Headlines

ക്ഷേത്രത്തിലേക്ക് വന്ന ആനയിടഞ്ഞു; എം സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

  കൊല്ലം വെട്ടിക്കവല ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ഇതോടെ കൊട്ടാരക്കര സദാനന്ദപുരത്തെ എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആന ആദ്യം ഇടഞ്ഞത്. തുടർന്ന് അഞ്ചുകിലോമീറ്റർ വിവിധ റോഡുകളിലൂടെ ഓടി സദാനന്ദപുരത്ത് എത്തുകയായിരുന്നു. പിന്നീട് എം സി റോഡിന് തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ അവിടെ വച്ചാണ് തളച്ചത്.

Read More

എസ്‌ഐ ശുചി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: കാടാമ്പുഴ എസ്‌ഐ വീട്ടിലെ ശുചി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒഴൂരില്‍ താമസക്കാരനും കാടാമ്പുഴ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐയും ഇപ്പോള്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ക്രൈം സ്‌ക്വാഡില്‍ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന എസ്‌ഐ സുധീര്‍ ആണ് മരിച്ചത്.രാവിലെ ഒഴൂരുള്ള വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മൂലക്കല്‍ ദയാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

വി കെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടും

തമിഴ്‌നാട്ടിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികലയുടെ 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചു. ചെന്നൈയിലും പരിസരത്തുമായി ശശികല വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ ഉൾപ്പെടെ 65 ആസ്തികളാണ് കണ്ടുകെട്ടുന്നത്. ശശികലയുടെ ബിനാമി കമ്പനികൾക്കും വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലും അധികൃതർ നോട്ടീസ് നൽകി. പോയസ് ഗാർഡനിൽ ജയലളിതയുടെ വീടിന് സമീപത്ത് ശശികല പണിയുന്ന ബംഗ്ലാവും കണ്ടുകെട്ടും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു ജയിലിലാണ് ശശികല ഇപ്പോൾ…

Read More

കോർബെവാക്‌സ്, കൊവോവാക്‌സ് എന്നീ രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി ഇന്ത്യയിൽ അംഗീകാരം

ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്സിനുകൾക്ക് കൂടി കേന്ദ്രസർക്കാർ അംഗീകാരം നൽകി. കോർബെവാക്സ്, കൊവോവാക്സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നൽകിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറൽ ഡ്രഗ് മോൽനുപിരവീറിനും കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കൽ ഇയുടേതാണ് കോർബെവാക്സ്. അടിയന്തര ഘട്ടങ്ങളിൽ മുതിർന്നവരിൽ ഉപയോഗിക്കാനാണ് മാൽനുപിരവീറിന് അംഗീകാരം നൽകിയത്. ഇന്ത്യയിൽ വികസിപിച്ചെടുത്ത മൂന്നാമത്തെ കൊവിഡ് വാക്സിനാണ് കോർബെവാക്സ്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് എന്നിവയാണ് ഇന്ത്യയിൽ…

Read More

കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ സാക്ഷിക്ക് ഭീഷണി; SDPI പ്രവർത്തകനെതിരെ കേസ്

കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ എൻഐഎ സാക്ഷിയ്ക്കെതിരെ ഭീഷണി. കോഴിക്കോട് കൂളിമാട് സ്വദേശി ഫയാസിനെ ഭീഷണിപെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനുമായ ഫസൽ റഹ്മാനെതിരെ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളാണ് പൊലീസ് ഇട്ടത്. ഫയാസിനെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്ന ഫസൽ റഹ്മാൻ ഇപ്പോഴും ഐെസ് ആശയത്തിന് അനുകൂലിയാണ് എന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തെ ഞെട്ടിച്ച ഐഎസ് റിക്രൂട്ട്‌മെന്റ് ക്യാമ്പ് കേസാണ് കനകമല കേസ്. കണ്ണൂര്‍ ജില്ലയിലെ കനകമല കേന്ദ്രീകരിച്ച് തീവ്രവാദ…

Read More

നീരജ് അവസാനിപ്പിച്ചത് നൂറ്റാണ്ടിന്റെ കാത്തിരിപ്പ്

ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് ട്രാക്കിൽ നിന്ന് ഇന്ത്യയൊരു സ്വർണം നേടുമ്പോൾ വർഷം 1900. അതിന് ശേഷം ഒളിമ്പിക്‌സുകൾ ഏറെ നടന്നെങ്കിലും ഒളിമ്പിക്‌സിലെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നായ അത്‌ലറ്റിക്‌സിൽ നിന്ന് മെഡൽ ലഭിക്കാൻ കാത്തിരുന്നത് ഒരു നൂറ്റാണ്ടിലേറെ. മിൽഖാ സിങും പിടി ഉഷയുമൊക്കെ ചരിത്രത്തിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും റെക്കോർഡ് സ്ഥാപിക്കാനായത് സുബേധാർ നീരജ് ചോപ്രയെന്ന 23കാരന്. അതും സ്വർണം തന്നെ നേടി. 1900ലെ പാരീസ് ഒളിമ്പിക്‌സിലായിരുന്നു ഇന്ത്യക്ക് അത്‌ലറ്റിക്സിലൊരു മെഡല്‍ ലഭിക്കുന്നത്. അന്ന് ഇംഗ്ലീഷുകാരൻ നോർമൽ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി…

Read More

ഇത് സമരാഭാസമാണ്; രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടലും നടക്കുന്നു: മുഖ്യമന്ത്രി

കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ വലിയ തോതിൽ ഉണ്ടാകുന്നുണ്ട്. രോഗം പടർത്താനുള്ള വഴികൾ തുറക്കുന്നുണ്ട്. നേരിട്ടുള്ള ശ്രമം നടക്കുന്നു. കൊവിഡിന്റെ പ്രത്യേക മാനദണ്ഡം സമൂഹത്തിനാകെ അറിയാവുന്നതാണ്. തലസ്ഥാനത്തടക്കം പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവം നീക്കം നടത്തി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തെ സമരമെന്നല്ല വിളിക്കേണ്ടത്. കുറേയാളുകളെ കൂട്ടി അവിടെ വന്നുള്ള പ്രത്യേക സമരാഭാസമാണ് നടന്നത്. സമരം ഹൈക്കോടതി വിലക്കിയത് ആൾക്കൂട്ടം ഒഴിവാക്കാനാണ്….

Read More

യുക്രൈനിൽ ഇന്ത്യക്കാർ അടക്കമുള്ളവരെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാക്കി റഷ്യ

  യുക്രൈനിലെ ഖാർകീവിലും സുമിയിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ള വിദേശികളെ ഒഴിപ്പിക്കാനായി 130 ബസുകൾ സജ്ജമാക്കിയതായി റഷ്യ അറിയിച്ചു. ബെൽഗ്രേഡ് മേഖലയിലെ നഖേദ്ക, സുഡ്‌സ എന്നീ ചെക്കുപോയിന്റുകളിൽ നിന്ന് ബസുകൾ പുറപ്പെടുമെന്ന് റഷ്യൻ സൈന്യം അറിയിച്ചു വിദ്യാർഥികളെ തിരികെയെത്തിക്കുന്ന നടപടികൾ ഏകോപിപ്പിക്കാൻ റഷ്യയിലെ ഇന്ത്യൻ എംബസിയിൽ നിന്ന പ്രതിനിധി സംഘം ബെൽഗ്രേഡിൽ എത്തിയിട്ടുണ്ട്. ബസുകളിൽ ചെക്ക് പോയിന്റുകളിൽ എത്തുന്നവർക്ക് റഷ്യൻ സൈന്യം താത്കാലിക താമസ സൗകര്യവും വിശ്രമവും ഭക്ഷണവും ഒരുക്കും. ആവശ്യമുള്ളവർക്ക് മെഡിക്കൽ സഹായവും നൽകുമെന്ന്…

Read More

ശബരിമല സ്വർണ്ണകൊള്ള: ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി

ശബരിമല സ്വർണ്ണകൊള്ളയിൽ ഡിണ്ടിഗൽ സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുന്നു. ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി. ഇടപാടുകളുടെ ഭാഗമായി മണി തിരുവനന്തപുരത്ത് എത്തിയെന്ന് വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാൻ ആയിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഡി.മണിക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി. മണിയുടെ പണമിടപാടുകളിൽ അസ്വാഭാവികതയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ടുള്ള ബന്ധം സ്ഥിരീകരിക്കാൻ തെളിവ് ലഭിച്ചിട്ടില്ല. എസ്ഐടി ചോദ്യം ചെയ്ത ഡി മണി, സുഹൃത്ത് ബാലമുരുകൻ എന്നിവർ അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും ഹാജരാവും….

Read More

കസ്റ്റംസിനെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം വിഡ്ഡിത്തം; സർക്കാരിനെതിരെ കസ്റ്റംസ് കമ്മീഷണർ

  സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സ്ഥലം മാറിപോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. തന്റെ റിപ്പോർട്ടിംഗ് ഓഫീസർ മുഖ്യമന്ത്രിയല്ല. താൻ മാത്രമാണ് സ്ഥലം മാറി പോകുന്നത്. തന്റെ ഉദ്യോഗസ്ഥർ ഇവിടെ തന്നെയുണ്ട്. കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഡിത്തരമാണ്. സംസ്ഥാനത്തിനെതിരെ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണെന്നും സുമിത് കുമാർ പറഞ്ഞു കേസുമായി ബന്ധപ്പെട്ട് സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഭരിക്കുന്ന പാർട്ടിയെന്നോ മറ്റ് ആരെങ്കിലുമെന്നോ പറയുന്നില്ല. പക്ഷേ അത്തരത്തിലുള്ള ശ്രമം നടന്നു. അത് എല്ലാ സംസ്ഥാനങ്ങളിലുമുള്ളതാണ്. താൻ നിയമത്തിന്റെ വഴിക്കാണ്…

Read More