നിമിഷാ ഫാത്തിമയും കൂട്ടരും ജയിൽ മോചിതരായെന്ന് റിപ്പോർട്ട്, ഇനി താലിബാന് വേണ്ടി പ്രവർത്തിക്കേണ്ടി വരും
കാബൂൾ: അഫ്ഗാനിസ്താനിൽ അഴിഞ്ഞാട്ടം തുടർന്ന് താലിബാൻ ഭീകരർ. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു. കൊടും ഭീകരർ ഉൾപ്പെടെ 5000ത്തോളം തടവുകാരെ കഴിഞ്ഞ ദിവസം താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെതടവറയിൽ കഴിയുന്ന ഐഎസ്, അല്‍ക്വയ്ദ ഭീകരര്‍ അടക്കമുള്ള തടവുകാരെയും താലിബാൻ തുറന്നുവിട്ടു. ഐഎസില്‍ ചേരാന്‍ഭര്‍ത്താക്കന്മാര്‍ക്കൊപ്പം നാടുവിട്ട മലയാളികളായ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയിൽ മോചിതരായവരുടെ കൂടെയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു…
