളജി ലാബിലേക്ക് കുട്ടിയുടെ സ്രവത്തിന്റെ സാംപിൾ അയക്കുകയായിരുന്നു. നിലവിൽ കുട്ടി…

Read More

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ; വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. അഞ്ച് ജില്ലകളിൽ ഇന്ന് നിശബ്ദപ്രചാരണമാണ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. കൊട്ടിക്കലാശമില്ലായിരുന്നുവെങ്കിലും വാഹന ജാഥ അടക്കമുള്ള പരിപാടികളുമായാണ് മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കേരളാ കോൺഗ്രസിനെ സംബന്ധിച്ച് നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. യുഡിഎഫ് വിട്ട് എൽ ഡി എഫിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് കോട്ടയത്ത് തങ്ങളുടെ…

Read More

വയനാട് ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.48

വയനാട് ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.48 വയനാട് ജില്ലയില്‍ ഇന്ന് (20.11.21) 203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.48 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130566 ആയി. 127231 പേര്‍ രോഗമുക്തരായി. നിലവില്‍…

Read More