Headlines

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് വ്യോമാക്രമണം, തിരിച്ചടിയാണെന്ന് ട്രംപ്

വാഷിങ്ടൺ: നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങിയതായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരർക്കെതിരെ യുഎസ് അതിശക്തമായ ആക്രമണം നടത്തിയതായി ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച അറിയിച്ചു. പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ തടയുന്നതിൽ അവിടുത്തെ സർക്കാർ പരാജയപ്പെട്ടുവെന്നും, നിരപരാധികളായ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നുമാണ് ട്രംപിന്‍റെ വിശദീകരണം. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഐസിസ് ഭീകര താവളങ്ങളിൽ നിരവധി തവണ അമേരിക്ക വ്യോമാക്രമണം നടത്തി. നൈജീരിയ സർക്കാരിന്റെ അറിവോടെയായിരുന്നു…

Read More

എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി

എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി ഇന്ന് വെളുപ്പിനെ വാഴവറ്റയിലുള്ള സ്വവസതിയിലായിരുന്നു. അന്ത്യം 71 വയസായിരുന്നു. വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്ലാൻ്ററും എം ഫോണിൻ്റെ സ്ഥാപക ചെയർമാനുമായിരുന്ന പരേതനായ എം എം അഗസ്റ്റ്യനാണ് ഭർത്താവ് സംസ്കാരം നാളെ (29/07/202l) രാവിലെ പതിനൊന്ന് മണിക്ക് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വാഴവറ്റയിലെ കുടംബ കല്ലറയിൽ മക്കൾ : റോജി അഗസ്റ്റിൻ ( ചെയർമാൻ – എംഫോൺ, എഷ്യൻ സൂര്യ ബിസിനസ് ഗ്രൂപ്പ്), ജിജി സാജൂ( ഡയറക്ടർ…

Read More

ആ​ഗോള അയ്യപ്പ സം​ഗമത്തിന് UDF ഇല്ല; സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുന്നു’; വിഡി സതീശൻ

ആ​ഗോള അയ്യപ്പ സം​ഗമത്തിന് യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ച മുന്നണിയും രാഷ്ട്രീയപ്രസ്ഥാനവുമാണ് സിപിഐഎമ്മും എല്‍ഡിഎഫും എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. . ഈ സർക്കാർ വന്നതിന് ശേഷമാണ് തീർഥാടനം പ്രതിസന്ധിയിലായത്. ആചാര ലംഘനം നടത്തിയത് ശരിയാണെന്ന് പറഞ്ഞവരാണ് സിപിഐഎമ്മെന്നും ഇപോൾ നിലപാട് മാറിയോ എന്നും വിഡി സതീശൻ‌ ചോദിച്ചു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ട് തങ്ങളെ ക്ഷണിച്ചാൽ…

Read More

ടിക് ടോക് താരം അമൽ ജയരാജ് തൂങ്ങി മരിച്ച നിലയിൽ

ടിക്ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ജയരാജിനെ(19) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാമപുരം പാലവേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ് .ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്നു അമല്‍ ജയരാജ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Read More

ഷാഫി പറമ്പിലിനെതിരായ ആക്രമം; കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ എറണാകുളത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി വാതുരുത്തിയിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കിയത്. 3 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്. ഗസ്റ്റ് ഹൗസിലെ പൊലീസ് വലയം വെട്ടിച്ചാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. വാട്ടർ മെട്രോ ഉദ്ഘാടനം കഴിഞ്ഞ് പോവുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെയാണ് പ്രതിഷേധം…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോഴാണ് മോഡിഫൈഡ് ഇന്ത്യയിലെ ഇരുട്ടടി. മെയ് 4ന് ശേഷം ഇത് എട്ടാംതവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത് പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 94.32 രൂപയായി. ഡീസലിന് 89.18 രൂപയായി. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമായി

Read More

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയിൽ നടക്കും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഐഎം സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർ‌ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്. അതിനിടെ നടനും…

Read More

ശബരിമല സ്വര്‍ണക്കൊള്ള; സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിമാന്റിലുള്ള മുരാരി ബാബു നല്‍കിയ ജാമ്യ അപേക്ഷ പിന്നീട് റാന്നി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസു റിമാന്‍ഡില്‍. കൊട്ടാരക്കര ജയിലേക്ക് മാറ്റിയ പ്രതിക്കായി കസ്റ്റഡി…

Read More

കേരളാ തീരത്ത് ലങ്കൻ ബോട്ട് എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; പരിശോധന കർശനമാക്കി

  കേരളാ തീരത്ത് ശ്രീലങ്കൻ ബോട്ട് എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. ശ്രീലങ്കൻ സ്വദേശികളടങ്ങുന്ന സംഘം എത്താൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതര മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ് ബോട്ടുകളിൽ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകൾ പരിശോധിക്കുന്നുണ്ട്. കേരളാ തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പാക്കിസ്ഥാനിലേക്ക് പോകാനാണ് ലങ്കൻ സംഘത്തിന്റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. അഴീക്കൽ മുതൽ കാപ്പിൽ വരെ കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ നിരീക്ഷണം നടത്തുന്നുണ്ട് കടൽതീരത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളും നിരീക്ഷിക്കുന്നുണ്ട്….

Read More

സാഫ് കപ്പില്‍ ഇന്ത്യക്ക് വീണ്ടും സമനില

സാഫ് കപ്പിൽ ഇന്ത്യക്ക് സമനില. ദുർബലരായ ശ്രീലങ്കയാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. കളിയിലുടനീളം ഇന്ത്യ മേധാവിത്വം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനിയില്ല. കളിയിൽ 11 തവണയാണ് ഇന്ത്യൻ സ്‌ട്രൈക്കർമാർ ശ്രീലങ്കന്‍ ഗോൾവല ലക്ഷ്യമാക്കി നിറയൊഴിച്ചത്. 73% ബോൾ പൊസിഷനടക്കം കണക്കുകളിൽ ഇന്ത്യ തന്നെയായിരുന്നു മുന്നിൽ. ഇന്ത്യയുടെ സെറിട്ടോണ്‍ ഫെര്‍ണാണ്ടസാണ് കളിയിലെ താരം ടൂർണമെന്‍റില്‍ ഇത് വരെ ഒരു മത്സരം പോലും ജയിക്കാത്ത ഇന്ത്യ രണ്ട് സമനിലകളിൽ നിന്ന് രണ്ട് പോയിന്‍റുമായി ഗ്രൂപ്പിൽ നേപ്പാളിനും ബംഗ്ലാദേശിനും താഴെ മൂന്നാം…

Read More